Fri, May 8, 2026
35 C
Dubai

പിവി അൻവറിന്റെ ആരോപണങ്ങൾ ഗൗരവതരം; മുഖ്യമന്ത്രിയോട് റിപ്പോർട് തേടി ഗവർണർ

തിരുവനന്തപുരം: ഭരണപക്ഷ എംഎൽഎമാരായ പിവി അൻവറിന്റെ ആരോപണങ്ങളിൽ സർക്കാരിനെ കൂടുതൽ വെട്ടിലാക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മന്ത്രിമാരുടെ ഉൾപ്പടെ ഫോൺ ചോർത്തൽ നടന്നെന്ന അൻവറിന്റെ ആരോപണത്തിലാണ് ഗവർണർ ഇടപെട്ടിരിക്കുന്നത്. ഇക്കാര്യത്തിൽ മുഖ്യമന്ത്രി...

ഉഴുന്നുവടയിൽ ബ്ളേഡ്; വെൺപാലവട്ടത്ത് ടിഫിൻ സെന്റർ അടപ്പിച്ചു

തിരുവനന്തപുരം: ഉഴുന്നുവടയിൽ ബ്ളേഡ് കണ്ടെത്തിയതിനെ തുടർന്ന് കട അടപ്പിച്ചു. വെൺപാലവട്ടം കുമാർ ടിഫിൻ സെന്ററിൽ നിന്ന് വാങ്ങിയ ഉഴുന്നുവടയിലാണ് ബ്ളേഡ് കണ്ടെത്തിയത്. പാലോട് സ്വദേശിയായ അനീഷിനും സനൂഷയ്‌ക്കുമാണ് വടയിൽ നിന്ന് ബ്ളേഡ് കിട്ടിയത്. സനൂഷ...

‘പ്രശ്‌നപരിഹാരമെന്ന ലക്ഷ്യമാണുള്ളത്’; മുഖ്യമന്ത്രിയെ കണ്ട് ഡബ്ളുസിസി അംഗങ്ങൾ

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ തുടർനടപടികളിൽ നിലപാട് അറിയിക്കാൻ ഡബ്ളുസിസി അംഗങ്ങൾ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്‌ച നടത്തി. സിനിമാ നയത്തിലെ നിലപാടും ഇവർ മുഖ്യമന്ത്രിയെ അറിയിച്ചു. മന്ത്രിസഭാ യോഗത്തിന് ശേഷമായിരുന്നു മുഖ്യമന്ത്രിയുടെ...

‘ഷംസീറിന്റെ നിലപാട് ഗുരുതരമായ തെറ്റ്’; സ്‌പീക്കറെ തള്ളി ഡെപ്യൂട്ടി സ്‌പീക്കർ

തിരുവനന്തപുരം: സ്‌പീക്കർ എഎൻ ഷംസീറിനെതിരെ ഡെപ്യൂട്ടി സ്‌പീക്കർ ചിറ്റയം ഗോപകുമാർ. എഡിജിപി- ആർഎസ്എസ് കൂടിക്കാഴ്‌ചയിൽ സ്‌പീക്കറുടെ നിലപാട് ഗുരുതരമായ തെറ്റാണെന്ന് ചിറ്റയം ഗോപകുമാർ പറഞ്ഞു. സ്‌പീക്കർ സ്‌ഥാനത്തിരുന്ന് ഷംസീർ അങ്ങനെ പറയാൻ പാടില്ലെന്നും...

ശ്രുതിയെ തേടി വീണ്ടും ദുരന്തം; വാഹനാപകടത്തിൽ പരിക്കേറ്റ ജെൻസന് ഗുരുതര പരിക്ക്

കൽപ്പറ്റ: മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടലിൽ മാതാപിതാക്കളും സഹോദരിയും ഉൾപ്പടെ കുടുംബത്തിലെ ഒമ്പത് പേർ നഷ്‌ടമായ ശ്രുതിക്കും പ്രതിശ്രുത വരൻ അമ്പലവയൽ സ്വദേശി ജെൻസനും വാഹനാപകടത്തിൽ പരിക്ക്. ഇന്നലെ വൈകിട്ട് കോഴിക്കോട്- കൊല്ലഗൽ ദേശീയപാതയിൽ...

ജമ്മുവിൽ പ്രകോപനമില്ലാതെ പാക്ക് സൈന്യത്തിന്റെ വെടിവെപ്പ്; ജവാന് പരിക്ക്

ശ്രീനഗർ: വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്‌ഥാൻ സൈനികർ ഇന്ത്യൻ പോസ്‌റ്റുകൾക്ക്‌ നേരെ പ്രകോപനമില്ലാതെ വെടിവെപ്പ് നടത്തി. ഏറ്റുമുട്ടലിൽ ഒരു അതിർത്തി രക്ഷാസേനാ ഉദ്യോഗസ്‌ഥന് പരിക്കേറ്റു. ജമ്മുവിലെ അഖ്‌നുർ മേഖലയിലാണ് വെടിവെപ്പ് നടന്നത്. നിയമസഭാ...

എംആർ അജിത് കുമാർ അവധി പിൻവലിച്ചതിൽ സർക്കാരിന് സമ്മർദ്ദം?

തിരുവനന്തപുരം: എഡിജിപി എംആർ അജിത് കുമാർ അവധി അപേക്ഷ പിൻവലിച്ചത് സർക്കാരിനെ കൂടുതൽ സമ്മർദ്ദത്തിലാക്കും. ഇന്ന് എൽഡിഎഫ് യോഗം നടക്കാനിരിക്കെയാണ് അവധി അപേക്ഷ പിൻവലിക്കാൻ അജിത് കുമാർ കത്ത് നൽകിയെന്നതും ശ്രദ്ധേയമാണ്. സർക്കാരിലെ...

സംസ്‌ഥാനത്ത്‌ ഇന്നും ഒറ്റപ്പെട്ട ശക്‌തമായ മഴയ്‌ക്ക് സാധ്യത; ഇടിമിന്നൽ ജാഗ്രതയും

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഇന്നും ഒറ്റപ്പെട്ട ശക്‌തമായ മഴയ്‌ക്ക് സാധ്യത ഉണ്ടെന്ന് കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കൊല്ലം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്‌ക്കും മണിക്കൂറിൽ 30 കിലോമീറ്റർ വരെ വേഗതയിൽ...
- Advertisement -