ചോറ്റാനിക്കരയിൽ സിവിൽ പോലീസ് ഓഫിസർ ആത്‍മഹത്യ ചെയ്‌തു
എറണാകുളം: ചോറ്റാനിക്കരയിൽ സിവിൽ പോലീസ് ഓഫിസർ ആത്‍മഹത്യ ചെയ്‌തു. ചോറ്റാനിക്കര പോലീസ് സ്‌റ്റേഷനിലെ ചന്ദ്രദേവ് എന്ന ഉദ്യോഗസ്‌ഥനാണ് മരിച്ചത്. സ്‌റ്റേഷനടുത്തുള്ള വാടക വീട്ടിലാണ് ഇദ്ദേഹത്തെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇദ്ദേഹം കഴിഞ്ഞ...
മയൂഖ ജോണിക്ക് വധഭീഷണി; ഡിജിപിക്ക് പരാതി നൽകി
തിരുവനന്തപുരം: മയൂഖ ജോണിക്ക് വധഭീഷണി. ബലാൽസംഗ കേസുമായി മുന്നോട്ട് പോകരുതെന്നായിരുന്നു ഭീഷണി സന്ദേശം. ഊമ കത്തിലൂടെയായിരുന്നു വധഭീഷണി. കത്തിന്റെ ഉറവിടം വ്യക്‌തമല്ല.
നേരത്തേ, തന്റെ സുഹൃത്തിന് നേരിടേണ്ടി വന്ന പീഡനത്തെക്കുറിച്ച് മയൂഖ തുറന്ന് പറഞ്ഞിരുന്നു....
സിക വൈറസ്; ആരോഗ്യവകുപ്പ് ഉദ്യോഗസ്‌ഥരുമായി കേന്ദ്രസംഘം ഇന്ന് ചർച്ച നടത്തും
തിരുവനന്തപുരം: സംസ്‌ഥാനത്ത് സിക വൈറസ് റിപ്പോർട് ചെയ്യപ്പെട്ട സാഹചര്യത്തിൽ സ്‌ഥിതിഗതികൾ വിലയിരുത്താൻ എത്തിയ കേന്ദ്രസംഘം ഇന്ന് ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്‌ഥരുമായി ചർച്ച നടത്തും. ജില്ലയിലെ വിവിധ ഭാഗങ്ങൾ കേന്ദ്ര സംഘം സന്ദർശിക്കും.
രോഗത്തെ എങ്ങനെ...
നിയമസഭാ കയ്യാങ്കളി കേസ്; സുപ്രീം കോടതിയിൽ നൽകിയ അപ്പീൽ സർക്കാർ പിൻവലിച്ചേക്കും
തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസിനെതിരെ സംസ്‌ഥാന സർക്കാർ സുപ്രീം കോടതിയിൽ നൽകിയ അപ്പീൽ പിൻവലിച്ചേക്കും. വ്യാഴാഴ്‌ച കേസ് വീണ്ടും സുപ്രീം കോടതിയിൽ എത്തുന്ന സാഹചര്യത്തിൽ പിൻവലിക്കാനാണ് സർക്കാരിന്റെ ആലോചന.
മുൻ ധനമന്ത്രി കെഎം മാണിയുടെ...
സംസ്‌ഥാനത്ത് ഇന്നും വ്യാപക മഴ; 5 ഇടത്ത് ഓറഞ്ച് അലർട്; ജാഗ്രത
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് പരക്കെ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു. ചിലയിടങ്ങളിൽ ശക്‌തമായ മഴ ലഭിച്ചേക്കും. അഞ്ച് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട് പ്രഖ്യാപിച്ചിട്ടുണ്ട്.
മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്...
കോന്നി വനമേഖലയിലെ ആറ്റിൽ കാട്ടാനയുടെ മൃതദേഹം കണ്ടെത്തി
പത്തനംതിട്ട: കോന്നി വനമേഖലയിൽ അച്ചൻകോവിലാറിലൂടെ ഒഴുകിവന്ന കാട്ടാനയുടെ മൃതദേഹം കണ്ടെത്തി. കുമ്മണ്ണൂർ വനമേഖലയിൽ വെച്ച് വനപാലകർ നടത്തിയ തിരച്ചിലിലാണ് ജഡം കണ്ടെത്തിയത്.
വനത്തിൽ തീരത്തോട് അടുപ്പിച്ച് ആനയുടെ ജഡം കെട്ടി നിർത്തി. ആനയുടെ പോസ്‌റ്റുമോർട്ടം...
ലക്ഷദ്വീപിൽനിന്നും കൊച്ചിയിൽ ചികിൽസയ്‌ക്ക് എത്തിയ ഗർഭിണി മരിച്ചു
കൊച്ചി: ലക്ഷദ്വീപിൽനിന്ന് വിദഗ്‌ധ ചികിൽസക്കായി കൊച്ചിയിൽ എത്തിച്ച ഗർഭിണി മരിച്ചു. കിൽത്താൻ ദ്വീപ് മേലാചെറ്റ വീട്ടിൽ അഹമ്മദ് ഖാന്റെ ഭാര്യ എംസി ബീഫാത്തുമ്മാബിയാണ് (40) മരിച്ചത്. പ്രസവത്തിന് 10 ദിവസം മാത്രം ബാക്കി...
വൈദ്യകുലപതിക്ക് വിട; ഡോ.പികെ വാരിയരുടെ മൃതദേഹം സംസ്‌കരിച്ചു
കോട്ടക്കൽ: ആയുർവേദ ആചാര്യൻ ഡോ.പികെ വാരിയർക്ക് നാടിന്റെ യാത്രമൊഴി. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ പികെ വാരിയരുടെ മൃതദേഹം കുടുംബ ശ്‌മശാനത്തിൽ സംസ്‌കരിച്ചു. വാരിയരുടെ നിര്യാണത്തില്‍ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി.
ഇന്ന്...







































