സിക വൈറസ്; ആരോഗ്യവകുപ്പ് ഉദ്യോഗസ്‌ഥരുമായി കേന്ദ്രസംഘം ഇന്ന് ചർച്ച നടത്തും

By Staff Reporter, Malabar News
zika virus-central team in kerala
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് സിക വൈറസ് റിപ്പോർട് ചെയ്യപ്പെട്ട സാഹചര്യത്തിൽ സ്‌ഥിതിഗതികൾ വിലയിരുത്താൻ എത്തിയ കേന്ദ്രസംഘം ഇന്ന് ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്‌ഥരുമായി ചർച്ച നടത്തും. ജില്ലയിലെ വിവിധ ഭാഗങ്ങൾ കേന്ദ്ര സംഘം സന്ദർശിക്കും.

രോഗത്തെ എങ്ങനെ പ്രതിരോധിക്കണം എന്നത് സംബന്ധിച്ച് കേന്ദ്രസംഘം ആരോഗ്യവകുപ്പ് അധികൃതർക്ക് നിർദ്ദേശം നൽകിയേക്കും. അതേസമയം രോഗം സ്‌ഥിരീകരിച്ച പശ്‌ചാത്തലത്തിൽ തിരുവനന്തപുരം ജില്ലയിൽ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങളും ഊർജ്‌ജിതമാക്കിയിട്ടുണ്ട്.

കേന്ദ്രസംഘം ജില്ലയിലെ വിവിധ ഭാഗങ്ങളും ഇന്ന് സന്ദർശിക്കും. സ്‌ഥിതിഗതികൾ നേരിട്ട് വിലയിരുത്തുകയാണ് ലക്ഷ്യം. സംസ്‌ഥാനത്ത് നിലവിൽ 15 പേർക്കാണ് സിക വൈറസ് ബാധ സ്‌ഥിരീകരിച്ചത്. കൂടുതൽ സാമ്പിളുകൾ പരിശോധനയ്‌ക്ക് അയച്ചിട്ടുണ്ട്.

Read Also: തമിഴ്‌നാട്ടിലും കണ്ണുവെച്ച് മോദി സർക്കാർ; കൊങ്കുനാട് മേഖലയെ കേന്ദ്രഭരണ പ്രദേശമാക്കാൻ നീക്കം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE