മാലിയിൽ അഞ്ച് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയി; പിന്നിൽ അൽ ഖ്വയ്‌ദ- ഐഎസ്‌ഐഎസ്?
ബമാകോ: അഞ്ച് ഇന്ത്യക്കാരെ മാലിയിൽ തട്ടിക്കൊണ്ടുപോയി. പടിഞ്ഞാറൻ മാലിയിലെ കോബ്രിയിലാണ് സംഭവം. തൊഴിൽ സ്‌ഥലത്ത് നിന്നാണ് ഇവരെ തോക്കിൻ മുനയിൽ നിർത്തി പിടിച്ചുകൊണ്ടു പോയതെന്നാണ് വിവരം. ഒരു സംഘടനയും ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല.
പ്രദേശത്തെ വൈദ്യുതീകരണ...
കോട്ടയ്‌ക്കലിൽ വ്യാപാര സ്‌ഥാപനത്തിൽ വൻ തീപിടിത്തം; കുടുങ്ങിയവരെ രക്ഷപ്പെടുത്തി
മലപ്പുറം: കോട്ടയ്‌ക്കലിൽ വ്യാപാര സ്‌ഥാപനത്തിൽ വൻ തീപിടിത്തം. ഫയർഫോഴ്‌സ് സംവിധാനങ്ങളെത്തി തീ നിയന്ത്രണ വിധേയമാക്കി. കടയ്‌ക്കുള്ളിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. ഇവർക്ക് ഗുരുതര പരിക്കുകൾ ഇല്ലെന്നാണ് വിവരം. ഇന്ന് പുലർച്ചെ 5.30നായിരുന്നു...
ബെംഗളൂരു- എറണാകുളം വന്ദേഭാരത് 11 മുതൽ; ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ചു
തിരുവനന്തപുരം: എറണാകുളം- ബെംഗളൂരു വന്ദേഭാരത് എക്‌സ്‌പ്രസ് പ്രധാനമന്ത്രി നരേന്ദ്രമോദി ഓൺലൈനായി ഫ്‌ളാഗ് ഓഫ് ചെയ്‌തു. ഗവർണർ രാജേന്ദ്ര ആർലേക്കർ, കേന്ദ്രമന്ത്രിമാരായ ജോർജ് കുര്യൻ, സുരേഷ് ഗോപി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ഇന്ന് രാവിലെ 8.50ന്...
ദേവസ്വം ബോർഡ് തലപ്പത്തേക്ക് കെ. ജയകുമാർ? അന്തിമ തീരുമാനം നാളെ
തിരുവനന്തപുരം: കെ. ജയകുമാർ ഐഎഎസ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡണ്ട് ആയേക്കും. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവരുടെ നിർദ്ദേശപ്രകാരമാണ് കെ. ജയകുമാറിന്റെ പേര് നിർദ്ദേശിച്ചതെന്നാണ് വിവരം.
ശബരിമല ക്ഷേത്രത്തിലെ സ്വർണപ്പാളി വിവാദവുമായി ബന്ധപ്പെട്ട് പ്രതിരോധത്തിൽ...
തിരുവനന്തപുരം മെട്രോ റെയിൽ പദ്ധതി; ആദ്യഘട്ട അലൈൻമെന്റിന് അംഗീകാരം
തിരുവനന്തപുരം: മെട്രോ റെയിൽ പദ്ധതിയുടെ ആദ്യഘട്ട അലൈൻമെന്റിന് അംഗീകാരം. ആദ്യഘട്ടത്തിൽ 31 കിലോമീറ്റർ ദൈർഘ്യമായിരിക്കും മെട്രോ പാതയ്‌ക്ക് ഉണ്ടായിരിക്കുക. പാപ്പനംകോട് നിന്ന് ഈഞ്ചക്കൽ വരെ 27 സ്‌റ്റേഷനുകൾ ഉണ്ടായിരിക്കും.
ടെക്‌നോപാർക്കിൽ മൂന്ന് ഫേസുകൾ, വിമാനത്താവളം,...
അഹമ്മദാബാദ് വിമാനാപകടം; പൈലറ്റുമാരെ കുറ്റപ്പെടുത്താനാകില്ല, കേന്ദ്രത്തിന് നോട്ടീസ്
ന്യൂഡെൽഹി: അഹമ്മദാബാദ് വിമാനാപകടവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിന് നോട്ടീസയച്ച് സുപ്രീം കോടതി. വിമാനദുരന്തത്തിൽ പൈലറ്റുമാരെ കുറ്റപ്പെടുത്താനാകില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്‌റ്റിഗേഷൻ ബ്യൂറോ (എഎഐബി)യുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ പൈലറ്റുമാർക്കെതിരെ പരാമർശമില്ലെന്നും വിദേശമാദ്ധ്യമങ്ങളിൽ...
ഈമാസം 13ന് മെഡിക്കൽ കോളേജ് ഡോക്‌ടർമാരുടെ സമ്പൂർണ പണിമുടക്ക്
തിരുവനന്തപുരം: സംസ്‌ഥാനത്തെ മെഡിക്കൽ കോളേജ് ഡോക്‌ടർമാർ ഈമാസം 13ന് സമ്പൂർണമായി പണിമുടക്കും. ശമ്പള പരിഷ്‌കരണം ഉൾപ്പടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്. അത്യാഹിത സേവനങ്ങൾ മാത്രമാകും ഈ ദിവസം പ്രവർത്തിക്കുകയെന്ന് കെജിഎംസിടിഎ അറിയിച്ചു. മറ്റെല്ലാ...
‘പൊതുയിടങ്ങളിൽ നിന്ന് തെരുവുനായ്‌ക്കളെ നീക്കണം; കൃത്യമായ പരിശോധന വേണം’
ന്യൂഡെൽഹി: തെരുവുനായ പ്രശ്‌നത്തിൽ നിർണായക ഉത്തരവുമായി സുപ്രീം കോടതി. പൊതുയിടങ്ങളിൽ നിന്ന് തെരുവുനായ്‌ക്കളെ നീക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. എല്ലാ സംസ്‌ഥാന സർക്കാരുകളും ഇത് സംബന്ധിച്ച നടപടി സ്വീകരിക്കണം. എന്തെല്ലാം നടപടിയെടുത്തുവെന്ന് ചീഫ്...








































