രോഗബാധ 21,445, പോസിറ്റിവിറ്റി 14.73%, മരണം 160
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,45,582 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 21,445 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 20,723 പേരും കോവിഡ് മരണം...
പ്രതീകാത്‌മക നിയമസഭയിലും കോൺഗ്രസ് പുറത്താണ്; പരിഹസിച്ച് എഎ റഹീം
തിരുവനന്തപുരം: നിയമസഭ ബഹിഷ്‌കരിച്ച് സഭക്ക് മുന്നില്‍ പ്രതിപക്ഷം നടത്തിയ ‘സമാന്തര നിയമസഭ’ പ്രതിഷേധത്തിനെതിരെ പരിഹാസവുമായി ഡിവൈഎഫ്ഐ സംസ്‌ഥാന സെക്രട്ടറി എഎ റഹീം. "പ്രതീകാത്‌മക മന്ത്രിസഭയില്‍ പോലും കോൺഗ്രസ് പുറത്താണ്. സ്‌പീക്കറും മുഖ്യമന്ത്രിയുമൊക്ക ലീഗാണ്....
അഭിഭാഷകരും മാദ്ധ്യമ പ്രവർത്തകരും തമ്മിലുള്ള സംഘർഷം; അന്വേഷണ റിപ്പോർട് സഭയിൽ
കൊച്ചി: ഹൈക്കോടതിയുടെ മുൻപിൽ അഭിഭാഷകരും മാദ്ധ്യമ പ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷം അന്വേഷിച്ച പിഎ മുഹമ്മദ് കമ്മീഷന്‍ റിപ്പോര്‍ട് മുഖ്യമന്ത്രി നിയമസഭയില്‍ സമര്‍പ്പിച്ചു. ഇത്തരം സംഭവങ്ങള്‍ ഭാവിയില്‍ ഉണ്ടാവാതിരിക്കാനുള്ള ശുപാര്‍ശകള്‍ പരിശോധിച്ച് നടപ്പില്‍ വരുത്തുമെന്ന്...
കർദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വിചാരണ നേരിടണം; ഹരജികൾ ഹൈക്കോടതി തള്ളി
കൊച്ചി: സീറോ മലബാർ സഭാ ഭൂമിയിടപാട് കേസിൽ സഭാ തലവൻ കർദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് തിരിച്ചടി. ഭൂമി ഇടപാടിൽ കർദ്ദിനാൾ വിചാരണ നേരിടണമെന്ന് ഹൈക്കോടതി ഉത്തരവ്. കര്‍ദ്ദിനാള്‍ സമര്‍പ്പിച്ച ആറ് ഹരജികളും...
ഇ-ഓട്ടോ പദ്ധതി പ്രതിസന്ധിയിൽ അല്ലെന്ന് വ്യവസായ മന്ത്രി പി രാജീവ്
കൊച്ചി: കേരള ഓട്ടോ മൊബൈൽസിന്റെ ഇ-ഓട്ടോ പദ്ധതി പ്രതിസന്ധിയിൽ ആയിട്ടില്ലെന്ന് വ്യവസായ മന്ത്രി പി രാജീവ് നിയമസഭയെ രേഖാമൂലം അറിയിച്ചു. ഡീലർഷിപ്പ് ഉപേക്ഷിക്കുന്ന സാഹചര്യമുണ്ടായിട്ടില്ല. വിറ്റുപോയ ഇ-ഓട്ടോകൾ പ്രവർത്തിക്കാതെ വന്നിട്ടില്ലെന്നും പി രാജീവ്...
കേരള മുൻ ടെന്നീസ് താരം തൻവി ഭട്ട് ആത്‍മഹത്യ ചെയ്‌തു
ദുബായ്: മുൻ കേരള ടെന്നീസ് താരവും എറണാകുളം എളമക്കര സ്വദേശിനിയുമായ തൻവി ഭട്ട് (21) ദുബായിൽ ആത്‍മഹത്യ ചെയ്‌തു. 2012ൽ ദോഹയിൽ നടന്ന അണ്ടർ 14 ഏഷ്യൻ സീരീസിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ...
കള്ളിൽ കഞ്ചാവ്; ഇടുക്കിയിലെ 25 ഷാപ്പുകൾക്കെതിരെ കേസ്
ഇടുക്കി: ജില്ലയിലെ കള്ള് ഷാപ്പുകളിലെ കള്ളിൽ കഞ്ചാവിന്റെ സാന്നിധ്യം കണ്ടെത്തി. സംഭവത്തിൽ തൊടുപുഴ റേഞ്ചിലെ 25 കള്ള് ഷാപ്പുകൾക്കെതിരെ കേസെടുത്തു. ലൈസൻസിമാർക്കും മാനേജർമാർക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്.
കഴിഞ്ഞ ഡിസംബറിൽ പരിശോധിച്ച കള്ളിലാണ്...
സ്‌ത്രീധനത്തിനെതിരെ സത്യവാങ്‌മൂലം നൽകി കുഫോസ് വിദ്യാർഥികൾ; അഭിനന്ദിച്ച് ഗവർണർ
കൊച്ചി: സ്‌ത്രീധനത്തിനെതിരെ നിലപാടെടുത്ത കുഫോസ് (കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്‌റ്റഡീസ്) വിദ്യാർഥികളെ അഭിനന്ദിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കേരള ഫിഷറീസ് യൂണിവേഴ്‌സിറ്റിയിലെ വിവിധ കോഴ്‌സുകളുടെ ബിരുദദാന ചടങ്ങിൽ...








































