Thu, Sep 10, 2026
40 C
Dubai

മഴക്കെടുതിയിൽ ആറുമരണം; മലയോര മേഖലകളിൽ ജാഗ്രത, സെറ്റ് പരീക്ഷ മാറ്റി

കോട്ടയം: സംസ്‌ഥാനത്ത്‌ അതിതീവ്ര മഴ തുടരുന്നു. വൈകിട്ട് ആറ് മണി വരെ ആറ് മരണങ്ങൾ ഔദ്യോഗികമായി സ്‌ഥീരീകരിച്ചിട്ടുണ്ട്. ആറുപേരെ കാണാതായി. കാണാതായവർക്കു വേണ്ടിയുള്ള തിരച്ചിൽ വിവിധ സേനാവിഭാഗങ്ങൾ ജനപ്രതിനിധികളുടെയും പ്രദേശവാസികളുടെയും സഹായത്തോടെ തുടരുന്നു. സംസ്‌ഥാനത്തൊട്ടാകെ...

കശുവണ്ടി അഴിമതിക്കേസ്; പ്രതികൾക്കെതിരെ അഴിമതി നിരോധന നിയമം ചുമത്തി

തിരുവനന്തപുരം: കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസിൽ പ്രതികൾക്കെതിരെ അഴിമതി നിരോധന നിയമം ചുമത്തി സിബിഐ. തിരുവനന്തപുരം സിജെഎം കോടതിയിലാണ് റിപ്പോർട് നൽകിയത്. പ്രതികളായ കെഎ. രതീഷ്, ആർ ചന്ദ്രശേഖരൻ എന്നിവർക്കെതിരെയാണ് പിസി...

വൈദ്യുതി ഉപഭോക്‌താക്കൾക്ക് ആശ്വാസം; ഈമാസം ഇന്ധന സർച്ചാർജ് ഇല്ല

തിരുവനന്തപുരം: സംസ്‌ഥാനത്ത വൈദ്യുതി ഉപഭോക്‌താക്കൾക്ക് ആശ്വാസം. കെഎസ്ഇബി ഈമാസം ഇന്ധന സർച്ചാർജ് ഈടാക്കില്ല. ദ്വൈമാസ ബില്ലുകാരിൽ ജൂലൈയിൽ യൂണിറ്റിന് ഒരുപൈസ സർച്ചാർജ് ഈടാക്കിയിരുന്നു. ജൂൺ മാസത്തെ അധിക ചെലവുകളാണ് ഇന്ധന സർച്ചാർജായി ഈടാക്കേണ്ടിയിരുന്നത്. എന്നാൽ,...

പൊതുപരീക്ഷാ ഭേദഗതി ബില്ലിന് രാഷ്‌ട്രപതിയുടെ അംഗീകാരം; ഇനി കർശന നിയമം

ന്യൂഡെൽഹി: പരീക്ഷാ ക്രമക്കേടുകൾ തടയാനുള്ള പൊതുപരീക്ഷാ ഭേദഗതി ബില്ലിന് രാഷ്‌ട്രപതിയുടെ അംഗീകാരം. ബിൽ ഇതോടെ നിയമമായി. ലോക്‌സഭയിലും രാജ്യസഭയിലും ശബ്‌ദവോട്ടോടെയാണ് ബില്ല് പാസായത്. പരീക്ഷാ ക്രമക്കേടുകളിൽ അന്വേഷണങ്ങൾ വേഗത്തിലാക്കുകയും സമയബന്ധിത വിചാരണ ഉറപ്പാക്കുകയുമാണ്...

അതിതീവ്രമഴ: ഏകോപനത്തിന് മന്ത്രിമാർ ജില്ലകളിൽ ക്യാമ്പ് ചെയ്യും- മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് അതിതീവ്രമഴ തുടരുന്ന സാഹചര്യത്തിൽ മന്ത്രിമാരുമായും ജില്ലാ കലക്‌ടർമാരുമായും ബന്ധപ്പെട്ട് മഴക്കെടുതി സാഹചര്യം മുഖ്യമന്ത്രി വിലയിരുത്തി. ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാർ അതത് ജില്ലകളിൽ ക്യാമ്പ് ചെയ്‌ത്‌ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കണമെന്ന് മുഖ്യമന്ത്രി...

ഒളവണ്ണ ടോൾ പ്ളാസയിൽ മൂന്നാംതവണയും നിരക്ക് വർധിപ്പിച്ചു

കോഴിക്കോട്: ദേശീയപാത 66 വെങ്ങളം- രാമനാട്ടുകര റീച്ചിൽ പന്തീരാങ്കാവ് ഒളവണ്ണ ടോൾ പ്ളാസയിൽ മൂന്നാംതവണയും നിരക്ക് വർധിപ്പിച്ചു. അഞ്ചു മുതൽ 25 രൂപ വരെയാണ് വർധന. ടോൾ പ്ളാസയുടെ 20 കിലോമീറ്റർ പരിധിയിലെ...

ഉരുൾപൊട്ടൽ; മകന് പിന്നാലെ അമ്മയും മരിച്ചു, വീട് നിന്നിടത്ത് മൺകൂന മാത്രം

കോട്ടയം: പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽ ഉൾപ്പെടുന്ന പയ്യാനിത്തോട്ടത്തിൽ ഉണ്ടായ അതിശക്‌തമായ ഉരുൾപൊട്ടലിൽ മകന് പിന്നാലെ അമ്മയുടെ മൃതദേഹവും കണ്ടെത്തി. മണപ്പാട്ട് ജോണിയുടെ ഭാര്യ റെജീന, മകൻ ജോസഫിൻ എന്നിവരാണ് മരിച്ചത്. മണിക്കൂറുകൾ നീണ്ട അതീവ...

വൻ ആക്രമണത്തിന് യുഎസ്, ഇസ്രയേൽ പങ്കാളിയാകും; തിരിച്ചടിക്കുമെന്ന് ഇറാൻ

വാഷിങ്ടൻ: ഇറാനെതിരെ ശക്‌തമായ ആക്രമണത്തിന് അമേരിക്ക തയ്യാറെടുക്കുന്നതായി യുഎസ് മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തു. യുഎസിന്റെ ഈ സൈനിക നീക്കത്തിൽ ഇസ്രയേലും പങ്കാളിയാകാൻ സാധ്യതയുണ്ടെന്നാണ് വിവരം. ഇറാന്റെ ഊർജ ഇൻഫ്രാസ്‌ട്രക്‌ചറുകൾ ലക്ഷ്യമിട്ടാണ് അമേരിക്ക ആക്രമണം ആസൂത്രണം...
- Advertisement -