Mon, Nov 9, 2026
34 C
Dubai

ജനങ്ങളുടെ ആരോഗ്യത്തിന് പ്രാധാന്യമുണ്ട്, വിശ്വാസത്തെ പൂർണമായും അവഗണിക്കാൻ സാധിക്കില്ല; ഉത്തരാഖണ്ഡ് മുഖ്യമന്ത്രി

ഡെറാഡൂൺ: ജനങ്ങളുടെ ആരോഗ്യത്തിന് പ്രാധാന്യമുണ്ടെങ്കിലും വിശ്വാസപരമായ കാര്യങ്ങൾ പൂർണമായും അവഗണിക്കാനാവില്ലെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തീരഥ് സിംഗ് റാവത്ത്. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കുംഭമേള നടത്തിപ്പിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കോവിഡ് കേസുകൾ വർധിക്കുന്നുണ്ടെങ്കിലും ആരോഗ്യമന്ത്രാലയത്തിന്റെ...

പട്ടികജാതി ക്ഷേമ ഫണ്ട് തട്ടിപ്പ്; കൂടുതൽ പേർക്ക് പങ്കെന്ന് സൂചന

തിരുവനന്തപുരം: നഗരസഭയിൽ പട്ടിജാതി വിഭാഗക്കാർക്കുള്ള ക്ഷേമ ഫണ്ട് തട്ടിയ കേസിൽ കൂടുതൽ പേർ പങ്കാളികളെന്ന് സൂചന. കേസിൽ പ്രതി ചേർത്ത സീനിയർ ക്‌ളാർക്ക് യുആർ രാഹുൽ, ഫീൽഡ് പ്രമോട്ടർ സംഗീത എന്നിവരെ കൂടാതെ...

കടകൾ രാത്രി 9 മണി വരെ മാത്രം; സർക്കാർ നടപടിക്കെതിരെ വ്യാപാരികൾ; പ്രതിഷേധം

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് നിയന്ത്രങ്ങൾ കർശനമാക്കുന്നതിന്റെ ഭാഗമായി വ്യാപാര സ്‌ഥാപനങ്ങളുടെ പ്രവർത്തനം രാത്രി 9 മണിവരെ പരിമിതപ്പെടുത്തിയ സർക്കാർ നടപടിക്കെതിരെ പ്രതിഷേധവുമായി വ്യാപാരികൾ. സാമ്പത്തിക മാന്ദ്യം നേരിട്ട് കൊണ്ടിരുന്ന വിപണിയെ തിരികെ കൊണ്ടുവരുന്നതിനിടെ...

ലവ് ജിഹാദ്; മതസ്വാതന്ത്ര്യ ബില്ലിൽ ഒപ്പ് വെക്കരുതെന്ന് ഗുജറാത്ത് ഗവർണറോട് എൻഎപിഎം

അഹമ്മദാബാദ്: ലവ് ജിഹാദിന്റെ പേരിൽ ഗുജറാത്ത് സർക്കാർ പാസാക്കിയ മതസ്വാതന്ത്ര്യ ഭേദഗതി ബിൽ ഭരണഘടനാ വിരുദ്ധവും സ്‌ത്രീകളുടെ അവകാശങ്ങൾ നിഷേധിക്കുന്നതും മതധ്രുവീകരണം ഉണ്ടാക്കുന്നതതും ആണെന്ന് നാഷണൽ അലയൻസ് ഫോർ പീപ്പിൾസ് മൂവ്മെന്റ് (എൻഎപിഎം)....

മഹാരാഷ്‌ട്രയിൽ ഇന്ന് മുതൽ നിരോധനാജ്‌ഞ

മുംബൈ: കുതിച്ചുയരുന്ന കോവിഡ് കേസുകൾ ഉയർത്തുന്ന പ്രതിസന്ധിയിൽ അയവ് വരുത്താൻ മഹാരാഷ്‌ട്രയിൽ ഇന്ന് മുതൽ നിരോധനാജ്‌ഞ. രാത്രി 8 മണി മുതൽ അടുത്ത പതിനഞ്ച് ദിവസത്തേക്കാണ് സംസ്‌ഥാനത്ത് നിരോധനാജ്‌ഞ ഏർപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം...

ചെന്നൈയിൽ വോട്ടിങ് മെഷീൻ കടത്തി കള്ളവോട്ട്; റീപോളിങ്ങിന് ഉത്തരവ്

ചെന്നൈ: വോട്ടിങ് മെഷീൻ കടത്തിക്കൊണ്ട് പോയി കള്ളവോട്ട് ചെയ്‌തെന്ന് തെളിഞ്ഞ ബൂത്തിൽ റീപോളിങ് നടത്താൻ ഉത്തരവിട്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. ചെന്നൈ വേളാച്ചേരി മണ്ഡലത്തിലെ 92ആം ബൂത്തിലാണ് ശനിയാഴ്‌ച വീണ്ടും തിരഞ്ഞെടുപ്പ് നടക്കുക....

കളക്‌ടർമാർക്ക് 144 പ്രഖ്യാപിക്കാം; ഇഫ്‌താർ വിരുന്നുകൾ ഒഴിവാക്കാൻ നിർദ്ദേശം

തിരുവനന്തപുരം: കേരളത്തിലും കോവിഡ് നിയന്ത്രണങ്ങൾ ശക്‌തമാക്കി. രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ അതത് ജില്ലാ കളക്‌ടർമാർക്ക് ഇന്ന് മുതൽ 144 പ്രഖ്യാപിക്കാം. നോമ്പ് കാലമായതിനാൽ ഇഫ്‌താർ വിരുന്നുകൾ കഴിവതും ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത്...

സേലത്ത് 11 വയസുകാരിയെ 10 ലക്ഷം രൂപക്ക് വിറ്റു; മാതാപിതാക്കൾ അറസ്‌റ്റിൽ

സേലം: പതിനൊന്ന് വയസുകാരിയെ 10 ലക്ഷം രൂപക്ക് വിട്ട മാതാപിതാക്കളെ പോലീസ് അറസ്‌റ്റ് ചെയ്‌തു. സേലം അന്നദാനപ്പട്ടി കീരനായ്‌ക്കൻപ്പട്ടി പെരുമാൾ നഗർ സതീഷ് കുമാർ (42), ഭാര്യ സുമതി (36) എന്നിവരെയാണ് സേലം ടൗൺ...
- Advertisement -