സ്വകാര്യ ബസ് സമരം മാറ്റിവച്ചു
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഈ മാസം 21 മുതല്‍ നടത്താനിരുന്ന അനിശ്‌ചിതകാല സ്വകാര്യ ബസ് സമരം മാറ്റിവച്ചു. യാത്രാ നിരക്ക് വർധനവുമായി ബന്ധപെട്ട് സംസ്‌ഥാന സർക്കാരിന്റെ ഭാഗത്തു നിന്ന് അനുകൂലമായ നടപടികൾ ഉണ്ടാകുന്ന സാഹചര്യത്തിലാണ്...
ഗുര്‍നാം ഛാദുനി രാഷ്‌ട്രീയ പാർട്ടി പ്രഖ്യാപിച്ചു; പഞ്ചാബ് തിരഞ്ഞെടുപ്പിൽ മൽസരിക്കും
ന്യൂഡെൽഹി: കർഷക നേതാവ് ഗുര്‍നാം സിംഗ് ഛാദുനി രാഷ്‌ട്രീയ പാർട്ടി പ്രഖ്യാപിച്ചു. 'സംയുക്‌ത സംഘർഷ് പാർട്ടി' എന്നാണ് പേര്. പഞ്ചാബിൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി മൽസരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
"മിക്ക രാഷ്‌ട്രീയ പാർട്ടികളും...
സ്‌കൂളിലെ ശുചിമുറി മലിനമെന്ന് വിദ്യാർഥി; വൃത്തിയാക്കാൻ മന്ത്രി നേരിട്ടെത്തി
ഗ്വാളിയോർ: മധ്യപ്രദേശിലെ ഗ്വാളിയോറിൽ സർക്കാർ സ്‌കൂളിലെ ശുചിമുറി വൃത്തിയാക്കി ഊർജമന്ത്രി പ്രധുമൻ സിംഗ് തോമർ. സ്‌കൂളിലെ ടോയ്‌ലറ്റുകൾക്ക് വൃത്തിയില്ലെന്നും, കുട്ടികൾ ആരോഗ്യ പ്രശ്‌നം നേരിടുകയാണെന്നും ഒരു വിദ്യാർത്ഥിനി പരാതി പറഞ്ഞതിനെ തുടർന്നാണ് മന്ത്രി...
ഒമൈക്രോൺ വ്യാപനം അതിവേഗം; ഇന്ത്യയിൽ പ്രതിദിന രോഗികൾ 14 ലക്ഷം വരെ ഉയർന്നേക്കാം
ന്യൂഡെൽഹി: ഇന്ത്യയിൽ കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോൺ വളരെ വേഗത്തിൽ പടരുകയാണെന്നും യുകെയിലും ഫ്രാൻസിലുമുള്ള അണുബാധയുടെ വ്യാപനതോത് നോക്കുമ്പോൾ രാജ്യത്ത് പ്രതിദിനം ലക്ഷക്കണക്കിന് കേസുകൾ റിപ്പോർട് ചെയ്യപ്പെട്ടേക്കാമെന്നും കേന്ദ്രസർക്കാരിന്റെ കോവിഡ് ടാസ്‌ക് ഫോഴ്‌സ്...
കെ-റെയിൽ പദ്ധതി അശാസ്‌ത്രീയമെന്ന് ആവർത്തിച്ച് കെ സുധാകരൻ
തിരുവനന്തപുരം: കെ-റെയിൽ പദ്ധതി അശാസ്‌ത്രീയമെന്ന് ആവർത്തിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ എംപി. പദ്ധതി നടത്തിപ്പുമായി മുന്നോട്ട് പോകുന്നത് വ്യാജ ഡിപിആറിന്റെ അടിസ്‌ഥാനത്തിലാണെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം പദ്ധതി നടപ്പാക്കുന്നതിൽ ജനങ്ങൾക്ക് ആശങ്കയുണ്ടെന്നും പോരായ്‌മകൾ...
അമേഠിയിൽ കോൺഗ്രസിന്റെ പദയാത്ര; രാഹുൽ ഗാന്ധിയും പ്രിയങ്കയും പങ്കെടുക്കും
ലഖ്‌നൗ: രാഹുൽ ഗാന്ധി എംപിയുടെ മുൻ ലോക്‌സഭാ മണ്ഡലമായ ഉത്തർപ്രദേശിലെ അമേഠിയിൽ ഇന്ന് കോൺഗ്രസിന്റെ പ്രതിഷേധ പദയാത്ര നടക്കും. കേന്ദ്ര സർക്കാർ നയങ്ങൾക്കും വിലക്കയറ്റത്തിനും എതിരെയാണ് കോൺഗ്രസ് പദയാത്ര നടത്തുന്നത്. ഉത്തർപ്രദേശിന്റെ ചുമതലയുള്ള...
വിവാഹവാഗ്‌ദാനം നൽകി കോടികളുടെ തട്ടിപ്പ്; മലയാളി പിടിയിൽ
മുംബൈ: വിവാഹവാഗ്‌ദാനം നൽകി സ്‌ത്രീകളിൽ നിന്നും കോടികൾ തട്ടിയ മലയാളിയെ മുംബൈയിൽ നിന്ന് പിടികൂടി. വിവിധ സംസ്‌ഥാനങ്ങളിൽ നിന്നുള്ള 30ലേറെ സ്‌ത്രീകളാണ് ഇയാളുടെ ഇരകളായത്. മാട്രിമോണി സൈറ്റ് കേന്ദ്രീകരിച്ചായിരുന്നു തട്ടിപ്പ്.
തലശ്ശേരി സ്വദേശിനിയായ സ്‌ത്രീയുടെ...
കോവിഡ് ഇന്ത്യ; 8,706 രോഗമുക്‌തി, 7,145 രോഗബാധ, കേരളത്തിൽ 3,471 കേസുകൾ
ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 7,145 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. 8,706 പേർ രോഗമുക്‌തി നേടിയപ്പോൾ 289 മരണങ്ങളും രാജ്യത്ത് റിപ്പോർട്...








































