മൂന്ന് ബന്ദികളെ കൂടി മോചിപ്പിച്ച് ഹമാസ്; ഗാസയിലെ സ്‌ഥിതിഗതികൾ രൂക്ഷം
ഗാസ: മൂന്ന് ബന്ദികളെ കൂടി മോചിപ്പിച്ച് ഹമാസ്. 2023 ഒക്‌ടോബർ ഏഴിന് ഹമാസ് ബന്ദികളാക്കിയ ഇസ്രയേൽ പൗരൻമാരായ യെയർ ഹോൺ, സാഗുയി ഡെക്കൽ-ചെൻ, സാഷ ട്രൗഫാനോവ് എന്നിവരെയാണ് ഗാസയിലെ ഖാൻ യൂനിസിൽ വെച്ച്...
സർക്കാരുകൾ നല്ല കാര്യങ്ങൾ ചെയ്‌താൽ പിന്തുണയ്‌ക്കും, നിലപാടിൽ മാറ്റമില്ലെന്ന് ശശി തരൂർ എംപി
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്‌ത്തിക്കൊണ്ടുള്ള ലേഖനം വിവാദമായതിന് പിന്നാലെ തന്റെ നിലപാടിൽ മാറ്റമില്ലെന്ന് ആവർത്തിച്ച് ശശി തരൂർ എംപി. കേന്ദ്ര-സംസ്‌ഥാന സർക്കാരുകൾ നല്ല കാര്യങ്ങൾ ചെയ്‌താൽ പിന്തുണയ്‌ക്കും. തന്റെ ലേഖനം വായിക്കുന്നതിൽ സന്തോഷമുണ്ടെന്നും...
‘വഖഫിന്റെ പേരിൽ ആരെയും കുടിയിറക്കില്ല, ന്യൂനപക്ഷങ്ങളുടെ സാമൂഹിക ഉന്നമനത്തിന് ശ്രമം’
കോഴിക്കോട്: വഖഫ് നിയമഭേദഗതി അംഗീകരിക്കാനാകാത്ത കാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ന്യൂനപക്ഷങ്ങളുടെ സാമൂഹിക ഉന്നമനത്തിനാണ് കേരളം ശ്രമിക്കുന്നത്. വഖഫിന്റെ പേരിൽ ആരെയും കുടിയിറക്കില്ല. ന്യൂനപക്ഷ അവകാശങ്ങൾ സംരക്ഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വഖഫ് ബോർഡ്...
കോട്ടയം നഴ്‌സിങ് കോളേജിലെ റാഗിങ്; പ്രതികളായ 5 വിദ്യാർഥികളുടെ തുടർ പഠനം തടയും
കോട്ടയം: ഗവ. നഴ്‌സിങ് കോളേജിലെ റാഗിങ്ങിൽ കൂടുതൽ നടപടി. പ്രതികളായ അഞ്ച് വിദ്യാർഥികളുടെ തുടർ പഠനം തടയും. നഴ്‌സിങ് കൗൺസിലിന്റെ അടിയന്തിര യോഗത്തിലാണ് തീരുമാനം. ഇക്കാര്യം കോളേജ് അധികൃതരെ അറിയിക്കും. സമൂഹ മനഃസാക്ഷിയെ...
119 ഇന്ത്യക്കാരെ യുഎസ് ഇന്നും നാളെയുമായി എത്തിക്കും; വിമാനം അമൃത്‌സറിൽ ഇറക്കുന്നതിനെതിരെ മൻ
ന്യൂഡെൽഹി: അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്നതിന്റെ ഭാഗമായി യുഎസ് തിരിച്ചയക്കുന്ന 119 ഇന്ത്യക്കാരുമായുള്ള സൈനിക വിമാനങ്ങൾ ഇന്നും നാളെയുമായി ഇന്ത്യയിലെത്തും. പഞ്ചാബിലെ അമൃത്‌സറിലെ ഗുരു രാം ദാസ് അന്താരാഷ്‌ട്ര വിമാനത്താവളത്തിലാണ് സി- 17 സൈനിക...
പുത്തനങ്ങാടിയിൽ ആറുമാസമുള്ള കുഞ്ഞടക്കം ഏഴുപേരെ കടിച്ച തെരുവുനായ ചത്തു
മലപ്പുറം: പുത്തനങ്ങാടിയിൽ ആറുമാസം പ്രായമുള്ള കുഞ്ഞിനെയടക്കം ഏഴുപേരെ കടിച്ച തെരുവുനായ ചത്ത നിലയിൽ. പുത്തനങ്ങാടിക്ക് സമീപം മണ്ണംകുളത്താണ് നായയുടെ ജഡം കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് നാടിനെ നടുക്കിയ തെരുവുനായ ആക്രമണം നടന്നത്.
തിരക്കുള്ള...
‘കാക്കയുടെ നിറം’, അധിക്ഷേപിച്ചത് രാമകൃഷ്‌ണനെ തന്നെ; സത്യഭാമയ്‌ക്കെതിരെ കുറ്റപത്രം
തിരുവനന്തപുരം: ആർഎൽവി രാമകൃഷ്‌ണനെതിരെ അധിക്ഷേപ പരാമർശം നടത്തിയതുമായി ബന്ധപ്പെട്ട കേസിൽ കലാമണ്ഡലം സത്യഭാമയ്‌ക്കെതിരെ പോലീസ് കുറ്റപത്രം. യുട്യൂബ് ചാനലിലെ വിവാദമായ അഭിമുഖത്തിൽ രാമകൃഷ്‌ണനെ തന്നെയാണ് സത്യഭാമ അധിക്ഷേപിച്ചതെന്നും പട്ടികജാതിക്കാരനാണ് എന്ന ബോധ്യത്തോടെയാണ് സംസാരിച്ചതെന്നും...
ട്രാൻസ്‌ജെൻഡറുകളെ സൈന്യത്തിൽ ചേരാൻ അനുവദിക്കില്ല; ഔദ്യോഗിക പ്രഖ്യാപനം
വാഷിങ്ടൻ: ട്രാൻസ്‌ജെൻഡറുകളെ സൈന്യത്തിൽ ചേരാൻ അനുവദിക്കില്ലെന്ന് വ്യക്‌തമാക്കി യുഎസ് സൈന്യത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം. ട്രാൻസ്‌ജെൻഡർ കമ്യൂണിറ്റിയിൽ ഉൾപ്പെട്ടവരെ സൈന്യത്തിൽ നിന്ന് നീക്കം ചെയ്യാനുള്ള പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ ഉത്തരവിന് പിന്നാലെയാണ് സൈന്യത്തിന്റെ ഔദ്യോഗിക...








































