‘സാരി കിട്ടാൻ നാളെ പോകേണ്ട, വാർത്ത വ്യാജം’; അതൃപ്‌തി അറിയിച്ച് ഗതാഗത മന്ത്രി

പ്രിയദർശിനി നൂറുദിവസം പൂർത്തിയാകുന്ന നാളെ എല്ലാ ജില്ലകളിലും ഡിപ്പോകൾ കേന്ദ്രീകരിച്ച് സാരി വിതരണം നടത്തുമെന്നും തമ്പാനൂരിൽ ഗതാഗത മന്ത്രി സിപി ജോൺ ഉൽഘാടനം ചെയ്യുമെന്നുമുള്ള വാർത്തയാണ് പുറത്തുവന്നത്.

By Senior Reporter, Malabar News
CP John
സിപി ജോൺ (Image Courtesy: CP John FB Page) Cropped by Team MN

തിരുവനന്തപുരം: പ്രിയദർശിനി നൂറുദിവസം പൂർത്തിയാകുന്ന നാളെ കെഎസ്ആർടിസി സാരി വിതരണം നടത്തുന്നുവെന്ന് വാർത്ത വ്യാജമെന്ന് ഗതാഗത മന്ത്രി സിപി ജോൺ. ആഘോഷ പരിപാടി മാത്രം നടത്താനാണ് നിർദ്ദേശമെന്നും പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്നും മന്ത്രി വ്യക്‌തമാക്കി.

വാർത്ത വ്യാജമാണെന്ന് കെഎസ്ആർടിസി സിഎംഡി ഡോ. പിഎസ് പ്രമോജ് ശങ്കറും അറിയിച്ചു. പ്രിയദർശിനി നൂറുദിവസം പൂർത്തിയാകുന്ന നാളെ എല്ലാ ജില്ലകളിലും ഡിപ്പോകൾ കേന്ദ്രീകരിച്ച് സാരി വിതരണം നടത്തുമെന്നും തമ്പാനൂരിൽ ഗതാഗത മന്ത്രി സിപി ജോൺ ഉൽഘാടനം ചെയ്യുമെന്നുമുള്ള വാർത്തയാണ് പുറത്തുവന്നത്.

ഇത്തരത്തിൽ വാർത്ത പ്രചരിപ്പിച്ചതിൽ മന്ത്രി കെഎസ്ആർടിസി എംഡിക്ക് ഉൾപ്പടെ കടുത്ത അതൃപ്‌തി അറിയിച്ചു. പദ്ധതിയുടെ ശോഭ കെടുത്താനുള്ള പ്രചാരണം ആരാണ് നടത്തുന്നതെന്ന് കണ്ടെത്തണമെന്നും മന്ത്രി നിർദ്ദേശിച്ചു.

പദ്ധതിയുടെ നൂറാം ദിനാഘോഷത്തിന്റെ ഭാഗമായി ചൊവ്വാഴ്‌ച രാവിലെ പത്തിന് സിപി ജോൺ തമ്പാനൂർ ഡിപ്പോയിൽ സന്ദർശനം നടത്തും. തുടർന്ന് കെഎസ്ആർടിസി ജീവനക്കാർ യാത്രക്കാർക്ക് മധുരം വിതരണം ചെയ്യും.

വൈകീട്ട് 7.30ന് തമ്പാനൂർ ചൈത്രം ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ, കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന്റെ ലക്ഷദ്വീപ്, ഹൈദരാബാദ് ലക്ഷ്വറി പാക്കേജ് സർവീസിന്റെയും ബജറ്റ് ടൂറിസം സെല്ലിനായി തയ്യാറാക്കിയ പുതിയ സോഫ്‌റ്റ്‌വെയർ, വെയിറ്റിങ് ലിസ്‌റ്റ് സംവിധാനം എന്നിവയുടെയും ഔദ്യോഗിക ഉൽഘാടനം മന്ത്രി നിർവഹിക്കും.

പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതി സെപ്‌തംബർ 22നാണ് 100 ദിവസം പൂർത്തിയാകുന്നത്. ജൂൺ 15 മുതൽ സെപ്‌തംബർ 19 വരെയുള്ള 97 ദിവസത്തെ കണക്കുകൾ പ്രകാരം 12.54 കോടി സൗജന്യ യാത്രകളാണ് പദ്ധതിയിലൂടെ നടന്നത്. ഇക്കാലയളവിൽ 266.53 കോടി രൂപയുടെ ടിക്കറ്റുകളാണ് യാത്രക്കാർക്ക് സൗജന്യമായി നൽകിയത്. പ്രതിദിനം ശരാശരി 12.93 ലക്ഷം പേരാണ് ഈ സേവനം ഉപയോഗപ്പെടുത്തുന്നത്.

Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE