തിരുവനന്തപുരത്ത് യുവതിയെ ക്രൂരമായി മർദ്ദിച്ച് അയൽവാസികൾ; കേസ്
പൂന്തുറ: തിരുവനന്തപുരത്തെ പൂന്തുറയിൽ യുവതിക്ക് അയൽവാസികളുടെ ക്രൂരമർദ്ദനം. പൂന്തുറ സ്വദേശി ആമിനയാണ് മർദ്ദനത്തിന് ഇരയായത്. ആമിനയുടെ വീടിന്റെ മുകള്‍ ഭാഗത്ത് താമസിച്ചിരുന്ന വാടകക്കാർ ബഹളമുണ്ടാക്കുന്നു എന്നാരോപിച്ച് അയൽവാസികൾ ചോദ്യം ചെയ്യാനെത്തിയതാണ് അക്രമത്തിൽ കലാശിച്ചത്.
സംഭവത്തിന്റെ...
ഹരിപ്പാടെത്തി ചെന്നിത്തലയെ കണ്ട് വിഡി സതീശൻ; സഹകരിക്കുമെന്ന് വാഗ്‌ദാനം
ആലപ്പുഴ: കോൺഗ്രസിൽ തർക്കം രൂക്ഷമാകുന്നതിനിടെ ഇടഞ്ഞുനിൽക്കുന്ന നേതാക്കളുമായി അനുനയ ചർച്ചകൾ നടത്തി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. രമേശ് ചെന്നിത്തലയുമായി ഹരിപ്പാടുള്ള അദ്ദേഹത്തിന്റെ വസതിയിലെത്തി സതീശൻ കൂടിക്കാഴ്‌ച നടത്തി.
കോൺഗ്രസിലെ പ്രശ്‍നങ്ങൾ പരിഹരിക്കാനാകുമെന്ന ആത്‌മവിശ്വാസമുണ്ടെന്ന്...
മരിച്ച 12കാരന്റെ മാതാവിന് പനി; സമ്പർക്ക പട്ടിക വിപുലപ്പെടാൻ സാധ്യത
കോഴിക്കോട്: ചാത്തമംഗലത്ത് നിപ ബാധിച്ച് മരിച്ച 12കാരന്റെ മാതാവിന് ചെറിയ പനിയുള്ളതായി വിവരമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. പ്രാഥമിക സമ്പർക്ക വിഭാഗത്തിലുള്ള ഇവർ സർവൈലൻസ് ടീമിന്റെ നിരീക്ഷണത്തിലാണ്. ഇവർ ഉൾപ്പടെയുള്ളവരെ കോഴിക്കോട് മെഡിക്കൽ...
അടുത്ത അഞ്ചുദിവസം കനത്ത മഴയ്‌ക്ക് സാധ്യത; വിവിധ ജില്ലകളിൽ മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്‌ഥാനത്ത് അടുത്ത 5 ദിവസം ശക്‌തമായ മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്‌തമായ മഴ ലഭിച്ചേക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. മുന്നറിയിപ്പിനെ തുടർന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചു.
യെല്ലോ...
കോഴിക്കോട് നിപ ബാധിച്ച് മരിച്ച കുട്ടിയുടെ റൂട്ട് മാപ്പ് പുറത്ത്
കോഴിക്കോട്: നിപ ബാധിച്ച് മരിച്ച 12കാരന്റെ റൂട്ട് മാപ്പ് പുറത്തുവിട്ടു. ഓഗസ്‌റ്റ് 27 മുതല്‍ 31 വരെയുള്ള റൂട്ട് മാപ്പാണ് ആരോഗ്യവകുപ്പ് പുറത്ത് വിട്ടത്. 27ന് വീടിനടുത്ത് അയല്‍വാസികളായ കുട്ടികള്‍ക്കൊപ്പം കളിച്ചു. 29ന്...
രോഗബാധ 26,701, പോസിറ്റിവിറ്റി 17.17%, മരണം 74
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,55,543 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 29,682 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 28,900 പേരും കോവിഡ് മരണം സ്‌ഥിരീകരിച്ചത്...
മതിയായ രേഖകളില്ലാതെ മൽസ്യബന്ധനം; തമിഴ്‌നാട് ബോട്ട് പിടിച്ചെടുത്തു
അഴീക്കോട്: മതിയായ രേഖകളില്ലാതെ മൽസ്യബന്ധനം നടത്തിയ തമിഴ്‌നാട് ബോട്ട് അഴീക്കോട് കോസ്‌റ്റൽ പോലീസ് പിടികൂടി. ബോട്ടിൽ ഉണ്ടായിരുന്ന എട്ട് പേരെ ചോദ്യം ചെയ്‌ത് വരികയാണ്.
ശ്രീലങ്കൻ വംശജരായ പതിനഞ്ചോളം പേർ കേരളതീരം വഴി പാകിസ്‌ഥാനിലേക്ക്...
കോഴിക്കോട് മെഡിക്കൽ കോളേജിൽ പരിശോധനാ ലാബ്; മുന്നൊരുക്കങ്ങൾ പൂർത്തിയായി
കോഴിക്കോട്: സംസ്‌ഥാനത്ത് നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഒരു നിപ്പ കേസ് മാത്രമാണ് സംസ്‌ഥാനത്ത് സ്‌ഥിരീകരിച്ചിട്ടുള്ളത്. മരിച്ച 12കാരന്റെ സമ്പർക്ക പട്ടികയിൽ 158 പേരാണുള്ളത്. ഇതിൽ 20 പേർ പ്രാഥമിക...







































