Sat, Jul 4, 2026
32.1 C
Dubai

വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ മധ്യവയസ്‌കൻ കൊല്ലപ്പെട്ടു

കൽപ്പറ്റ: വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ മധ്യവയസ്‌കൻ കൊല്ലപ്പെട്ടു. പന്നിക്കൽ കോളനിയിൽ ലക്ഷ്‌മണൻ (55) ആണ് മരിച്ചത്. തോൽപ്പെട്ടി നരിക്കല്ലിൽ കാപ്പിത്തോട്ടത്തിലാണ് ഇന്ന് രാവിലെ ലക്ഷ്‌മണന്റെ മൃതദേഹം കണ്ടെത്തിയത്. തോട്ടത്തിന്റെ കാവൽക്കാരനായി ജോലി ചെയ്യുകയായിരുന്നു...

മുൻ സർക്കാർ നിയമിച്ച മാലദ്വീപ് പ്രോസിക്യൂട്ടർ ജനറലിന് കുത്തേറ്റു

മാലെ: മാലദ്വീപ് മുൻ സർക്കാർ നിയമിച്ച പ്രോസിക്യൂട്ടർ ജനറൽ ഹുസൈൻ ഷമീമിന് കുത്തേറ്റതായി റിപ്പോർട്. ഇന്ന് പുലർച്ചെ നഗരത്തിലെ വഴിയിൽ വെച്ചാണ് ഹുസൈൻ ഷമീമിന് നേരെ ആക്രമണം ഉണ്ടായത്. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്ന്...

നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ച കേസ്; പിജി മനു കീഴടങ്ങി

കൊച്ചി: നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ മുൻ സീനിയർ ഗവ. പ്‌ളീഡർ പിജി മനു പോലീസിൽ കീഴടങ്ങി. ഇന്ന് രാവിലെ എട്ടുമണിയോടെ എറണാകുളം പുത്തൻകുരിശ് പോലീസിന് മുമ്പാകെയാണ് കീഴടങ്ങിയത്. മനുവിന്റെ...

തലച്ചോറിൽ വയർലെസ് ചിപ്പ്; മാറിമറയുമോ മനുഷ്യന്റെ ഭാവി!

ന്യൂയോർക്ക്: മനുഷ്യയുഗത്തിന്റെ ഭാവി നിർണയിക്കുന്ന, ലോകം മുഴുവൻ കാത്തിരുന്ന പരീക്ഷണത്തിന്റെ ആദ്യഘട്ടം ഒടുവിലിതാ വിജയകരമായി പൂർത്തിയാക്കി. ശതകോടീശ്വരൻ ഇലോൺ മസ്‌കിന്റെ ന്യൂറലിങ്ക് കമ്പനി മനുഷ്യ മസ്‌തിഷ്‌കത്തിൽ ആദ്യമായി വയർലെസ് ചിപ്പ് സ്‌ഥാപിച്ചു. പരീക്ഷണത്തിന്റെ ആദ്യഘട്ടം...

പിസി ജോർജ് ഇന്ന് ബിജെപി അംഗത്വം സ്വീകരിച്ചേക്കും; അന്തിമ തീരുമാനം വൈകിട്ട്

തിരുവനന്തപുരം: പിസി ജോർജ് ഇന്ന് ബിജെപി അംഗത്വം സ്വീകരിച്ചേക്കും. സംസ്‌ഥാനത്ത്‌ കെ സുരേന്ദ്രൻ നയിക്കുന്ന പദയാത്രയിൽ വെച്ച് അംഗത്വം സ്വീകരിക്കാനാണ് സാധ്യത. ബിജെപി നേതൃത്വം വിളിപ്പിച്ചതിനു അനുസരിച്ചു ഇന്നലെ ഡെൽഹിയിലെത്തിയ പിസി ജോർജ്...

ഗവർണറെ വിടാതെ എസ്എഫ്ഐ, സംഘടിച്ചെത്തി; അറസ്‌റ്റ് ചെയ്യുമെന്ന് മുന്നറിയിപ്പ്

കൊച്ചി: ഗവർണർക്ക് എതിരായ എസ്എഫ്ഐ പ്രതിഷേധം തുടരുന്നു. സർവകലാശാലകളിലെ കാവിവൽക്കരണത്തിന് എതിരേയാണ് പ്രതിഷേധം. ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ കരിങ്കൊടി പ്രതിഷേധം തുടരുമെന്ന് വ്യക്‌തമാക്കിക്കൊണ്ട് എറണാകുളം കളമശേരിയിൽ ഇന്ന് എസ്എഫ്ഐ...

ഹൈറിച്ചിന്റേത് കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പ്, വിശദമായ അന്വേഷണം വേണം; ഇഡി

തൃശൂർ: നിക്ഷേപ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടു ഓൺലൈൻ നെറ്റ്‌വർക്ക് മാർക്കറ്റിങ് കമ്പനിയായ ഹൈറിച്ചിന്റെ ഉടമകൾ ഹൈക്കോടതിയിൽ സമർപ്പിച്ച മുൻ‌കൂർ ജാമ്യാപേക്ഷ എതിർത്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്. കേരളം കണ്ടിട്ടുള്ള ഏറ്റവും വലിയ സാമ്പത്തിക, നിക്ഷേപ...

ഛത്തീസ്‌ഗഡിൽ മാവോയിസ്‌റ്റ് ഏറ്റുമുട്ടൽ; മൂന്ന് ജവാൻമാർക്ക് വീരമൃത്യു

ന്യൂഡെൽഹി: ഛത്തീസ്‌ഗഡിൽ മാവോയിസ്‌റ്റുകളുമായുള്ള ഏറ്റുമുട്ടലിൽ മൂന്ന് ജവാൻമാർക്ക് വീരമൃത്യു. ഏറ്റുമുട്ടലിൽ 14 സുരക്ഷാ ഉദ്യോഗസ്‌ഥർക്ക്‌ പരിക്കേറ്റു. ഇന്ന് വൈകിട്ടോടെ ഛത്തീസ്‌ഗഡിലെ സുഖ്‌മ-ബീജാപുർ അതിർത്തിയിലാണ് ഏറ്റുമുട്ടലുണ്ടായതെന്ന് പോലീസ് അറിയിച്ചു. പരിക്കേറ്റവരെ കാട്ടിൽ നിന്ന് പുറത്തെത്തിച്ചു....
- Advertisement -