തലയോലപ്പറമ്പിൽ വൻ തീപിടിത്തം; മൂന്ന് പേർക്ക് പൊള്ളലേറ്റു
കോട്ടയം: തലയോലപ്പറമ്പിൽ വൻ തീപിടിത്തം. തലയോലപ്പറമ്പ് ചന്തയിലെ വാഹനങ്ങൾ പൊളിച്ചു നീക്കുന്ന ആക്രിക്കടയിലാണ് തീപിടിത്തം ഉണ്ടായത്. സംഭവത്തിൽ കടയിൽ ജോലി ചെയ്‌തിരുന്ന മൂന്ന് അന്യസംസ്‌ഥാന തൊഴിലാളികൾക്ക് പൊള്ളലേറ്റിട്ടുണ്ട്.
ബീഹാർ സ്വദേശികളായ ശർവൻ, രാജ്‌കുമാർ, അഭിജിത്ത്...
രണ്ടര വയസുകാരിയെ മർദ്ദിച്ച സംഭവം; ആന്റണി ടിജിൻ പോലീസ് കസ്‌റ്റഡിയിൽ
എറണാകുളം: തൃക്കാക്കരയിൽ രണ്ടര വയസുകാരി മർദ്ദനമേറ്റ് ചികിൽസയിൽ കഴിയുന്ന സംഭവത്തിൽ കുട്ടിയുടെയും കുടുംബത്തിന്റെയും കൂടെ താമസിച്ചിരുന്ന ആന്റണി ടിജിൻ പോലീസ് കസ്‌റ്റഡിയിൽ. മൈസൂരുവിൽ വെച്ചാണ് ഇയാളെ പോലീസ് കസ്‌റ്റഡിയിൽ എടുത്തത്. പോലീസ് ആന്റണിയെ...
തൃക്കാക്കരയിൽ കുട്ടിയെ മർദ്ദിച്ച സംഭവം; ആത്‌മഹത്യക്ക് ശ്രമിച്ച് അമ്മയും അമ്മുമ്മയും
എറണാകുളം: മർദ്ദനമേറ്റതിനെ തുടർന്ന് കോലഞ്ചേരിയിലെ ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന രണ്ടര വയസുകാരിയുടെ അമ്മയും അമ്മൂമ്മയും ആത്‌മഹത്യക്ക് ശ്രമിച്ചതായി റിപ്പോർട്. ആശുപത്രിയിൽ വച്ച് ഇന്ന് പുലർച്ചെയോടെയാണ് ഇരുവരും ആത്‌മഹത്യക്ക് ശ്രമിച്ചത്. എന്നാൽ ഇക്കാര്യത്തിൽ കൂടുതൽ...
കുഞ്ഞിന്റെ ആരോഗ്യനിലയിൽ കൂടുതൽ പുരോഗതി; ട്യൂബ് വഴി ഭക്ഷണം നൽകി തുടങ്ങി
എറണാകുളം: തൃക്കാക്കരയിൽ ക്രൂര മർദ്ദനമേറ്റ് കോലഞ്ചേരി മെഡിക്കൽ കോളേജിൽ ചികിൽസയിൽ കഴിയുന്ന രണ്ടര വയസുകാരിയുടെ ആരോഗ്യനിലയിൽ കൂടുതൽ പുരോഗതി. കുഞ്ഞിന്റെ രക്‌തസമ്മർദവും ഹൃദയമിടിപ്പും സാധാരണ നിലയിലേക്ക് എത്തി. 48 മണിക്കൂറിനുള്ളിൽ അപസ്‌മാരം സംഭവിക്കാത്തതാണ്...
കൊച്ചി മെട്രോ പാളത്തിലെ ചെരിവ്; അടിത്തറ ബലപ്പെടുത്തൽ പ്രവൃത്തികൾ തുടങ്ങി
ആലുവ: കൊച്ചി മെട്രോ പത്തടിപ്പാലത്തെ 347ആം നമ്പർ പില്ലറിന്റെ അടിത്തറ ബലപ്പെടുത്തുന്ന ജോലികൾ തുടങ്ങി. തൂണിന് നേരിയ ചെരിവ് കണ്ടതിനെ തുടർന്ന് അധികൃതർ പരിശോധന നടത്തിയിരുന്നു. തൂണിന് ചുറ്റുമുള്ള മണ്ണ് നീക്കിയാണ് പരിശോധന...
നിയമസഭാ സമ്മേളനം ഇന്ന് അവസാനിക്കും
തിരുവനന്തപുരം: പതിനഞ്ചാം കേരളാ നിയമസഭയുടെ നാലാം സമ്മേളനത്തിന്റെ ആദ്യഘട്ടം ഇന്ന് സമാപിക്കും. ഇന്ന് പിരിയുന്ന സഭ ഇനി മാർച്ച് 11ന് ആണ് ചേരുക. അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് മാർച്ച് 11ന് ധനമന്ത്രി...
ബെവ്കോകളിൽ ഉദ്യോഗസ്‌ഥരെ കുറയ്‌ക്കണമെന്ന് സർക്കാർ; തിരുത്തണമെന്ന് ആവശ്യപ്പെട്ട് കത്ത്
തിരുവനന്തപുരം: സംസ്‌ഥാനത്ത് പുതുതായി ആരംഭിക്കുന്ന ബെവ്കോ വെയർ ഹൗസിലും ഡിസ്‌ലറികളിലും എക്‌സൈസ് ഉദ്യോഗസ്‌ഥരെ കുറയ്‌ക്കണമെന്ന് സർക്കാർ ഉത്തരവ്. എന്നാൽ, ഉത്തരവ് തിരുത്തണമെന്ന് ആവശ്യപ്പെട്ട് എക്‌സൈസ് കമ്മീഷണർ സർക്കാരിന് കത്ത് നൽകി. മദ്യനീക്കം നിരീക്ഷിക്കാൻ...
തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് കരള്‍-ഉദര രോഗ പഠന സമിതിയുടെ ബഹുമതി
തിരുവനന്തപുരം: അന്തര്‍ദേശീയ കരള്‍-ഉദര രോഗ പഠന സമിതിയുടെ (IHPBA - International Hepatopancreato Biliary Association) ദേശീയ സമ്മേളനത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് ബഹുമതി. സര്‍ജിക്കല്‍ ഗ്യാസ്‌ട്രോ എന്‍ട്രോളജി വിഭാഗം അവതരിപ്പിച്ച പ്രബന്ധത്തിന്...








































