ഏക സിവിൽ കോഡ്; ബിജെപിയുടെ തിരഞ്ഞെടുപ്പ് അജണ്ടയെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ഏക സിവിൽ കോഡ് അടിച്ചേൽപ്പിക്കാനുള്ള നീക്കത്തിൽ നിന്ന് കേന്ദ്ര സർക്കാരും നിയമ കമ്മീഷനും പിൻമാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരിടവേളക്ക് ശേഷം ഏക സിവിൽ കോഡ് വിഷയം വീണ്ടും ഉയർത്തിക്കൊണ്ടുവന്നത് ബിജെപിയുടെ...
സംസ്‌ഥാനത്ത് വാഹനങ്ങളുടെ പുതുക്കിയ വേഗപരിധി നാളെ മുതൽ പ്രാബല്യത്തിൽ
തിരുവനന്തപുരം: ദേശീയ വിജ്‌ഞാപനത്തിന് അനുസരിച്ച് പുതുക്കിയ വാഹനങ്ങളുടെ വേഗപരിധി നാളെ മുതൽ പ്രാബല്യത്തിൽ വരുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. നാളെ മുതൽ പ്രാബല്യമാകുന്ന തരത്തിൽ ഇന്നാണ് വിജ്‌ഞാപനമിറക്കിയത്. ജൂൺ 14ന്...
‘ഓപ്പറേഷൻ തിയേറ്ററിലെ കാര്യങ്ങൾ സാങ്കേതിക വിഷയം’; രാഷ്‌ട്രീയ തീരുമാനമല്ലെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: ഓപ്പറേഷൻ തിയേറ്ററുകളിൽ ഹിജാബിന് പകരമായി ശിരോവസ്‌ത്രവും നീളൻ കൈയുള്ള സ്‌ക്രമ്പ് ജാക്കറ്റുകളും ധരിക്കാൻ അനുവദിക്കണമെന്ന വിദ്യാർഥിനികളുടെ ആവശ്യത്തിൽ പ്രതികരണവുമായി ആരോഗ്യമന്ത്രി വീണാ ജോർജ്. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഏഴ് എംബിബിഎസ് വിദ്യാർഥികളുടെ...
മണിപ്പൂർ മുഖ്യമന്ത്രി ബിരേൻ സിങ് രാജിവെച്ചേക്കും; ഗവർണറുമായി കൂടിക്കാഴ്‌ച
ഇംഫാൽ: മണിപ്പൂർ മുഖ്യമന്ത്രി ബിരേൻ സിങ് രാജിവെച്ചേക്കുമെന്ന് സൂചന. ഒരുമണിക്ക് ഗവർണറുമായി കൂടിക്കാഴ്‌ച നടത്തുകയാണ്. കൂടിക്കാഴ്‌ചയിൽ രാജിക്കത്ത് കൈമാറിയേക്കുമെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. മണിപ്പൂരിലെ സംഘർഷം നിയന്ത്രിക്കാൻ സാധിക്കാതെ വന്നതോടെയാണ് രാജിയെന്നാണ് വിവരം. കേന്ദ്ര...
സംസ്‌ഥാനത്ത് അടുത്ത 5 ദിവസം വ്യാപക മഴ; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് അടുത്ത അഞ്ചു ദിവസം വ്യാപക മഴക്ക് സാധ്യതയെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ശക്‌തമായ മഴക്ക് സാധ്യതയുള്ളതിനാൽ ഇന്ന് ആലപ്പുഴ, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ,...
വന്യമൃഗ- മനുഷ്യ സംഘർഷം; ഇടപെടൽ തേടി സുപ്രീം കോടതിയിൽ ഹരജി
തിരുവനന്തപുരം: പശ്‌ചിമഘട്ടത്തിലെ വന്യമൃഗ- മനുഷ്യ സംഘർഷം അവസാനിപ്പിക്കാൻ ഇടപെടൽ തേടി സുപ്രീം കോടതിയിൽ ഹരജി. അരിക്കൊമ്പൻ വിഷയത്തിന്റെ സാഹചര്യത്തിലാണ് ഹരജി സമർപ്പിച്ചിരിക്കുന്നത്. പരിസ്‌ഥിതി പ്രവർത്തകൻ സിആർ നീലകണ്‌ഠൻ, വികെ ആനന്ദൻ എന്നിവരാണ് ഹർജിക്കാർ....
വ്യാജ സർട്ടിഫിക്കറ്റ് കേസ്; വിദ്യ ഇന്ന് ഹൊസ്‌ദുർഗ് കോടതിയിൽ ഹാജരാകും
കാസർഗോഡ്: കരിന്തളം ഗവ. കോളേജിൽ വ്യാജ പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കി ജോലി നേടിയെന്ന കേസിലെ പ്രതിയായ വിദ്യ ഇന്ന് കാസർഗോഡ് ഹൊസ്‌ദുർഗ് കോടതിയിൽ ഹാജരാകും. കേസിൽ കെ വിദ്യക്ക് നേരത്തെ കോടതി...
സെന്തിൽ ബാലാജിയെ മന്ത്രിസഭയിൽ നിന്ന് നീക്കിയ നടപടി മരവിപ്പിച്ചു ഗവർണർ
ചെന്നൈ: ജോലി വാഗ്‌ദാനം ചെയ്‌ത് പണം തട്ടിയെന്ന കേസിൽ എൻഫോഴ്‌മെന്റ് ഡയറക്‌ടറേറ്റ് അറസ്‌റ്റ് ചെയ്‌ത തമിഴ്‌നാട് വൈദ്യുതി-എക്‌സൈസ് വകുപ്പ് മന്ത്രി വി സെന്തിൽ ബാലാജിയെ മന്ത്രിസഭയിൽ നിന്ന് നീക്കിയ നടപടി മരവിപ്പിച്ചു ഗവർണർ....







































