റഷ്യയുമായി പുതിയ ഡീൽ; ഡീസൽ വാങ്ങാൻ ധാരണയെന്ന് ട്രംപ്, ഉപരോധങ്ങളിൽ ഇളവ്

റഷ്യയിൽ നിന്ന് എണ്ണയും വാതകവും വാങ്ങുന്ന ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങൾക്ക് 100 ശതമാനം വരെ താരിഫ് ചുമത്തുമെന്ന് ട്രംപ് ഭരണകൂടത്തിന്റെ ഭീഷണി നിലനിൽക്കെയാണ് യുഎസിന്റെ പുതിയ നീക്കമെന്നത് ശ്രദ്ധേയം.

By Senior Reporter, Malabar News
Donald Trump- Vladimir Putin

വാഷിങ്ടൻ: റഷ്യയിൽ നിന്ന് ഡീസൽ വാങ്ങാനുള്ള കരാർ പ്രഖ്യാപിച്ച് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ആഗോള വിപണിയിൽ ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തിലാണ് ട്രംപിന്റെ നീക്കം. റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുട്ടിനുമായി നടത്തിയ ചർച്ചയ്‌ക്ക്‌ ശേഷമാണ് സാമൂഹിക മാദ്ധ്യമത്തിലൂടെ ട്രംപ് ഇക്കാര്യം അറിയിച്ചത്.

റഷ്യയിൽ നിന്ന് എണ്ണയും വാതകവും വാങ്ങുന്ന ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങൾക്ക് 100 ശതമാനം വരെ താരിഫ് ചുമത്തുമെന്ന് ട്രംപ് ഭരണകൂടത്തിന്റെ ഭീഷണി നിലനിൽക്കെയാണ് യുഎസിന്റെ പുതിയ നീക്കമെന്നത് ശ്രദ്ധേയം. ഇനി എന്ത് പറഞ്ഞാണ് ട്രംപ് ഇന്ത്യക്കുമേൽ 100% തീരുവ ചുമത്തുമെന്ന ചോദ്യം ഉയരുന്നുണ്ട്.

പുതിയ ഡീൽ പ്രകാരം റഷ്യ ഉടനടി മൂന്നുലക്ഷം ടൺ ഡീസൽ ആഗോള വിപണിയിലിറക്കും. നവംബർ ഒന്നിന് അഞ്ചുലക്ഷം ടണ്ണും എത്തിക്കും. തൊട്ടുപിന്നാലെ പത്തുലക്ഷം ടൺ കൂടി ലഭ്യമാക്കുമെന്ന് ട്രംപ് പറഞ്ഞു. തുടർന്ന് റഷ്യയിലെ ഉപഭോഗകണക്ക് കൂടി പരിഗണിച്ച് മറ്റൊരു 30 ലക്ഷം ബാരൽ കൂടി ആഗോള വിപണിയിൽ എത്തിക്കുമെന്നും ട്രംപ് പറഞ്ഞു.

യുഎസിന് വാങ്ങാനായി റഷ്യൻ ഡീസലിന് മേലുള്ള ഉപരോധം യുഎസ് ട്രഷറി വകുപ്പ് 2027 ഏപ്രിൽ വരെ ഒഴിവാക്കിയിട്ടുമുണ്ട്. അതേസമയം, യുഎസിന്റെ ഈ നിലപാട് അന്താരാഷ്‌ട്ര തലത്തിൽ വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. റഷ്യൻ ഉപരോധം ലഘൂകരിക്കുന്നത് റഷ്യയുടെ യുദ്ധ ഫണ്ടിങ്ങിന് സഹായകമാകുമെന്നും ഇതിന് പുടിന് നൽകുന്ന സമ്മാനമാണെന്നും യുക്രൈൻ പ്രസിഡണ്ട് വൊളോഡിമിർ സെലെൻസ്‌കി വിമർശിച്ചു.

Most Read| പാറയുടെ മധ്യത്തിൽ മൽസ്യാകൃതിയിൽ കുളം; കൊടും വരൾച്ചയിലും വറ്റാറില്ല!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE