Mon, Jun 29, 2026
30.9 C
Dubai

സർ ക്രീക്കിൽ ഇന്ത്യയുടെ സൈനികാഭ്യാസം; വ്യോമാതിർത്തിയിൽ നിയന്ത്രണവുമായി പാക്കിസ്‌ഥാൻ

ന്യൂഡെൽഹി: ഇന്ത്യ-പാക്ക് വ്യോമാതിർത്തിയിൽ നിയന്ത്രണവുമായി പാക്കിസ്‌ഥാൻ. ഇന്ത്യ-പാക്ക് അതിർത്തി മേഖലയായ സർ ക്രീക്കിൽ ഇന്ത്യൻ സേനാവിഭാഗങ്ങൾ സംയുക്‌ത സൈനികാഭ്യാസം 'ത്രിശൂൽ' പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പാക്കിസ്‌ഥാന്റെ നടപടി എന്നാണ് വിലയിരുത്തൽ. ഈമാസം 28, 29 ദിവസങ്ങളിലാണ്...

പിഎം ശ്രീ പദ്ധതിയിൽ സർക്കാർ ഒപ്പിട്ടത് അതീവ രഹസ്യമായി; മന്ത്രിമാർ പോലും അറിഞ്ഞില്ല

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ പദ്ധതിയിൽ സർക്കാർ ഒപ്പിട്ടത് അതീവ രഹസ്യമായെന്ന് വിവരം. ഒപ്പിടുന്ന കാര്യം സിപിഐ മന്ത്രിമാർക്ക് പുറമെ സിപിഎം മന്ത്രിമാരും അറിഞ്ഞില്ലെന്നാണ് പുറത്തുവരുന്ന വിവരം. പലരും മാദ്ധ്യമ വാർത്തകളിലൂടെയാണ്...

‘കോടികൾ വാങ്ങി, പാക്കിസ്‌ഥാന്റെ ആണവായുധ നിയന്ത്രണം യുഎസിന് നൽകി’

ന്യൂഡെൽഹി: പാക്കിസ്‌ഥാൻ സർക്കാരുമായുള്ള യുഎസ് ബന്ധത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുൻ സിഐഎ ഉദ്യോഗസ്‌ഥൻ. പാക്കിസ്‌ഥാന്റെ ആണവായുധങ്ങൾ യുഎസ് നിയന്ത്രണത്തിൽ ആയിരുന്നുവെന്നാണ് സിഐഎ ഉദ്യോഗസ്‌ഥനായിരുന്ന ജോൺ കിരിയാക്കോയുടെ വെളിപ്പെടുത്തൽ. കോടിക്കണക്കിന് ഡോളർ നൽകിയതിനെ തുടർന്ന് പാക്കിസ്‌ഥാൻ...

കേരളത്തിലും തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണം; നവംബർ ഒന്നുമുതൽ തുടങ്ങുമെന്ന് റിപ്പോർട്

തിരുവനന്തപുരം: കേരളത്തിൽ തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണം നവംബർ ഒന്നുമുതൽ തുടങ്ങുമെന്ന് റിപ്പോർട്. കേരളത്തിന് പുറമെ പശ്‌ചിമ ബംഗാൾ, തമിഴ്‌നാട്, അസം, പുതുച്ചേരി എന്നിവിടങ്ങളിലും എസ്‌ഐആർ നടപ്പാക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ബംഗാളിൽ ഇത്...

തൃശൂരിൽ വൻ കവർച്ച; ബസിറങ്ങിയ ആളിൽ നിന്ന് 75 ലക്ഷം രൂപ തട്ടിയെടുത്തു

തൃശൂർ: മണ്ണൂത്തി ബൈപ്പാസ് ജങ്ഷന് സമീപം വൻ കവർച്ച. കാറിലെത്തിയ സംഘം ചായക്കടയിൽ ഇരിക്കുകയിരുന്ന ആളിൽ നിന്ന് 75 ലക്ഷം രൂപ തട്ടിയെടുത്തു. എടപ്പാൾ സ്വദേശി മുബാറക്കിന്റെ പണമടങ്ങിയ ബാഗാണ് കവർന്നത്. ഇന്ന്...

ശബരിമലയിൽ നിന്ന് കടത്തിയ സ്വർണം ബെല്ലാരിയിൽ കണ്ടെത്തി; നിർണായകം

തിരുവനന്തപുരം: ശബരിമലയിൽ നിന്ന് ഉണ്ണിക്കൃഷ്‌ണൻ പോറ്റി കടത്തിയ സ്വർണം ബെല്ലാരിയിൽ നിന്ന് കണ്ടെത്തി. ഉണ്ണിക്കൃഷ്‌ണൻ പോറ്റി, വ്യാപാരിയായ ഗോവർധന് കൈമാറിയ സ്വർണമാണ് കർണാടകയിലെ ബെല്ലാരിയിൽ നിന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയത്. ഗോവർധന്റെ...

മെസ്സിയും ടീമും നവംബറിൽ കേരളത്തിൽ എത്തില്ല; സ്‌ഥിരീകരിച്ച് സ്‌പോൺസർ

കോഴിക്കോട്: ആരാധകരുടെ പ്രതീക്ഷകൾ മങ്ങി. മെസ്സിയും ടീമും നവംബറിൽ കേരളത്തിൽ എത്തില്ലെന്ന് സ്‌ഥിരീകരിച്ചു. മൽസരത്തിന്റെ സ്‌പോൺസർ തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയ വഴി അറിയിച്ചിരിക്കുന്നത്. ഫിഫാ അനുമതി ലഭിക്കാനുള്ള കാലതാമസം പരിഗണിച്ച് നവംബർ വിൻഡോയിലെ...

കുനാർ നദിയിൽ ഡാം നിർമിക്കും; ഉത്തരവിട്ട് താലിബാൻ, പാക്കിസ്‌ഥാന്റെ വെള്ളം കുടി മുട്ടും

ന്യൂഡെൽഹി: പാക്കിസ്‌ഥാനെതിരെ കടുത്ത നടപടിയുമായി അഫ്‌ഗാനിസ്‌ഥാൻ. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ സിന്ധൂനദീജല കരാർ റദ്ദാക്കി പാക്കിസ്‌ഥാന് വെള്ളം നൽകുന്നത് തടഞ്ഞ ഇന്ത്യയുടെ മാതൃക പിന്തുടരാനാണ് അഫ്‌ഗാനിസ്‌ഥാന്റെ നീക്കം. കുനാർ നദിയിൽ ഡാം നിർമിച്ച് പാക്കിസ്‌ഥാനിലേക്കുള്ള...
- Advertisement -