കൊച്ചി മെട്രോ പാളത്തിലെ ചെരിവ്; അടിത്തറ ബലപ്പെടുത്തൽ പ്രവൃത്തികൾ തുടങ്ങി

By Trainee Reporter, Malabar News
kochi metro
Ajwa Travels

ആലുവ: കൊച്ചി മെട്രോ പത്തടിപ്പാലത്തെ 347ആം നമ്പർ പില്ലറിന്റെ അടിത്തറ ബലപ്പെടുത്തുന്ന ജോലികൾ തുടങ്ങി. തൂണിന് നേരിയ ചെരിവ് കണ്ടതിനെ തുടർന്ന് അധികൃതർ പരിശോധന നടത്തിയിരുന്നു. തൂണിന് ചുറ്റുമുള്ള മണ്ണ് നീക്കിയാണ് പരിശോധന നടത്തിയത്. കെഎംആർഎല്ലിന്റെയും ഡിഎംആർസിയുടെയും എഞ്ചിനിയർമാരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

പേട്ട മുതൽ എസ്എൻ ജങ്ഷൻ വരെയുള്ള പുതിയ പാതയുടെ പരീക്ഷണ ഓട്ടത്തിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് തൂണിന് ചെരിവ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ഇവിടെ എത്തിയ ഇ ശ്രീധരൻ ചെരിവ് സ്‌ഥിരീകരിച്ചിരുന്നു. ഇവിടെ വിശദ പരിശോധനകൾ നടത്തണമെന്നും ഇദ്ദേഹം സന്ദർശനത്തിന് ശേഷം അറിയിച്ചിരുന്നു. തുടർന്നാണ് അധികൃതർ പരിശോധന നടത്തിയത്. അതേസമയം, തകരാർ മെട്രോയുടെ പ്രവർത്തനത്തെ ബാധിക്കില്ലെന്നാണ് അധികൃതർ അറിയിച്ചത്.

അതേസമയം, കൊച്ചി മെട്രോയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.. പാളത്തിലെ അലൈൻമെന്റിൽ തകരാർ കണ്ടെത്തിയ പത്തടിപ്പാലത്തെ തൂൺ ബലപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നിയന്ത്രണം. ആലുവയിൽ നിന്ന് പേട്ടയിലേക്കും തിരിച്ചും നേരിട്ടുള്ള ട്രെയിൻ സർവീസ് ഇനി 20 മിനിറ്റ് ഇടവേളയിൽ മാത്രമാകും നടത്തുക. നേരത്തെ ഏഴ് മിനിറ്റ് ഇടവേളയിലായിരുന്നു സർവീസ്. പത്തടിപ്പാലത്ത് നിന്ന് പേട്ട, ആലുവ എന്നിവിടങ്ങളിലേക്കും തിരിച്ചും ഏഴ് മിനിറ്റ് ഇടവിട്ട് സർവീസ് നടത്തുമെന്നും കെഎംആർഎൽ അറിയിച്ചു.

Most Read: ഹരിദാസൻ വധക്കേസ്; ലിജേഷിനെ ഫോൺ വിളിച്ചത് ബന്ധു എന്ന നിലയിൽ- പോലീസിന്റെ മൊഴി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE