‘അവസാനം വരെ തന്റെ ചോര കോൺഗ്രസാണ്’; പാർട്ടി വിടുമെന്ന പ്രചാരണം തള്ളി ശരത്ചന്ദ്ര പ്രസാദ്
തിരുവനന്തപുരം: കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേരുമെന്ന പ്രചാരണം തള്ളി കോൺഗ്രസ് നേതാവ് ശരത്ചന്ദ്ര പ്രസാദ്. ആരൊക്കെ പോയാലും താൻ അവസാനം വരെ കോൺഗ്രസിനൊപ്പം നിൽക്കുമെന്ന് ശരത്ചന്ദ്ര പ്രസാദ് വ്യക്തമാക്കി.
തന്റെ ചോര കോൺഗ്രസിന് വേണ്ടിയുള്ളതാണ്....
സ്ഥാനാർഥി ആക്കുമോയെന്ന് ഹൈക്കമാൻഡ് തീരുമാനിക്കും; കെ മുരളീധരൻ
കോഴിക്കോട്: സ്ഥാനാർഥി ആക്കുമോയെന്ന് ഹൈക്കമാൻഡ് തീരുമാനിക്കുമെന്ന് കെ മുരളീധരൻ. നേമത്ത് യുഡിഎഫിന് വിജയിക്കാൻ കഴിയുമെന്നും താനാണ് കോൺഗ്രസിന്റെ സ്ഥാനാർഥിയെങ്കിൽ പൂർണ വിജയമായിരിക്കുമെന്നും മുരളീധരൻ കോഴിക്കോട് പറഞ്ഞു. നേമം ബിജെപിയുടെ കോട്ടയല്ലെന്നും അത് രാജഗോപാൽ...
ഒറ്റ ചാർജിൽ 300 കിലോമീറ്റർ; കർഷകന്റെ ‘സൂപ്പർ’ സോളാർ കാർ
മയൂർഭഞ്ച്: ഒഡീഷയിൽ ഇപ്പോൾ ഒരു ഉഗ്രൻ സോളാർ കാറാണ് ശ്രദ്ധ നേടുന്നത്. ഇറക്കുമതി ചെയ്തതല്ല, മയൂർഭഞ്ചിലെ സുശീൽ അഗർവാൾ എന്ന കർഷകൻ നിർമിച്ചതാണ് ഈ സോളാർ കാർ. സൗരോർജത്തിൽ പ്രവർത്തിക്കുന്ന ബാറ്ററിയിലൂടെയാണ് ഇലക്ട്രിക്...
രാജ്യത്ത് കോവിഡ് കേസുകൾ ഉയരുന്നു; 24 മണിക്കൂറിൽ 25,320 രോഗബാധിതർ
ന്യൂഡെൽഹി : രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ ക്രമാതീതമായി ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് റിപ്പോർട് ചെയ്ത കോവിഡ് കേസുകൾ 25,320 ആണ്. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് ബാധിതരായ ആകെ ആളുകളുടെ...
കൊല്ലം സീറ്റിൽ ബിന്ദു കൃഷ്ണ തന്നെ; പ്രഖ്യാപനം ഉടനെന്ന് റിപ്പോർട്
ചവറ: നിയമസഭാ തിരഞ്ഞെടുപ്പിൽ കൊല്ലം സീറ്റിൽ താൻ തന്നെയാകും സ്ഥാനാർഥിയെന്നും ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നും ഡിസിസി പ്രസിഡണ്ട് ബിന്ദു കൃഷ്ണ. നേതൃത്വത്തിൽ നിന്ന് ഉറപ്പ് ലഭിച്ചുവെന്നും ഔദ്യോഗിക പ്രഖ്യാപനത്തിന് ശേഷം പ്രചാരണ രംഗത്തേക്ക്...
ന്യുമോണിയ; സ്ഥാനാർഥി പ്രഖ്യാപനം വരാനിരിക്കെ സുരേഷ് ഗോപി ആശുപത്രിയിൽ
കൊല്ലം: ന്യുമോണിയ ബാധിച്ചതിനെ തുടർന്ന് നടനും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപി ആശുപത്രിയിൽ. കഴിഞ്ഞ നാല് ദിവസമായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ് അദ്ദേഹം.
ജോഷിയുടെ 'പാപ്പൻ' എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നാണ് സുരേഷ്...
ഇഡി ഉദ്യോഗസ്ഥർക്ക് എതിരെ കേസെടുക്കാൻ സർക്കാരിന് നിയമോപദേശം
തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് എതിരെ കേസെടുക്കാൻ സർക്കാരിന് നിയമോപദേശം. മുഖ്യമന്ത്രിക്കെതിരെ സ്വപ്നയെ കൊണ്ട് വ്യാജ മൊഴിക്ക് സമ്മർദം ചെലുത്തിയെന്ന വെളിപ്പെടുത്തലിലാണ് കേസെടുക്കാൻ നിയമോപദേശം ലഭിച്ചിരിക്കുന്നത്. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനാണ് നിയമോപദേശം നൽകിയത്.
കഴിഞ്ഞ...
കെ മുരളീധരൻ ഏത് മണ്ഡലത്തിൽ മൽസരിക്കാനും ശക്തനായ സ്ഥാനാർഥി; ഉമ്മൻ ചാണ്ടി
തിരുവനന്തപുരം : കെ മുരളീധരൻ ഏത് മണ്ഡലത്തിൽ നിന്ന് മൽസരിക്കാനും ശക്തനായ സ്ഥാനാർഥിയാണെന്ന് വ്യക്തമാക്കി മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. നിയമസഭാ തിരഞ്ഞെടുപ്പിൽ നേമത്ത് നിന്നും മൽസരിക്കാൻ കെ മുരളീധരൻ ശക്തനായ സ്ഥാനാർഥിയാണോ എന്ന ചോദ്യത്തിന്...







































