ഹരിപ്പാടെത്തി ചെന്നിത്തലയെ കണ്ട് വിഡി സതീശൻ; സഹകരിക്കുമെന്ന് വാഗ്‌ദാനം

By News Desk, Malabar News
congress issues

ആലപ്പുഴ: കോൺഗ്രസിൽ തർക്കം രൂക്ഷമാകുന്നതിനിടെ ഇടഞ്ഞുനിൽക്കുന്ന നേതാക്കളുമായി അനുനയ ചർച്ചകൾ നടത്തി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. രമേശ് ചെന്നിത്തലയുമായി ഹരിപ്പാടുള്ള അദ്ദേഹത്തിന്റെ വസതിയിലെത്തി സതീശൻ കൂടിക്കാഴ്‌ച നടത്തി.

കോൺഗ്രസിലെ പ്രശ്‍നങ്ങൾ പരിഹരിക്കാനാകുമെന്ന ആത്‌മവിശ്വാസമുണ്ടെന്ന് സന്ദർശനത്തിന് ശേഷം വിഡി സതീശൻ പ്രതികരിച്ചു. നേതാക്കളുമായി തുടർച്ചയായി ചർച്ചകൾ നടത്തും. ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും നേതൃത്വത്തെ വഴിനടത്തേണ്ടവരാണെന്ന് പ്രതിപക്ഷ നേതാവ് പറയുന്നു. പ്രശ്‌നം തീർക്കുന്നതിൽ സതീശനും ചെന്നിത്തലയും പരസ്‌പരം വാഗ്‌ദാനം ചെയ്യുകയും ചെയ്‌തു.

സമന്വയത്തിന്റെ രീതിയിലേ പോകൂ എന്നതാണ് സമീപനമെന്നും വിഡി സതീശൻ കൂട്ടിച്ചേർത്തു. അതേസമയം, സംസ്‌ഥാന നേതൃത്വം നടത്തുന്ന ചർച്ചകളുമായി സഹകരിക്കുമെന്ന് ചെന്നിത്തല പ്രതികരിച്ചു. വിഡി സതീശന്റെ ശ്രമങ്ങളെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. കൂടിക്കാഴ്‌ചക്ക് ശേഷം മാദ്ധ്യമങ്ങളെ കാണുകയായിരുന്നു ഇരുവരും.

Also Read: മരിച്ച 12കാരന്റെ മാതാവിന് പനി; സമ്പർക്ക പട്ടിക വിപുലപ്പെടാൻ സാധ്യത

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE