Thu, Apr 30, 2026
32 C
Dubai

ബോബി ചെമ്മണ്ണൂരിന് ജാമ്യം നൽകരുതെന്ന് സർക്കാർ; ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

കൊച്ചി: ലൈംഗികമായി അധിക്ഷേപിച്ചെന്ന നടി ഹണി റോസിന്റെ പരാതിയിൽ അറസ്‌റ്റിലായ വ്യവസായി ബോബി ചെമ്മണ്ണൂരിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. അത്ര ഗുരുതരമായ ആരോപണങ്ങളല്ല തനിക്കെതിരെ ഉള്ളതെന്നും പോലീസ് ചോദ്യം ചെയ്യൽ...

മുൻ‌കൂർ ജാമ്യാപേക്ഷ; രാഹുൽ ഈശ്വറിന് തിരിച്ചടി- പോലീസിന്റെ നിലപാട് തേടി ഹൈക്കോടതി

കൊച്ചി: സാമൂഹിക മാദ്ധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്ന ഹണി റോസിന്റെ പരാതിയുടെ അടിസ്‌ഥാനത്തിൽ മുൻ‌കൂർ ജാമ്യാപേക്ഷ നൽകിയ രാഹുൽ ഈശ്വറിന് ഹൈക്കോടതിയിൽ തിരിച്ചടി. അറസ്‌റ്റ് തടയാതിരുന്ന ഹൈക്കോടതി വിഷയത്തിൽ പോലീസിന്റെ നിലപാട് തേടി. മുൻ‌കൂർ ജാമ്യാപേക്ഷ...

ഇസ്രയേൽ- ഹമാസ് വെടിനിർത്തൽ യാഥാർഥ്യത്തിലേക്ക്; കരട് രേഖ കൈമാറി ഖത്തർ

ദോഹ: ഇസ്രയേൽ- ഹമാസ് വെടിനിർത്തൽ ചർച്ചകളിൽ നിർണായക പുരോഗതി. അമേരിക്കയുടെയും ഖത്തറിന്റെയും മധ്യസ്‌ഥതയിൽ നടന്ന ചർച്ചകളിൽ വെടിനിർത്തൽ ധാരണയായെന്നാണ് റിപ്പോർട്. അന്തിമ വെടിനിർത്തൽ കരാറിന്റെ കരട് രേഖ ഹമാസിനും ഇസ്രയേലിനും ഖത്തർ കൈമാറിയതായി...

പീച്ചി ഡാം റിസർവോയർ അപകടം; ഒരാൾകൂടി മരണത്തിന് കീഴടങ്ങി- മരണസംഖ്യ രണ്ടായി

തൃശൂർ: പീച്ചി ഡാമിന്റെ റിസർവോയറിൽ വീണ പെൺകുട്ടികളിൽ ഒരാൾ കൂടി മരിച്ചു. ചികിൽസയിൽ ആയിരുന്ന ആൻ ഗ്രേസ് (16) ആണ് മരിച്ചത്. പട്ടിക്കാട് പാറാശേരി സജി-സെറീന ദമ്പതികളുടെ മകളാണ് ആൻ. തൃശൂർ സെന്റ്...

ഗോപൻ സ്വാമിയുടെ സമാധിയിൽ ദുരൂഹത; കോൺക്രീറ്റ് അറ തുറക്കാൻ കളക്‌ടറുടെ ഉത്തരവ്

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ സമാധിയിരുത്തിയ ഗോപൻ സ്വാമിയുടെ മൃതദേഹം പുറത്തെടുക്കാൻ കോൺക്രീറ്റ് അറ തുറക്കാൻ കളക്‌ടറുടെ ഉത്തരവ്. ആറാലുംമൂട് സ്വദേശി ഗോപൻ സ്വാമിയുടെ (78) സമാധി സബ് കളക്‌ടർ ആൽഫ്രഡിന്റെ സാന്നിധ്യത്തിൽ ഇന്ന് തുറന്ന്...

‘ഉപതിരഞ്ഞെടുപ്പിൽ മൽസരിക്കില്ല, യുഡിഎഫിന് പൂർണപിന്തുണ; വിഡി സതീശനോട് മാപ്പ് ചോദിക്കുന്നു’

തിരുവനന്തപുരം: നിലമ്പൂർ എംഎൽഎ സ്‌ഥാനം രാജിവെച്ചതിന് പിന്നാലെ വാർത്താ സമ്മേളനം വിളിച്ചു പിവി അൻവർ. യുഡിഎഫിന് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചാണ് അൻവർ വാർത്താ സമ്മേളനം തുടങ്ങിയത്. ഇനി വരുന്ന തിരഞ്ഞെടുപ്പിൽ നിലമ്പൂരിൽ സ്‌ഥാനാർഥിയാകാനില്ലെന്നും...

ബംഗ്ളാദേശികളുടെ ലക്ഷ്യം തദ്ദേശ തിരഞ്ഞെടുപ്പ്; ‘വോട്ട് ജിഹാദ് 2’ പരാമർശവുമായി ഫഡ്‌നാവിസ്

മുംബൈ: വോട്ട് ജിഹാദ് പരാമർശവുമായി മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് വീണ്ടും രംഗത്ത്. ബംഗ്ളാദേശിൽ നിന്ന് നുഴഞ്ഞുകയറി നിയമവിരുദ്ധമായി ജനന സർട്ടിഫിക്കറ്റും രേഖകളും സംഘടിപ്പിച്ച് വോട്ടർപട്ടികയിൽ പേര് ചേർക്കാനുള്ള ബംഗ്ളാദേശി പൗരൻമാരുടെ ശ്രമം...

എംഎൽഎ സ്‌ഥാനം രാജിവെച്ച് പിവി അൻവർ; സ്‌പീക്കർക്ക് രാജിക്കത്ത് കൈമാറി

തിരുവനന്തപുരം: നിലമ്പൂർ എംഎൽഎ സ്‌ഥാനം രാജിവെച്ച് പിവി അൻവർ. സ്‌പീക്കർ എഎൻ ഷംസീറിനെ കണ്ട് അൻവർ രാജിക്കത്ത് കൈമാറി. തൃണമൂലിൽ അംഗത്വമെടുത്താൽ അയോഗ്യത നേരിടേണ്ടി വരുമെന്ന വിലയിരുത്തലിലാണ് എംഎൽഎ സ്‌ഥാനം രാജിവെച്ചത്. തൃണമൂൽ...
- Advertisement -