സിൽവർ ലൈൻ വിരുദ്ധ പ്രക്ഷോഭം; സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം
തിരുവനന്തപുരം: ചങ്ങനാശേരി മാടപ്പള്ളിയിൽ സിൽവർ ലൈൻ വിരുദ്ധ സമരക്കാരെ പോലീസ് മർദ്ദിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭാ നടപടികൾ ബഹിഷ്‌കരിച്ചു. സിൽവർ ലൈൻ സമരം സമാധാനപരമായി കൈകാര്യം ചെയ്യുമെന്ന് മുഖ്യമന്ത്രി സഭയിൽ നൽകിയിരുന്ന ഉറപ്പിന്റെ...
വിവാഹമോചനവും രജിസ്‌റ്റർ ചെയ്യണം, രാജ്യത്ത് ആദ്യം; പുതിയ നിയമം വരുന്നു
തിരുവനന്തപുരം: വിവാഹം രജിസ്‌റ്റർ ചെയ്യുന്നത് പോലെ തന്നെ ഇനി മുതൽ വിവാഹ മോചനവും രജിസ്‌റ്റർ ചെയ്യണം. ഇതിനായി നിയമവും ചട്ടഭേദഗതിയും തയ്യാറാക്കുമെന്ന് മന്ത്രി എംവി ഗോവിന്ദന്‍ മാസ്‌റ്റര്‍ അറിയിച്ചു. നിയമസഭയുടെ സ്‌ത്രീകളുടേയും കുട്ടികളുടേയും...
സിൽവർ ലൈൻ പദ്ധതിക്കെതിരെ പ്രമേയം പാസാക്കി ചെങ്ങന്നൂർ നഗരസഭ
ആലപ്പുഴ: സിൽവർ ലൈൻ പദ്ധതിക്കെതിരെ പ്രമേയം പാസാക്കി ചെങ്ങന്നൂർ നഗരസഭ. ജനങ്ങളെ ദുരിതത്തിലാക്കുന്ന പദ്ധതി ഉപേക്ഷിക്കാൻ തയ്യാറാകണമെന്ന് നഗരസഭാ കൗൺസിൽ പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു. ബിജെപി കൗൺസിലർമാരും സ്വതന്ത്ര അംഗവും പ്രമേയത്തെ പിന്തുണച്ചു.
അതേസമയം,...
നടിയെ ആക്രമിച്ച കേസ്; ബൈജു പൗലോസിനെതിരെ പരാതിയുമായി സാക്ഷി കോടതിയിൽ
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്‌ഥൻ ബൈജു പൗലോസിനെതിരെ പരാതിയുമായി ഒരു സാക്ഷി കൂടി ഹൈക്കോടതിയിൽ. വ്യാജ മൊഴി നൽകാൻ ബൈജു പൗലോസ് ഭീഷണിപ്പെടുത്തിയെന്ന സാക്ഷിയായ സാഗർ വിൻസെന്റ് പറഞ്ഞു. തുടരന്വേഷണത്തിന്റെ...
കോട്ടയത്തെ സിൽവർ ലൈൻ പ്രതിഷേധം; അറസ്‌റ്റ് ചെയ്‌തവരെ വിട്ടയച്ചു
കോട്ടയം: മാടപ്പള്ളിയിൽ സിൽവർ ലൈൻ പ്രതിഷേധത്തിനിടെ അറസ്‌റ്റ് ചെയ്‌തവരെ പോലീസ് വിട്ടയച്ചു. സമരത്തിൽ പങ്കെടുത്ത ആളുകളെ അറസ്‌റ്റ് രേഖപ്പെടുത്താതെ വിട്ടയക്കണമെന്ന ആവശ്യവുമായി കോട്ടയം തൃക്കൊടിത്താനം പോലീസ് സ്‌റ്റേഷന് മുന്നിൽ സമരക്കാർ നടത്തിയ പ്രതിഷേധത്തിന്...
രോഗബാധ 922, പോസിറ്റിവിറ്റി 3.6%
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 25,639 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 922 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 1,329 പേരും കോവിഡ് മരണം...
കെഎസ്‌യു വനിതാ നേതാവിന് നേരെ ആക്രമണം; പ്രതികളുടെ അറസ്‌റ്റ് വൈകുന്നു
തിരുവനന്തപുരം: ലോ കോളേജിൽ കെഎസ്‌യു വനിതാ നേതാവിനെ എസ്‌എഫ്‌ഐ പ്രവർത്തകർ ആക്രമിച്ച സംഭവത്തിൽ നടപടികൾ വൈകുന്നതായി ആക്ഷേപം. സംഭവം നടന്ന് രണ്ട് ദിവസം പിന്നിടുമ്പോഴും പ്രതികളെ പോലീസ് അറസ്‌റ്റ് ചെയ്‌തിട്ടില്ല. നടപടി വൈകിയാൽ...
ഭഗവതിക്ക് സമർപ്പിച്ച പുടവ പെൺസുഹൃത്തിന് സമ്മാനിച്ച് ദേവസ്വം ഓഫിസർ
എറണാകുളം: ഭഗവതിക്കായി ഭക്‌തൻ സമർപ്പിച്ച പട്ടുപുടവ പെൺസുഹൃത്തിന് സമ്മാനിച്ച് ദേവസ്വം ഓഫിസർ. എറണാകുളത്തെ പ്രസിദ്ധമായ ഒരു ക്ഷേത്രത്തിൽ കഴിഞ്ഞ മാസമാണ് ഭഗവതിക്ക് പട്ടുകൊടുക്കൽ ചടങ്ങ് നടന്നത്. ചടങ്ങിൽ ഒരു ഭക്‌തൻ സമർപ്പിച്ച പുടവയാണ്...







































