ഉയർന്ന പിഎഫ് പെൻഷൻ പ്രായോഗികമല്ല; സ്‌റ്റേ ആവശ്യപ്പെട്ട് കേന്ദ്രം സുപ്രീം കോടതിയിൽ

By News Desk, Malabar News
supreme cout_malabar news
Ajwa Travels

ന്യൂഡെൽഹി: ഇപിഎഫ് (Employees’ Provident Fund) അംഗങ്ങൾക്ക് ശമ്പളത്തിന് ആനുപാതികമായി പെൻഷൻ ഉറപ്പുവരുത്തുന്ന കേരള ഹൈക്കോടതിയുടെ വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ. 21 മാസത്തിന് ശേഷം കേസ് നാളെ പരിഗണിക്കാനിരിക്കെയാണ് കേന്ദ്രം രംഗത്ത് വന്നിരിക്കുന്നത്. ഉയർന്ന പെൻഷൻ പ്രായോഗികമല്ലെന്ന് വ്യക്‌തമാക്കി തൊഴിൽ മന്ത്രാലയം പുതിയ അപേക്ഷ നൽകി. അധിക രേഖകൾ സമർപ്പിക്കാൻ അനുമതിയും തേടിയിട്ടുണ്ട്.

2018 ഒക്‌ടോബർ 12നാണ് ശമ്പളത്തിന് ആനുപാതികമായി പെൻഷൻ ഉയർത്തുന്ന വിധി കേരള ഹൈക്കോടതിയിൽ നിന്ന് ഉണ്ടായത്. എംപ്‌ളോയീസ് പെൻഷൻ സ്‌കീം (ഇപിഎഫ്) തൊഴിലാളിയുടെ വിഹിതം കണക്കാക്കാൻ 15,000 രൂപയുടെ ശമ്പള പരിധി ഉണ്ടായിരുന്നത് എടുത്തുകളഞ്ഞ് കൊണ്ടായിരുന്നു കോടതി വിധി. ഇതോടെ മുഴുവൻ ശമ്പളത്തിനും ആനുപാതികമായി ഉയർന്ന പെൻഷൻ സാധ്യമായി.

2019 ഏപ്രിലിൽ ഈ വിധി സുപ്രീം കോടതി ശരിവെച്ചു. ഇതിനെതിരെ ഇപിഎഫ്ഒയും ( Employees’ Provident Fund Organisation) സുപ്രീം കോടതിയിൽ ഹരജി നൽകിയിരുന്നു. ഹൈക്കോടതി വിധി പുനഃപരിശോധിക്കണം എന്നതായിരുന്നു ആവശ്യം.

15,000 രൂപയുടെ പരിധി നിശ്‌ചയിച്ചത് സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്നവരെ ലക്ഷ്യമിട്ടാണെന്ന് കേന്ദ്രം സമർപ്പിച്ച പുതിയ അപേക്ഷയിൽ പറയുന്നു. ഈ പരിധി എടുത്തുകളയുന്ന ഹൈക്കോടതി വിധി നടപ്പാക്കിയാൽ ഇപിഎസിന് 15,28,519.47 കോടി രൂപയുടെ കമ്മി ഉണ്ടാകും. ഹൈക്കോടതിയുടെ വിധി വന്നതിന് ശേഷം 836.76 കോടി രൂപ ഇപിഎഫ്ഒക്ക് നൽകേണ്ടി വന്നെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി.

തൊഴിൽ മന്ത്രാലയത്തിന്റെ അപ്പീൽ സുപ്രീം കോടതി ശരിവെക്കുകയാണെങ്കിൽ വർധിച്ച പെൻഷൻ തിരിച്ചുപിടിക്കൽ സാധ്യമാകില്ലെന്നാണ് കേന്ദ്രത്തിന്റെ അഭിപ്രായം. വിധി കാരണം 50 ശതമാനം വരെ പെൻഷൻ വർധിച്ചു. അസാധാരണമായി വർധിക്കുന്ന ഈ തുക തിരിച്ചുപിടിക്കുക സാധ്യമല്ല. അതിനാൽ വിധി അടിയന്തരമായി സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് തൊഴിൽ മന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറി സമീർ കുമാർ ദാസ് നൽകിയ അപേക്ഷയിൽ പറയുന്നു.

Also Read: ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ ആരെയും അനുവദിക്കില്ല; നേപ്പാള്‍ വിദേശകാര്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE