Tue, Jul 28, 2026
36.4 C
Dubai

കശ്‌മീരി പണ്ഡിറ്റുകളുടെ കൂട്ടക്കൊല പരാമർശം; സായ് പല്ലവിക്ക് എതിരെ പരാതി

ഹൈദരാബാദ്: കശ്‌മീരി പണ്ഡിറ്റുകളുടെ കൂട്ടക്കൊലയും പശുവിന്റെ പേര് പറഞ്ഞു നടത്തുന്ന ആള്‍കൂട്ട കൊലപാതകവും തമ്മില്‍ വ്യത്യാസമില്ലെന്ന നടി സായ് പല്ലവിയുടെ പ്രസ്‌താവനക്ക് എതിരെ പോലീസിൽ പരാതി. സായ് പല്ലവി ഒരു അഭിമുഖത്തിൽ നടത്തിയ പരാമർശത്തിനെതിരെ...

വിമാനത്തിനുള്ളിലെ പ്രതിഷേധം; കേന്ദ്രം ഇടപെടുന്നു, നടപടി ഉടനെന്ന് വ്യോമയാന മന്ത്രി

ന്യൂഡെൽഹി: വിമാനത്തിൽ കേരള മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഉണ്ടായ പ്രതിഷേധത്തില്‍ കേന്ദ്രം ഇടപെടുന്നു. വിഷയം പരിശോധിക്കുകയാണെന്നും നടപടിയുണ്ടാകുമെന്നും കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ട്വിറ്ററിലൂടെ അറിയിച്ചു. വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ...

‘ശരിയായ ദിശയിലുള്ള പരിഷ്‌കരണം’; ‘അഗ്‌നിപഥ്’ പദ്ധതിയെ പുകഴ്‌ത്തി മനീഷ് തിവാരി

ന്യൂഡെൽഹി: പാർട്ടി നിലപാടിൽ നിന്ന് വിരുദ്ധമായി കേന്ദ്ര സർക്കാരിന്റെ 'അഗ്‌നിപഥ്‌' പദ്ധതിയെ പുകഴ്‌ത്തി കോൺഗ്രസ് നേതാവ് മനീഷ് തിവാരി. സൈന്യത്തിനായുള്ള സർക്കാരിന്റെ പുതിയ അഗ്‌നിപഥ് പദ്ധതി, ആധുനിക കാലത്തെ യുദ്ധത്തിന്റെ സ്വഭാവത്തിലുള്ള വലിയ...

ഫിഫ റാങ്കിംഗ്; ഫ്രാന്‍സിന് തിരിച്ചടി, നേട്ടംകൊയ്‌ത് അര്‍ജന്റീന

സൂറിച്ച്: ഫിഫ റാങ്കിംഗിൽ അർജന്റീന മൂന്നാം സ്‌ഥാനത്തേക്കുയർന്നു. ലോക ചാമ്പ്യൻമാരായ ഫ്രാൻസിനെ മറികടന്നാണ് അർജന്റീനയുടെ നേട്ടം. ബ്രസീൽ ഒന്നും ബെൽജിയം രണ്ടും സ്‌ഥാനങ്ങള്‍ നിലനിർത്തിയപ്പോൾ ഇംഗ്ളണ്ട്, ഇറ്റലി, സ്‌പെയ്ൻ, ഹോളണ്ട്, പോർച്ചുഗൽ, ഡെൻമാർക്ക്...

സ്വപ്‌നയുടെ വെളിപ്പെടുത്തലിന് പിന്നാലെ പോകുകയല്ല തങ്ങള്‍; കുഞ്ഞാലിക്കുട്ടി

പത്തനംതിട്ട: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് നടത്തുന്ന വെളിപ്പെടുത്തലിന് പിന്നാലെ പോകുകയല്ല തങ്ങള്‍ ചെയ്യുന്നതെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി. ഇടതുപക്ഷം പോയത് പോലെ വെളിപ്പെടുത്തലുകളുടെ പിന്നാലെ...

ചോദ്യം ചെയ്യല്‍ നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ട് ഇഡിക്ക് രാഹുലിന്റെ കത്ത്

ന്യൂഡെൽഹി: നാഷണല്‍ ഹെറാള്‍ഡ് കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിന് ഹാജരാവാനുള്ള സമയം നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എംപി കത്ത് നല്‍കി. മാതാവിന് സുഖമില്ലാത്തതിനാല്‍ കൂടെ...

ജമ്മു കശ്‌മീരില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചു

ഡെൽഹി: ജമ്മു കശ്‌മീരിൽ രണ്ടിടങ്ങളിൽ സുരക്ഷസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. അനന്തനാഗിലും കുല്‍ഗാമിലുമാണ് ഏറ്റുമുട്ടൽ ഉണ്ടായത്. കുല്‍ഗാമിലെ മിഷിപൊരയിലുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷസേന രണ്ട് ഭീകരരെ വധിച്ചു. പ്രദേശത്ത് കഴിഞ്ഞ ചൊവ്വാഴ്‌ച മുതല്‍ ഭീകരര്‍ക്കായി തിരച്ചില്‍...

സ്വപ്‌നയുടെ രഹസ്യമൊഴി നൽകില്ല; ക്രൈം ബ്രാഞ്ച് ആവശ്യം തള്ളി കോടതി

കൊച്ചി: സ്വപ്‌നയുടെ രഹസ്യമൊഴി വേണമെന്ന ക്രൈം ബ്രാഞ്ച് ആവശ്യം എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി. കന്റോൺമെന്റ് പോലീസ് രജിസ്‌റ്റർ ചെയ്‌ത ഗൂഢാലോചനാ കേസുമായി ബന്ധപ്പെട്ടാണ് ക്രൈം ബ്രാഞ്ച് രഹസ്യമൊഴി തേടിയത്. ക്രൈം ബ്രാഞ്ചിന്...
- Advertisement -