Sun, Oct 25, 2026
33 C
Dubai

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം തടയണം; സുപ്രീം കോടതിയുടെ മുന്നറിയിപ്പ്

ന്യൂഡെൽഹി: കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിൽ കടുത്ത മുന്നറിയിപ്പുമായി സുപ്രീം കോടതി. കേന്ദ്ര സർക്കാർ വിഷയത്തിൽ കൃത്യമായ ഇടപെടൽ നടത്തിയില്ലെങ്കിൽ ഇൻഫർമേഷൻ ടെക്‌നോളജി ആക്‌ട് പ്രകാരം കർശന നിർദ്ദേശങ്ങൾ പുറപ്പെടുവിക്കാൻ നിർബന്ധിതരാകുമെന്ന് കോടതി...

മദ്യപിച്ച് വാഹനം ഓടിച്ച് അപകടം; യൂട്യൂബർ അശ്വന്ത് കോക്ക് അറസ്‌റ്റിൽ

കോഴിക്കോട്: മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബർ അശ്വന്ത് കോക്കിനെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു. കോഴിക്കോട് എരഞ്ഞിപ്പാലം ഭാഗത്തുവെച്ച് അശ്വന്ത് ഓടിച്ച വാഹനം മറ്റു മൂന്ന് വാഹനങ്ങളിൽ ഇടിച്ചതായാണ് വിവരം. സംഭവത്തിന് പിന്നാലെ നാട്ടുകാർ...

കോട്ടയത്ത് രണ്ടുവയസുകാരൻ കിണറ്റിൽ വീണ് മരിച്ചു

കോട്ടയം: തിടനാട് പഞ്ചായത്തിലെ പിണ്ണാക്കനാട്ട് രണ്ടുവയസുകാരൻ കിണറ്റിൽ വീണ് മരിച്ചു. പിണ്ണാക്കനാട് സിഎംഎസ് കോളനിയിൽ കൊള്ളിക്കൊളവിൽ അലൻ-സുനീഷ ദമ്പതികളുടെ രണ്ടാമത്തെ കുട്ടി ഇവാൻ അലക്‌സ് ആണ് മരിച്ചത്. മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ കുട്ടി ആൾമറയില്ലാത്ത...

ഏഷ്യൻ ഗെയിംസ്; ലോങ്‌ജംപിൽ മലയാളി താരം മുരളി ശ്രീശങ്കറിന് വെള്ളി

നഗോയ: ഏഷ്യൻ ഗെയിംസിൽ ലോങ്‌ജംപിൽ മലയാളി താരം മുരളി ശ്രീശങ്കറിന് വെള്ളി. 8.07 മീറ്റർ ദൂരം പിന്നിട്ടാണ് ശ്രീശങ്കർ രണ്ടാം സ്‌ഥാനത്ത്‌ എത്തിയത്. ചൈനയുടെ ഷി യുഹാവുവിനാണ് സ്വർണം. ഉസ്ബക്കിസ്‌ഥാന്റെ അൻവറോവ് വെങ്കലവും...

യുപിഐ ഇടപാടിന് ഫീസ്; കേന്ദ്രത്തോട് വിശദീകരണം തേടി സുപ്രീം കോടതി

ന്യൂഡെൽഹി: 2000 രൂപയ്‌ക്ക് മുകളിലുള്ള ഇടപാടുകൾക്ക് വ്യാപാരികളിൽ നിന്ന് ഫീസ് ഈടാക്കാനുള്ള നടപടിയിൽ സുപ്രീം കോടതി കേന്ദ്ര സർക്കാരിനോട് വിശദീകരണം തേടി. ഇത് നികുതിയാണോ അതോ ഫീസോ? ഫീസ് അല്ലെങ്കിൽ, ഈ ഈടാക്കലിനുള്ള...

നിയമസഭാ കയ്യാങ്കളി കേസ്; വിചാരണ നടപടികൾ ആരംഭിക്കുന്നു

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസിൽ 11 വർഷത്തിന് ശേഷം വിചാരണ നടപടികൾ ആരംഭിക്കുന്നു. നവംബർ മൂന്നിന് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ കേസിന്റെ വിചാരണ ആരംഭിക്കും. കേസിലെ പ്രതികൾ സുപ്രീം കോടതി...

മുട്ടിൽ മരംമുറിക്കേസ്; ഗൂഢാലോചന അന്വേഷിക്കണമെന്ന് മന്ത്രി ഷിബു ബേബി ജോൺ

കോഴിക്കോട്: മുട്ടിൽ മരംമുറി കേസിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് മന്ത്രി ഷിബു ബേബി ജോൺ. കേസിൽ ദുരൂഹമായ ഒട്ടേറെ സാഹചര്യങ്ങൾ ഉണ്ട്. അന്നത്തെ റവന്യൂ സെക്രട്ടറി ആയിരുന്ന ഡോ. ജയതിലകിന്റെ ഉത്തരവ് ഇറങ്ങിയ സാഹചര്യം...

മുഖ്യമന്ത്രിക്കെതിരെ അധിക്ഷേപം; ആന്റോ അഗസ്‌റ്റിൻ ചോദ്യം ചെയ്യലിന് ഹാജരായില്ല

തിരുവനന്തപുരം: മുഖ്യമന്ത്രി വിഡി സതീശനെതിരെയുള്ള വ്യാജ വിവാഹ ആരോപണത്തിൽ റിപ്പോർട്ടർ ചാനൽ ഉടമ ആന്റോ അഗസ്‌റ്റിൻ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായില്ല. കളമശ്ശേരി പോലീസ് സ്‌റ്റേഷനിൽ ഹാജരാകില്ലെന്നും കേസിലെ എഫ്‌ഐആർ റദ്ദാക്കാൻ ഹൈക്കോടതിയിൽ...
- Advertisement -