Fri, Sep 4, 2026
37 C
Dubai

ക്യാപ്‌റ്റൻ വരുൺ സിംഗിന്റെ സംസ്‌കാരം ഇന്ന് നടക്കും

ഭോപ്പാൽ: കൂനൂർ ഹെലികോപ്‌ടർ അപകടത്തിൽ പെട്ട് ചികിൽസയിലിരിക്കെ അന്തരിച്ച ഗ്രൂപ്പ് ക്യാപ്‌റ്റൻ വരുൺ സിംഗിന്റെ സംസ്‌കാര ചടങ്ങുകൾ ഇന്ന് ഭോപ്പാലിൽ നടക്കും. രാവിലെ 11ന് ഭദ്‌ഗഡ വിശ്രം ഘട്ടിലാകും സംസ്‌കാര ചടങ്ങുകൾ നടക്കുക....

കണ്ണൂർ സർവകലാശാല വിസി പുനർനിയമനം; അപ്പീൽ ഇന്ന് ഹൈക്കോടതി പരിഗണിക്കും

കൊച്ചി: കണ്ണൂർ സർവ്വകലാശാല വിസി പുനർ നിയമനത്തിലെ സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്‌ത്‌ സമർപ്പിച്ച അപ്പീൽ ഹൈക്കോടതി ‍ഡിവിഷൻ ബെഞ്ച് ഇന്ന് പരിഗണിക്കും. നേരത്തെ കണ്ണൂർ വിസിയുടെ പുനർനിയമനം അംഗീകരിച്ച സിംഗിൾ...

പള്ളിക്കമ്മിറ്റി ഉപേക്ഷിച്ചു, വയോധികൻ കടത്തിണ്ണയിൽ; ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട്: പള്ളിക്കമ്മിറ്റി ഉപേക്ഷിച്ചതിനെ തുടർന്ന് കടത്തിണ്ണയിൽ അഭയം തേടിയ വയോധികനെ സംരക്ഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. കോഴിക്കോട് ജില്ലാ സാമൂഹിക നീതി ഓഫിസർക്ക് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജു നാഥ്‌ ആണ് ഉത്തരവ്...

കസ്‌തൂരി രംഗൻ റിപ്പോർട്; കേന്ദ്ര-സംസ്‌ഥാന ഭിന്നതയ്‌ക്ക് പരിഹാരമാകുന്നു

ന്യൂഡെൽഹി: കസ്‌തൂരി രംഗൻ റിപ്പോർട് സംബന്ധിച്ച് കേന്ദ്ര-സംസ്‌ഥാന സർക്കാരുകൾ തമ്മിൽ നിലനിന്നിരുന്ന തർക്കത്തിന് പരിഹാരമാകുന്നു. ഇതിന്റെ ഭാഗമായി നോൺ കോർ മേഖലയുടെ നിയന്ത്രണാധികാരം സംസ്‌ഥാനങ്ങൾക്ക് നൽകാനൊരുങ്ങുകയാണ് കേന്ദ്ര സർക്കാർ. വ്യവസ്‌ഥകളോടെയാണ് നോൺ കോർ...

കെപിസിസി ഭാരവാഹികളുടെ യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും

തിരുവനന്തപുരം: കെപിസിസി ഭാരവാഹികളുടെ യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. ജില്ലകളുടെ ചുമതല നൽകിയ ശേഷം ആദ്യത്തെ യോഗമാണ് ഇന്ന് നടക്കുന്നത്. ജില്ലകളിലെ റിപ്പോർട്ടുകൾ ജനറൽ സെക്രട്ടറിമാർ അവതരിപ്പിക്കും. ആലപ്പുഴ ജില്ലയുടെ ചുമതലയുള്ള ജനറൽ...

ഒമൈക്രോൺ; അന്താരാഷ്‌ട്ര യാത്രക്കാർക്കുള്ള നിയന്ത്രണങ്ങൾ കർശനമാക്കി

കൊച്ചി: നാലുപേർക്ക് ഒമൈക്രോൺ സ്‌ഥിരീകരിച്ച സാഹചര്യത്തിൽ രാജ്യാന്തര യാത്രക്കാർക്കുള്ള കോവിഡ് മാനദണ്ഡങ്ങൾ കർശനമാക്കുകയാണ് എറണാകുളം ജില്ല. ഹൈ റിസ്‌ക് പട്ടികയിൽ പെടാത്ത രാജ്യങ്ങളിൽ നിന്ന് വരുന്നവരും ഏഴ് ദിവസത്തെ കർശന ക്വാറന്റെയ്‌ൻ പാലിക്കണമെന്ന്...

ലൈംഗിക തൊഴിലാളികൾക്ക് മുൻഗണനാ റേഷൻ കാർഡ് നൽകാനൊരുങ്ങി കേരളം

തിരുവനന്തപുരം: ലൈംഗിക തൊഴിലാളികളെ മുൻഗണനാ റേഷൻ കാർഡ് പട്ടികയിൽ ഉൾപ്പെടുത്താൻ കേരളം. ഇത് സംബന്ധിച്ച് സംസ്‌ഥാന സർക്കാർ സുപ്രീം കോടതിയെ നിലപാടറിയിച്ചു. കോവിഡ് ലൈംഗിക തൊഴിലാളികളുടെ ജീവിതം ദുസഹമാക്കിയെന്ന് കേരളം സുപ്രീം കോടതിയിൽ പറഞ്ഞു....

ജനറൽ എംഎം നരവനെയ്‌ക്ക് സിഎസ്‌സി ചെയർമാനായി നിയമനം

ന്യൂഡെൽഹി: പുതിയ സംയുക്‌ത സേനാ മേധാവിയെ (സിഡിഎസ്) തിരഞ്ഞെടുക്കും വരെ രാജ്യത്തെ മൂന്ന് സേനകളുടെയും സമന്വയം സുഗമമാക്കാൻ ചീഫ്‌സ് ഓഫ് സ്‌റ്റാഫ് കമ്മിറ്റി (സിഎസ്‌സി) ചെയർമാനായി നിലവിലെ കരസേനാ മേധാവി ജനറൽ എംഎം...
- Advertisement -