മകരവിളക്ക് മഹോൽസവം; ശബരിമല നട ഇന്ന് തുറക്കും, ഒരു ദിവസം 90,000 പേർക്ക് ദർശനം
പത്തനംതിട്ട: മണ്ഡലകാല മകരവിളക്ക് മഹോൽസവത്തിനായി ശബരിമല നട ഇന്ന് തുറക്കും. വൈകീട്ട് അഞ്ചിന് കണ്‌ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരിയാണ് നട തുറക്കുന്നത്. തുടർന്ന് മേൽശാന്തി പതിനെട്ടാം പടിയിറങ്ങി ശ്രീകോവിലിൽ...
മൂന്നുലക്ഷം വോട്ടർമാർ എങ്ങനെ വന്നു? വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ
ന്യൂഡെൽഹി: ബിഹാർ തിരഞ്ഞെടുപ്പിൽ കൂടുതൽ വോട്ടർമാർ വോട്ട് ചെയ്‌തു എന്ന ആരോപണം തള്ളി തിരഞ്ഞെടുപ്പ് കമ്മീഷൻ. എസ്‌ഐആറിന് ശേഷം പുറത്തിറക്കിയ അന്തിമ വോട്ടർപട്ടികയിൽ ഉണ്ടായിരുന്നത് 7.42 കോടി വോട്ടർമാരായിരുന്നു. അതിന് ശേഷം മൂന്നുലക്ഷം...
സീറ്റ് നൽകിയില്ല; തൃക്കണ്ണാപുരത്ത് ബിജെപി പ്രവർത്തകൻ ആത്‍മഹത്യ ചെയ്‌തു
തിരുവനന്തപുരം: കോർപറേഷനിലെ തൃക്കണ്ണാപുരം വാർഡിൽ ബിജെപി പ്രവർത്തകൻ ആത്‍മഹത്യ ചെയ്‌തു. തൃക്കണാപുരം വാർഡിൽ സ്‌ഥാനാർഥിയായി ബിജെപി പരിഗണിച്ചിരുന്ന ആനന്ദ് കെ തമ്പിയാണ് ആത്‍മഹത്യ ചെയ്‌തത്. സീറ്റ് ലഭിക്കാത്തതിൽ മനംനൊന്താണ് ജീവനൊടുക്കിയതെന്നാണ് വിവരം.
മാദ്ധ്യമ സ്‌ഥാപനങ്ങളിലേക്ക്...
പാലത്തായി പീഡനക്കേസ്; പ്രതി പത്‌മരാജന് മരണം വരെ ജീവപര്യന്തം തടവും പിഴയും
കണ്ണൂർ: പാലത്തായി പീഡനക്കേസിലെ പ്രതിയായ ബിജെപി തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് പ്രസിഡണ്ടും അധ്യാപകനുമായ കടവത്തൂർ മുണ്ടത്തോടിൽ കുറുങ്ങോട്ട് ഹൗസിൽ കെ. പത്‌മരാജന് മരണം വരെ ജീവപര്യന്തം തടവുശിക്ഷ. രണ്ടുലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്.
376 എ,...
കോൺഗ്രസിന് തിരിച്ചടി; മുട്ടട സ്‌ഥാനാർഥി വൈഷ്‌ണയുടെ പേര് വോട്ടർ പട്ടികയിൽ നിന്ന് നീക്കി
തിരുവനന്തപുരം: കോർപറേഷൻ മുട്ടട വാർഡിൽ കോൺഗ്രസിന് തിരിച്ചടി. കോൺഗ്രസിന്റെ ഏറ്റവും പ്രായം കുറഞ്ഞ സ്‌ഥാനാർഥി വൈഷ്‌ണ സുരേഷിന്റെ പേര് സപ്ളിമെന്ററി വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്‌തു. സിപിഎമ്മിന്റെ പരാതി അംഗീകരിച്ചാണ് പേര്...
ചെങ്കോട്ട സ്‍ഫോടനം; അറസ്‌റ്റിലായ ഡോക്‌ടർമാരുടെ രജിസ്‌ട്രേഷൻ റദ്ദാക്കി
ന്യൂഡെൽഹി: ചെങ്കോട്ടയ്‌ക്ക് സമീപമുണ്ടായ സ്‍ഫോടനവുമായി ബന്ധപ്പെട്ട് അറസ്‌റ്റിലായ നാല് ഡോക്‌ടർമാരുടെ രജിസ്‌ട്രേഷൻ റദ്ദാക്കി ദേശീയ മെഡിക്കൽ കമ്മീഷൻ (എൻഎംസി). ഇവർക്ക് ഇന്ത്യയിൽ ഒരിടത്തും ഇനി ചികിൽസ നടത്താനോ ഏതെങ്കിലും മെഡിക്കൽ പദവി വഹിക്കാനോ...
കലൂരിൽ 12-വയസുകാരന് ക്രൂര മർദ്ദനം, അമ്മയും ആൺസുഹൃത്തും പിടിയിൽ
കൊച്ചി: കലൂരിൽ എട്ടാം ക്ളാസ് വിദ്യാർഥിയെ അമ്മയും ആൺസുഹൃത്തും ചേർന്ന് ക്രൂരമായി മർദ്ദിച്ചതായി പരാതി. ഭർത്താവുമായി പിരിഞ്ഞു കഴിയുകയാണ് യുവതി. കലൂരിലെ ഫ്‌ളാറ്റിലാണ് മകനൊപ്പം ഇവർ താമസിച്ചിരുന്നത്. എട്ടാം ക്ളാസിൽ പഠിക്കുന്ന 12...
എറണാകുളം- ബെംഗളൂരു വന്ദേഭാരതിൽ പുനഃക്രമീകരണം; ജനുവരി മുതൽ കൂടുതൽ ടിക്കറ്റുകൾ
തിരുവനന്തപുരം: എറണാകുളം- ബെംഗളൂരു വന്ദേഭാരതിൽ ടിക്കറ്റ് ക്വോട്ട പുനഃക്രമീകരിക്കുമെന്ന് റെയിൽവേ. കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് ഗുണകരമാവുന്ന രീതിയിലാകും ക്രമീകരണം. ജനുവരി മുതൽ കേരളത്തിൽ നിന്നുള്ളവർക്ക് കൂടുതൽ ടിക്കറ്റുകൾ ലഭ്യമാക്കുമെന്നും റെയിൽവേ അറിയിച്ചു.
ഡിവിഷണൽ റെയിൽവേ...








































