തിരുവനന്തപുരം- ബെംഗളൂരു ബസുകൾ തടഞ്ഞ് തമിഴ്‌നാട്; യാത്രക്കാരെ ഇറക്കിവിട്ടു
തിരുവനന്തപുരം: നികുതിയെ ചൊല്ലിയുള്ള തർക്കത്തിന്റെ പശ്‌ചാത്തലത്തിൽ തമിഴ്‌നാട്ടിലൂടെയുള്ള അന്തർസംസ്‌ഥാന ബസ് യാത്രാ പ്രശ്‌നം രൂക്ഷമാകുന്നു. തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരുവിലേക്ക് പോയ ബസുകൾ തമിഴ്‌നാട് തടഞ്ഞു. ഇന്നലെ അർധരാത്രിയാണ് സംഭവം. തമിഴ്‌നാട് നാഗർകോവിൽ ഭാഗത്തായാണ്...
തമിഴ്‌നാട് വ്യാജമദ്യ ദുരന്തം; മരണസഖ്യ 13 ആയി- ഒരാൾ അറസ്‌റ്റിൽ
ചെന്നൈ: തമിഴ്‌നാട് കള്ളക്കുറിച്ചിയിലെ വ്യാജമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 13 ആയി. കള്ളക്കുറിച്ചി മെഡിക്കൽ കോളേജ്, പോണ്ടിച്ചേരി ജിപ്മെർ, സേലം എന്നീ ആശുപത്രികളിലായി നാൽപ്പതോളം പേർ ചികിൽസയിലാണ്. ഇതിൽ പലരുടെയും നില ഗുരുതരമാണെന്നാണ്...
തമിഴ്‌നാട്ടിൽ വ്യാജമദ്യ ദുരന്തമെന്ന് സംശയം; ഒമ്പത് മരണം- നിരവധിപേർ ചികിൽസയിൽ
ചെന്നൈ: തമിഴ്‌നാട്ടിൽ വ്യാജമദ്യം കഴിച്ചെന്ന് സംശയിക്കുന്ന ഒമ്പത് പേർ മരിച്ചു. തമിഴ്‌നാട് കള്ളക്കുറിച്ചിയിലാണ് സംഭവം. അബോധാവസ്‌ഥയിലായ ഒമ്പത് പേർ കള്ളക്കുറിച്ചി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലാണ്. കരുണാകുളത്ത് നിന്നാണ് ഇവർ വ്യാജമദ്യം...
പെരിയാറിലെ മൽസ്യക്കുരുതി; പിന്നിൽ രാസവസ്‌തുക്കളുടെ അമിത സാന്നിധ്യമെന്ന് റിപ്പോർട്
കൊച്ചി: പെരിയാറിൽ മൽസ്യങ്ങൾ ചത്തുപൊങ്ങിയ സംഭവത്തിന് പിന്നിൽ രാസവസ്‌തുക്കളുടെ അമിത സാന്നിധ്യമെന്ന് റിപ്പോർട്. അമോണിയയുടെയും സൾഫൈഡിന്റെയും അളവ് വലിയ തോതിൽ പെട്ടെന്ന് കൂടിയതാണ് മൽസ്യക്കുരുതിക്ക് കാരണമായതെന്നാണ് കണ്ടെത്തൽ.
ഇതേക്കുറിച്ചു അന്വേഷിച്ച കേരള മൽസ്യബന്ധന സമുദ്ര...
മദ്യനയക്കേസ്; കെജ്‌രിവാളിന്റെ ജുഡീഷ്യൽ കസ്‌റ്റഡി കാലാവധി ജൂലൈ മൂന്നുവരെ നീട്ടി
ന്യൂഡെൽഹി: മദ്യനയക്കേസിൽ അറസ്‌റ്റിലായ ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ജുഡീഷ്യൽ കസ്‌റ്റഡി കാലാവധി ജൂലൈ മൂന്നുവരെ നീട്ടി. വിനോദ് ചൗഹാന്റെ കസ്‌റ്റഡിയും ജൂലൈ മൂന്നുവരെ നീട്ടിയിട്ടുണ്ട്. ബിആർഎസ് നേതാവ് കെ കവിതയുടെ പിഎയിൽ...
എല്ലാം ഒത്തുതീർപ്പായെന്ന് പ്രതി, പന്തീരാങ്കാവ് കേസിൽ സർക്കാരിന് ഹൈക്കോടതി നോട്ടീസ്
കൊച്ചി: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ സർക്കാരിന് നോട്ടീസയച്ച് ഹൈക്കോടതി. കേസിലെ പ്രതികളായ രാഹുൽ പി ഗോപാൽ ഉൾപ്പടെയുള്ളവർ സമർപ്പിച്ച ഹരജിയിലാണ് ഹൈക്കോടതി നോട്ടീസയച്ചത്. താനും ഭാര്യയുമായി ഉണ്ടായിരുന്നത് തെറ്റിദ്ധാരണകൾ മാത്രമായിരുന്നുവെന്നും, അത് പരിഹരിച്ച...
ബോംബ് നിർമാണം നടത്തുന്നവർക്കെതിരെ മുഖം നോക്കാതെ നടപടി; മുഖ്യമന്ത്രി
തിരുവനന്തപുരം: ബോംബ് നിർമാണം നടത്തുന്നവർക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. സംസ്‌ഥാനത്തെ സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്നവർക്ക് എതിരെ കർശന നടപടിയുണ്ടാകും. എരഞ്ഞോളി ബോംബ് സ്‍ഫോടനം...
കൊല്ലം തുറമുഖം ഇനിമുതൽ അംഗീകൃത ഇമിഗ്രേഷൻ ചെക്ക് പോസ്‌റ്റ്; കേന്ദ്രാനുമതി
ന്യൂഡെൽഹി: കൊല്ലം തുറമുഖത്തെ അംഗീകൃത ഇമിഗ്രേഷൻ ചെക്ക് പോസ്‌റ്റായി (ഐസിപി) കേന്ദ്ര ആഭ്യന്തര മന്ത്രാലയം അംഗീകരിച്ചു. എല്ലാ വിഭാഗത്തിലുമുള്ള യാത്രക്കാർക്കും അംഗീകൃത തിരിച്ചറിയൽ കാർഡുകൾ ഹാജരാക്കി രാജ്യത്തിന് അകത്തേക്കും പുറത്തേക്കും കൊല്ലം തുറമുഖം...







































