രാജ്യ തലസ്‌ഥാനത്ത് വീണ്ടും ബോംബ് ഭീഷണി; സന്ദേശമെത്തിയത് ആശുപത്രികളിൽ
ന്യൂഡെൽഹി: ഡെൽഹിയിലെ നിരവധി ആശുപത്രികൾക്കും ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിനും നേരെ ബോംബ് ഭീഷണി. ഇ-മെയിൽ വഴിയാണ് ഭീഷണി സന്ദേശമെത്തിയത്. പത്തോളം ആശുപത്രികൾക്ക് നേരെയാണ് ബോംബ് ഭീഷണി. പരിശോധന നടക്കുകയാണെന്ന് ഡെൽഹി ഫയർ സർവീസ്...
കരമന അഖിൽ കൊലപാതകം; മുഖ്യപ്രതി തമിഴ്‌നാട്ടിൽ പിടിയിൽ
തിരുവനന്തപുരം: കരമന സ്വദേശി അഖിലിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി അഖിൽ പിടിയിൽ. തമിഴ്‌നാട്ടിലെ വെള്ളിലോഡിൽ നിന്നാണ് അഖിൽ എന്ന അപ്പു പിടിയിലായത്. അഖിലിന്റെ ദേഹത്ത് കല്ലെടുത്തിട്ട് കൊലപ്പെടുത്തിയത് അപ്പുവാണ്.
ഗൂഢാലോചനയിൽ പങ്കുള്ള...
ഹരിഹരന്റെ പരാമർശം നാക്കുപിഴ, മാപ്പപേക്ഷ സ്വാഗതം ചെയ്യുന്നു; പ്രവീൺ കുമാർ
കോഴിക്കോട്: ആർഎംപി നേതാവ് കെഎസ് ഹരിഹരന്റെ സ്‌ത്രീവിരുദ്ധ പരാമർശം നാക്കുപിഴയെന്ന് കോഴിക്കോട് ഡിസിസി പ്രസിഡണ്ട് പ്രവീൺ കുമാർ. അദ്ദേഹത്തിന്റെ മാപ്പപേക്ഷ പാർട്ടി സ്വാഗതം ചെയ്യുന്നതായും, എന്നാൽ, ഒരിക്കലും നടത്താൻ പാടില്ലാത്ത പരാമർശമായിരുന്നു ഹരിഹരന്റേതെന്നും...
പ്രതിസന്ധി ഒഴിയുന്നില്ല; എയർ ഇന്ത്യയുടെ കൂടുതൽ വിമാനങ്ങൾ ഇന്നും റദ്ദാക്കി
തിരുവനന്തപുരം: സമരം ഒത്തുതീർപ്പായെങ്കിലും എയർ ഇന്ത്യ എക്‌സ്‌പ്രസ് സർവീസുകളിൽ പ്രതിസന്ധി തുടരുന്നു. എയർ ഇന്ത്യയുടെ കൂടുതൽ വിമാനങ്ങൾ ഇന്നും റദ്ദാക്കി. കരിപ്പൂർ, നെടുമ്പാശേരി, കണ്ണൂർ വിമാനത്താവളങ്ങളിൽ നിന്നുള്ള വിമാനങ്ങളാണ് റദ്ദാക്കിയത്. നെടുമ്പാശേരിയിൽ നിന്നുള്ള...
ജനങ്ങളെ മതത്തിന്റെ പേരിൽ ഭിന്നിപ്പിക്കരുത്; സിപിഎമ്മിനോട് വിഡി സതീശൻ
കോഴിക്കോട്: ജനങ്ങളെ മതത്തിന്റെ പേരിൽ ഭിന്നിപ്പിക്കരുതെന്ന് സിപിഐഎമ്മിനോട് കൈക്കൂപ്പി അഭ്യർഥിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സിപിഎം നടത്തിയ വർഗീയ ധ്രുവീകരണം ഷാഫി പറമ്പിലിനെ മാത്രം ലക്ഷ്യമാക്കിയല്ലെന്നും വരുന്ന നിയമസഭാ...
മോദിജി പ്രധാനമന്ത്രി സ്‌ഥാനത്ത് വീണ്ടും വരും, കാലാവധി പൂർത്തിയാക്കും; അമിത് ഷാ
ഹൈദരാബാദ്: ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് മറുപടിയുമായി ആഭ്യന്തരമന്ത്രി അമിത് ഷാ. മൂന്നാം തവണ നരേന്ദ്രമോദി പ്രധാനമന്ത്രിയായാലും 75 വയസാകുമ്പോൾ അദ്ദേഹം വിരമിക്കുമെന്നായിരുന്നു കെജ്‌രിവാളിന്റെ പ്രസ്‌താവന. എന്നാൽ, നരേന്ദ്രമോദി പ്രധാനമന്ത്രി സ്‌ഥാനത്ത് മൂന്നാം...
സംസ്‌ഥാനത്ത് വേനൽമഴ ശക്‌തമാകുന്നു; 15 വരെ യെല്ലോ അലർട് തുടരും
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് അഞ്ച് ജില്ലകളിൽ കാലാവസ്‌ഥാ വകുപ്പ് യെല്ലോ അലർട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, എറണാകുളം, പാലക്കാട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്. എല്ലാ ജില്ലകളിലും 15ആം തീയതി വരെ പരക്കെ...
ശിവസേനയും എൻസിപിയും കൈകോർക്കുമോ? നേതാക്കൾക്ക് മോദിയുടെ നിർദ്ദേശം
മുംബൈ: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വന്നശേഷം ഏക്‌നാഥ് ഷിൻഡെയുമായും അജിത് പവാറുമായും കൈകോർക്കാൻ ഉദ്ധവ് താക്കറയോടും ശരത് പവാറിനോടും നിർദ്ദേശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കോൺഗ്രസുമായി ചേർന്ന് ഇല്ലാതാകുന്നതിനേക്കാൾ ഇവർക്കൊപ്പം ചേർന്ന് മുന്നോട്ട് പോകുന്നതാണ്...







































