Sat, Nov 14, 2026
27 C
Dubai

സുപ്രീംകോടതി ജഡ്ജി ചമഞ്ഞ് തട്ടിപ്പ്; പ്രതി അറസ്‌റ്റില്‍

തൃശൂര്‍ : ജില്ലയില്‍ സുപ്രീംകോടതി ജഡ്ജിയെന്ന വ്യാജേന ക്രെയിന്‍ ഉടമയില്‍ നിന്നും 12.5 ലക്ഷം രൂപ തട്ടിയ കേസില്‍ യുവാവ് അറസ്‌റ്റില്‍. സംഭവത്തില്‍ കണ്ണൂര്‍ ചിറക്കല്‍ സ്വദേശി ജിഗീഷിനെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്....

സ്‌കൂൾ തുറക്കൽ; അധികൃതരുമായി കൂടിയാലോചന നടത്തി കളക്‌ടർ

ഗൂഡല്ലൂർ: ജനുവരി 19ന് തമിഴ്‌നാട്ടിൽ സ്‌കൂളുകൾ തുറക്കാനിരിക്കെ സുരക്ഷാ നടപടികളെ കുറിച്ച് നീലഗിരി ജില്ലാ കളക്‌ടർ ജെ ഇന്നസെന്റ് ദിവ്യ വിവിധ വകുപ്പ് അധികൃതരുമായി കൂടിയാലോചന നടത്തി. 10, പ്‌ളസ്‌ ടു വിദ്യാർഥികളാണ്...

മലബാര്‍ എക്​സ്​പ്രസില്‍ തീപിടുത്തം

തിരുവനന്തപുരം: മംഗലാപുരം-തിരുവനന്തപുരം മലബാര്‍ എക്​സ്​പ്രസിന്റെ ഫ്രണ്ട് ലഗേജ് വാനില്‍ തീപിടിത്തം. ഇന്ന് രാവിലെ ഏഴേ മുക്കാലോടെയാണ് തീപിടിത്തം ശ്രദ്ധയില്‍ പെട്ടത്. ഇതേ തുടര്‍ന്ന് വര്‍ക്കലക്ക് സമീപം യാത്രക്കാര്‍ ചെയിന്‍ വലിച്ചു നിര്‍ത്തുകയായിരുന്നു. റെയില്‍വേ ഉദ്യോഗസ്‌ഥരും...

നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടുക്കിയില്‍ നിന്ന് തന്നെ മൽസരിക്കും; റോഷി അഗസ്‌റ്റിന്‍

തിരുവനന്തപുരം : സംസ്‌ഥാനത്ത് ഉടന്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടുക്കിയില്‍ തന്നെ മല്‍സരിക്കുമെന്ന് വ്യക്‌തമാക്കി റോഷി അഗസ്‌റ്റിന്‍. നിലവില്‍ മണ്ഡലം മാറേണ്ട സ്‌ഥിതിയില്ലെന്നും, കഴിഞ്ഞ 20 വര്‍ഷമായി കൂടെ നില്‍ക്കുന്ന ജനതയെ വിട്ട്...

ഉയർന്ന പിഎഫ് പെൻഷൻ പ്രായോഗികമല്ല; സ്‌റ്റേ ആവശ്യപ്പെട്ട് കേന്ദ്രം സുപ്രീം കോടതിയിൽ

ന്യൂഡെൽഹി: ഇപിഎഫ് (Employees' Provident Fund) അംഗങ്ങൾക്ക് ശമ്പളത്തിന് ആനുപാതികമായി പെൻഷൻ ഉറപ്പുവരുത്തുന്ന കേരള ഹൈക്കോടതിയുടെ വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ. 21 മാസത്തിന് ശേഷം കേസ് നാളെ പരിഗണിക്കാനിരിക്കെയാണ് കേന്ദ്രം...

സംസ്‌ഥാന നേതാക്കള്‍ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്‌ച നടത്തും

തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി സംസ്‌ഥാന കോണ്‍ഗ്രസ് നേതാക്കള്‍ നാളെ  കൂടിക്കാഴ്‌ച നടത്തും. ഡിസിസി പുനഃസംഘടന സംബന്ധിച്ച് നിര്‍ണായക തീരുമാനങ്ങള്‍  കൂടിക്കാഴ്‌ചയില്‍ ഉണ്ടാകുമെന്നാണ് സൂചന. നിയമസഭാ  തിരഞ്ഞെടുപ്പിലെ സ്‌ഥാനാർഥി നിര്‍ണയമടക്കമുള്ള കാര്യങ്ങളിലും...

കോവിഡ് വാക്‌സിനേഷന്‍ തുടരും; രാജ്യത്ത് ഇന്ന് രണ്ടാം ദിനം

ന്യൂഡെല്‍ഹി : ഇന്നലെ മുതല്‍ രാജ്യത്ത് ആരംഭിച്ച കോവിഡ് വാക്‌സിനേഷന്‍ ഇന്നും തുടരും. ഇന്നും രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 മണി വരെയാണ് വാക്‌സിന്‍ വിതരണം ചെയ്യുക. അതേസമയം തന്നെ...

വാക്‌സിനേഷൻ; ആദ്യഘട്ടത്തിൽ 8062 ആരോഗ്യപ്രവർത്തകർ; രണ്ടാം ഘട്ടം ഉടൻ

തിരുവനന്തപുരം: കോവിഡ് പ്രതിരോധ കുത്തിവെപ്പിന്റെ ആദ്യദിനം വാക്‌സിൻ സ്വീകരിച്ചത് 8062 ആരോഗ്യപ്രവർത്തകരെന്ന് മന്ത്രി കെകെ ശൈലജ അറിയിച്ചു. സംസ്‌ഥാനത്തുടനീളമുള്ള 133 കേന്ദ്രങ്ങൾ വഴി 11,138 പേർക്ക് വാക്‌സിനേഷൻ നൽകാനാണ് ലക്ഷ്യമിട്ടിരുന്നത്. എറണാകുളം ജില്ലയിൽ 12,...
- Advertisement -