Tue, Sep 22, 2026
32 C
Dubai

ഇന്ത്യ-യുഎസ് വ്യാപാരക്കരാർ; സംയുക്‌ത പ്രസ്‌താവന അഞ്ചുദിവസത്തിനകം

ന്യൂഡെൽഹി: ഇന്ത്യ-യുഎസ് വ്യാപാരക്കരാർ സംബന്ധിച്ച ഇരു രാജ്യങ്ങളുടെയും സംയുക്‌ത പ്രസ്‌താവന അഞ്ചുദിവസത്തിനുള്ളിൽ പുറത്തിറങ്ങും. വിപുലമായ ഉഭയകക്ഷി കരാറിന്റെ നിയമപരമായ ചട്ടക്കൂടും ഇതോടൊപ്പമുണ്ടാകും. ഉഭയകക്ഷി കരാറിന്റെ ആദ്യഭാഗം ഏറെക്കുറെ തയ്യാറാണെന്നാണ് വിവരം. നാലോ അഞ്ചോ ദിവസങ്ങൾക്കുള്ളിൽ...

മണിയൻപിള്ള രാജു ഓടിച്ച കാറിടിച്ച് അപകടം; രണ്ട് ബൈക്ക് യാത്രികർക്ക് ഗുരുതര പരിക്ക്

തിരുവനന്തപുരം: നടൻ മണിയൻപിള്ള രാജു ഓടിച്ച കാറിടിച്ച് രണ്ട് ബൈക്ക് യാത്രികർക്ക് ഗുരുതര പരിക്ക്. ഇന്നലെ രാത്രി പത്തുമണിയോടെ വഴുതക്കാട് ട്രിവാൻഡ്രം ക്ളബിന് മുന്നിൽ വെച്ചായിരുന്നു അപകടം. നിവേദിത് കൃഷ്‌ണ, സൂരജ് എന്നിവർക്കാണ്...

‘വിവാഹിതയായ സ്‌ത്രീക്ക് വിവാഹ വാഗ്‌ദാനം നൽകി ബലാൽസംഗം ചെയ്‌തെന്ന് പറയാനാകില്ല’

ന്യൂഡെൽഹി: വിവാഹിതയായ ഒരു സ്‌ത്രീക്ക് വിവാഹ വാഗ്‌ദാനം നൽകി ബലാൽസംഗം ചെയ്‌തുവെന്ന്‌ പറഞ്ഞ് പുരുഷനെതിരെ ബലാൽസംഗ കേസ് ഫയൽ ചെയ്യാൻ കഴിയില്ലെന്ന് സുപ്രീം കോടതി. ജസ്‌റ്റിസുമാരായ ബിവി. നാഗരത്‌ന, ഉജ്‌ജ്വൽ ഭുയാൻ എന്നിവരടങ്ങിയ...

‘ജനഹൃദയങ്ങളിലെ സ്‌ഥാനമാണ് വലുത്’; വിഎസിന്റെ കുടുംബം പത്‌മവിഭൂഷൺ സ്വീകരിക്കില്ല

തിരുവനന്തപുരം: വിഎസ്. അച്യുതാനന്ദന് മരണാനന്തര ബഹുമതിയായി ലഭിച്ച പത്‌മവിഭൂഷൺ കുടുംബം സ്വീകരിക്കില്ല. വിഎസിന്റെ മകൻ വിഎ. അരുൺകുമാറാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. വിഎസിന് ജനഹൃദയങ്ങളിൽ ലഭിച്ചിട്ടുള്ള സ്‌ഥാനമാണ് ഏതൊരു പുരസ്‌കാരത്തേക്കാളും വലുതെന്ന് ഞങ്ങൾ വിശ്വസിക്കുന്നുവെന്നും...

‘ഊർജ സുരക്ഷ പ്രധാനം; ലാഭമുണ്ടെങ്കിൽ വെനസ്വേലയിൽ നിന്നും എണ്ണ വാങ്ങാൻ തയ്യാർ’

ന്യൂഡെൽഹി: 140 കോടി ജനങ്ങളുടെ ഊർജ സുരക്ഷ ഉറപ്പാക്കുന്നതിനാണ് പെട്രോളിയം ഉൽപ്പന്നങ്ങൾ വാങ്ങുന്ന കാര്യത്തിൽ ഇന്ത്യ മുൻഗണന നൽകുന്നതെന്ന് വിദേശകാര്യ മന്ത്രാലയം. ഇത് സർക്കാരിന്റെ പരമപ്രധാനമായ ലക്ഷ്യമാണെന്ന് പലതവണ പരസ്യമായി വ്യക്‌തമാക്കിയതാണെന്നും വിദേശകാര്യ...

‘ഇന്ത്യ നിരന്തരം ചെറുപ്പമാവുന്നു’; മോദി രാജ്യസഭയിൽ, ബഹിഷ്‌കരിച്ച് പ്രതിപക്ഷം

ന്യൂഡെൽഹി: ലോകം മുഴുവൻ ഇന്ത്യയുടെ പ്രാഗൽഭ്യം തിരിച്ചറിഞ്ഞെന്നും ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്‌തിയായി ഇന്ത്യ മാറുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യസഭയിൽ നന്ദിപ്രമേയ ചർച്ചയുടെ മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ വേഗത്തിലുള്ള പുരോഗതി രേഖപ്പെടുത്തിയ...

ശബരിമല സ്വർണക്കൊള്ള; ഉണ്ണിക്കൃഷ്‌ണൻ പോറ്റിക്ക് കർശന ഉപാധികളോടെ ജാമ്യം

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണിക്കൃഷ്‌ണൻ പോറ്റിക്ക് ജാമ്യം അനുവദിച്ച് കൊല്ലം വിജിലൻസ് കോടതി. കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. രണ്ട് കേസിലും ജാമ്യം ലഭിച്ചതോടെ പോറ്റി ജയിൽ മോചിതനാകും. അറസ്‌റ്റിലായി 90...

എലപ്പുള്ളിയിൽ ഏഴാം ക്ളാസ് വിദ്യാർഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട്: എലപ്പുള്ളി പോക്കാന്തോട് സ്‌കൂൾ വിദ്യാർഥിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പോക്കാന്തോട് സ്വദേശികളായ ശിവപ്രസാദ്-സജിത ദമ്പതികളുടെ മകൻ വിശ്വജിത്ത് (13) ആണ് മരിച്ചത്. കൊഴിഞ്ഞാമ്പാറ സെന്റ് പോൾസ് സ്‌കൂളിലെ ഏഴാം ക്ളാസ്...
- Advertisement -