മതനിന്ദ നടത്തിയാൽ തൂക്കിലേറ്റണം; ആള്‍ക്കൂട്ട കൊലകളെ ന്യായീകരിച്ച് സിദ്ദു
അമൃത്‌സർ: മതനിന്ദാ കേസുകളില്‍ ഉള്‍പ്പെടുന്ന കുറ്റവാളികളെ പൊതു സ്‌ഥലത്തുവെച്ച് തൂക്കിലേറ്റണമെന്ന് പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവ്‌ജ്യോത് സിംഗ് സിദ്ദു. രണ്ട് ദിവസത്തിനിടെ രണ്ട് പേരാണ് ആള്‍ക്കൂട്ട ആക്രമണത്തില്‍ സംസ്‌ഥാനത്ത് കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെയാണ്...
ഡെൽഹിയിൽ 3 വയസുകാരിയെ തെരുവുനായ്‌ക്കൾ കടിച്ചുകൊന്നു
ഡെൽഹി: കളിക്കുന്നതിനിടെ മൂന്ന് വയസുകാരിയെ തെരുവുനായ്‌ക്കൾ കടിച്ചുകൊന്നു. മോത്തി നഗർ ഏരിയയ്‌ക്ക് സമീപമാണ് സംഭവം. ലക്ഷ്‌മി എന്ന പെൺകുട്ടിക്കാണ് ദാരുണാന്ത്യം.
പാർക്കിൽ കളിച്ചുകൊണ്ടിരുന്ന ലക്ഷ്‌മിയെ ഒരു കൂട്ടം നായ്‌ക്കൾ ആക്രമിക്കുകയായിരുന്നു എന്ന് ഡെൽഹി പോലീസ്...
2014ന് മുൻപ് കേട്ടുകേൾവി പോലുമില്ലാത്ത കാര്യമായിരുന്നു ആൾക്കൂട്ടക്കൊല; രാഹുൽ
ന്യൂഡെൽഹി: 2014ൽ ബിജെപി അധികാരത്തിൽ വരുന്നതിനുമുമ്പ് ആൾക്കൂട്ട കൊലപാതകങ്ങൾ കേട്ടുകേൾവി പോലുമില്ലാത്ത സംഭവങ്ങളായിരുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഉന്നംവച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. ട്വിറ്ററിൽ ആയിരുന്നു രാഹുലിന്റെ വിമർശനം. ഈ...
ഗുർദാസ്‌പൂർ അതിർത്തിയിൽ സൈന്യം ഒരു ഭീകരനെ വധിച്ചു
ചണ്ഡീഗഢ്: പഞ്ചാബിലെ ഗുർദാസ്‌പൂർ സെക്‌ടറിലെ ഇന്ത്യ- പാക് അതിർത്തിയിൽ ഒരു ഭീകരൻ സുരക്ഷാ സേനയുടെ (ബിഎസ്എഫ്) വെടിയേറ്റ് മരിച്ചു. ഇന്ത്യൻ അതിർത്തിയിൽ നുഴഞ്ഞുകയറാൻ ശ്രമിക്കുന്നതിനിടെ ഇന്ന് രാവിലെയാണ് വെടിയേറ്റത്. ഭീകരന്റെ ഐഡന്റിറ്റി ഇതുവരെ...
75 ശതമാനം പിന്നിട്ട് സംസ്‌ഥാനത്തെ സമ്പൂര്‍ണ വാക്‌സിനേഷന്‍
തിരുവനന്തപുരം: ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് സംസ്‌ഥാനത്തെ സമ്പൂര്‍ണ കോവിഡ് വാക്‌സിനേഷന്‍ 75 ശതമാനം കഴിഞ്ഞതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. വാക്‌സിനേടുക്കേണ്ട ജനസംഖ്യയുടെ 97.38 ശതമാനം പേര്‍ക്ക് (2,60,09,703)...
സിനിമാ സ്‌റ്റില്‍ ഫോട്ടോഗ്രാഫര്‍ സുനില്‍ ഗുരുവായൂര്‍ അന്തരിച്ചു
ഗുരുവായൂർ: പ്രശസ്‌ത സിനിമാ സ്‌റ്റില്‍ ഫോട്ടോഗ്രാഫര്‍ സുനിൽ ഗുരുവായൂർ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഗുരുവായൂരിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. 69 വയസായിരുന്നു.
ഭരതൻ സംവിധാനം ചെയ്‌ത 'വൈശാലി' എന്ന ചിത്രത്തിലൂടെയാണ് സുനിൽ സിനിമയിലെത്തുന്നത്. പിന്നീട്...
ആലപ്പുഴ ഇരട്ട കൊലപാതകങ്ങൾ; അന്വേഷണത്തിൽ നിർണായക പുരോഗതിയെന്ന് എഡിജിപി
കൊച്ചി: ആലപ്പുഴ ഇരട്ട കൊലപാതകങ്ങളുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ നിർണായക പുരോഗതിയെന്ന് എഡിജിപി വിജയ് സാഖറെ അറിയിച്ചു. കൊലപാതകത്തിൽ ഉൾപ്പെട്ടവരുടെ വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. പ്രതികളെ മുഴുവൻ തിരിച്ചറിഞ്ഞിട്ടില്ല. കൂടുതൽ അറസ്‌റ്റ് ഉടൻ ഉണ്ടാകുമെന്നും അദ്ദേഹം...
പത്തനംതിട്ടയിൽ ചായക്കടയിൽ സ്‌ഫോടനം; ആറ് പേർക്ക് പരിക്ക്
പത്തനംതിട്ട: ജില്ലയിലെ ആനിക്കാട്ട് ചായക്കടയിൽ സ്‌ഫോടനം. അപകടത്തിൽ ആറ് പേർക്ക് പരുക്കേറ്റു. ഒരാളുടെ കൈപ്പത്തി അറ്റുപോയി. രണ്ട് പേരുടെ നില ഗുരുതരമാണ്.
ഇന്ന് രാവിലെ 10 മണിയോടെ ആയിരുന്നു സംഭവം. പാറ പൊട്ടിക്കാൻ സൂക്ഷിച്ച...








































