17 വയസുകാരി ചാലിയാറിൽ മരിച്ച സംഭവം; കരാട്ടെ അധ്യാപകൻ അറസ്‌റ്റിൽ
മലപ്പുറം: എടവണ്ണപ്പാറയിൽ 17 വയസുകാരിയെ ചാലിയാർ വട്ടത്തൂർ മുട്ടുങ്ങൽ കടവിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അധ്യാപകൻ അറസ്‌റ്റിൽ. ഊർക്കടവ് സ്വദേശിയും കരാട്ടെ അധ്യാപകനുമായ വി സിദ്ദിഖ് അലിയെയാണ് (43) പോക്‌സോ നിയമപ്രകാരം...
കോൺഗ്രസ് സീറ്റുവിഭജനം വിജയത്തിലേക്ക്; ഡെൽഹി സഖ്യ സ്‌ഥാനാർഥികളെ ഇന്ന് പ്രഖ്യാപിക്കും
ന്യൂഡെൽഹി: ഡെൽഹിയിലെ എഎപി (ആംആദ്‌മി പാർട്ടി)- കോൺഗ്രസ് സഖ്യ സ്‌ഥാനാർഥികളെ ഇന്ന് പ്രഖ്യാപിക്കും. ആകെ ഏഴ് സീറ്റിൽ നാലിടത്ത് എഎപിയും മൂന്നിടത്ത് കോൺഗ്രസും മൽസരിക്കാനാണ് ധാരണ. നാല് സീറ്റുകൾ വേണമെന്ന നിലപാടിൽ നിന്ന്...
യുവകർഷകന്റെ മരണം; ഡെൽഹി ചലോ മാർച്ച് രണ്ടുദിവസത്തേക്ക് നിർത്തിവെച്ചു
ന്യൂഡെൽഹി: അതിർത്തിയിൽ പോലീസുമായുള്ള ഏറ്റുമുട്ടലിൽ യുവകർഷകൻ മരിച്ച സാഹചര്യത്തിൽ ഡെൽഹി ചലോ മാർച്ച് രണ്ടുദിവസത്തേക്ക് നിർത്തിവെക്കാൻ തീരുമാനിച്ച് കർഷക സംഘടനകൾ. കർഷകർ നിലവിൽ പ്രതിഷേധിക്കുന്ന സ്‌ഥലത്ത് തന്നെ തുടരും. നാളെ ശംഭുവിലെ നേതാക്കൾ...
പ്രമുഖരെ കളത്തിലിറക്കി സിപിഎം; ഔദ്യോഗിക പ്രഖ്യാപനം ഉടൻ
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രമുഖരെ രംഗത്തിറക്കി സിപിഎം. സംസ്‌ഥാന സമിതി അംഗീകരിച്ച സ്‌ഥാനാർഥികളുടെ കൂട്ടത്തിൽ മന്ത്രിയും പിബി അംഗവും മൂന്ന് ജില്ലാ സെക്രട്ടറിമാരും മൂന്ന് എംഎൽഎമാരും നാല് കേന്ദ്ര കമ്മിറ്റി അംഗങ്ങളുമുണ്ട്. മലപ്പുറം...
ഡെൽഹി ചലോ മാർച്ച്; യുവകർഷകൻ മരിച്ചു- അതിർത്തിയിൽ വൻ സംഘർഷം
ന്യൂഡെൽഹി: ഡെൽഹി ചലോ മാർച്ചിൽ പോലീസുമായുള്ള ഏറ്റുമുട്ടലിൽ യുവകർഷകൻ മരിച്ചതായി റിപ്പോർട്. ശുഭ് കരൺ സിങ് എന്ന 24 കാരനായ കർഷകനാണ് മരിച്ചത്. ഖനൗരി അതിർത്തിയിൽ ഹരിയാന പോലീസുമായുള്ള ഏറ്റുമുട്ടലിലാണ് സംഭവം. ആശുപത്രിയിൽ...
ടിപി വധക്കേസ്; ഹൈക്കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികൾ കീഴടങ്ങി
കൊച്ചി: ആർഎംപി സ്‌ഥാപക നേതാവ് ടിപി ചന്ദ്രശേഖരൻ വധക്കേസിൽ ഹൈക്കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ സിപിഎം നേതാക്കൾ കോടതിയിൽ കീഴടങ്ങി. കേസിലെ പത്താം പ്രതി കെകെ കൃഷ്‌ണൻ, 12ആം പ്രതി ജ്യോതി ബാബു എന്നിവരാണ്...
വയനാട് വന്യജീവി ആക്രമണം; സംയുക്‌ത കർമപദ്ധതി തയ്യാറാക്കണമെന്ന് ഹൈക്കോടതി
കൊച്ചി: വയനാട്ടിലെ വന്യജീവി ആക്രമണങ്ങളിൽ ശാശ്വത പരിഹാരം വേണമെന്ന് ഹൈക്കോടതി. ജനവാസ മേഖലയിൽ കാട്ടാന ഉൾപ്പടെയുള്ള വന്യമൃഗങ്ങൾ ഇറങ്ങുന്നത് തടയാനായി കേരളം, കർണാടക, തമിഴ്‌നാട് അഡീഷണൽ ചീഫ് സെക്രട്ടറിമാരുടെ തലത്തിൽ സംയുക്‌ത കർമപദ്ധതി...
‘കുട്ടിയെ വിട്ടയക്കണം’; ആശുപത്രിയിൽ പ്രതിഷേധിച്ച് രണ്ടു വയസുകാരിയുടെ കുടുംബം
തിരുവനന്തപുരം: ആശുപത്രിയിൽ തുടരുന്ന രണ്ടു വയസുകാരിയെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് കുട്ടിയുടെ ബന്ധുക്കൾ രംഗത്ത്. പേട്ടയിൽ നിന്ന് കാണാതായി 19 മണിക്കൂറിന് ശേഷം ഓടയിൽ നിന്ന് കണ്ടെത്തിയ കുട്ടിയെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടാണ് ബന്ധുക്കൾ എസ്എടി...







































