ബയോവെപ്പൺ പരാമർശം; ഐഷ സുൽത്താനക്ക് മുൻകൂർ ജാമ്യം അനുവദിച്ചു
കൊച്ചി: രാജ്യദ്രോഹ കേസിൽ ചലച്ചിത്ര പ്രവർത്തക ഐഷ സുൽത്താനക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ഐഷക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്.
മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷം ഇവരെ കവരത്തി പോലീസ് ഇന്നലെ വിട്ടയച്ചിരുന്നു....
കോട്ടയത്ത് യുവതി തൂങ്ങിമരിച്ച നിലയില്‍
കോട്ടയം: കടുത്തുരുത്തി കീഴൂരില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കീഴൂര്‍ സ്വദേശിനി ദീപ ദിവാകരന്‍ (35) ആണ് മരിച്ചത്. മാവടിയില്‍ പ്രസാദിന്റെ ഭാര്യയാണ്.
ഇന്നലെ രാത്രി മദ്യപിച്ചെത്തിയ പ്രസാദും ദീപയും തമ്മിൽ വഴക്കുണ്ടായിരുന്നു. ഇതിന്...
നവജാത ശിശുവിനെ ഉപേക്ഷിച്ച സംഭവം; ചോദ്യം ചെയ്യാൻ വിളിപ്പിച്ച യുവതികളെ കാണാനില്ല
കൊല്ലം: ജില്ലയിലെ ഊഴായിക്കോട്ട് അമ്മ കരിയിലക്കൂനയിൽ ഉപേക്ഷിച്ച നവജാത ശിശു മരിച്ച സംഭവത്തിൽ പോലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ച രണ്ട് യുവതികളെ കാണാനില്ല. കേസിൽ അറസ്‌റ്റിലായ കുഞ്ഞിന്റെ അമ്മ രേഷ്‌മയുടെ ഭർതൃ സഹോദരന്റെ...
നേതൃമാറ്റം ഉടനില്ലെന്ന് സൂചന; ലീഗ് സംസ്‌ഥാന പ്രവർത്തക സമിതി യോഗം ജൂലൈ 7ന്
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിനെ തുടർന്ന് നേതൃത്വത്തിന് എതിരായ പ്രതിഷേധം ശക്‌തമാണെങ്കിലും മുസ്‌ലിം ലീഗിൽ നേതൃമാറ്റം ഉടനുണ്ടാകില്ലെന്ന് സൂചന. അതേസമയം, മുസ്‌ലിം ലീഗ് സംസ്‌ഥാന പ്രവർത്തക സമിതി യോഗം ജൂലൈ 7,8 തീയതികളിൽ ചേരും....
രാമനാട്ടുകര അപകടം; അർജുൻ ആയങ്കിക്ക് കസ്‌റ്റംസ് നോട്ടീസ്
കൊച്ചി: രാമനാട്ടുകര വാഹനാപകടവുമായി ബന്ധപ്പെട്ട സ്വർണ കവര്‍ച്ചാ കേസില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന അര്‍ജുന്‍ ആയങ്കിക്ക് കസ്‌റ്റംസിന്റെ നോട്ടീസ്. തിങ്കളാഴ്‌ച ചോദ്യം ചെയ്യലിനായി കൊച്ചിയിലെ ഓഫിസിൽ ഹാജരാകണം എന്നാവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ഇന്നലെ ഹാജരാകാൻ...
വിസ്‌മയ കേസ്; കിരണിന്റെ സഹോദരി ഭർത്താവിനെ വീണ്ടും ചോദ്യം ചെയ്യും
കൊല്ലം: വിസ്‌മയ കേസിൽ കിരണിന്റെ സഹോദരി ഭർത്താവ് മുകേഷിനെ വീണ്ടും ചോദ്യം ചെയ്യും. മുകേഷിനെ ഇന്നലെ ചോദ്യം ചെയ്‌ത് വിട്ടയച്ചിരുന്നു. വിസ്‌മയയുടെ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തി.
അതേസമയം, കിരൺ കുമാറിനെ...
പ്രതിഷേധം കനക്കുന്നു; ഡ്യൂട്ടി ഡോക്‌ടറെ മർദ്ദിച്ച കേസ് ക്രൈം ബ്രാഞ്ച് അന്വേഷിക്കും
തിരുവനന്തപുരം: മാവേലിക്കര ജില്ലാ ആശുപത്രിയിൽ ഡ്യൂട്ടി ഡോക്‌ടറെ മർദ്ദിച്ച കേസ് ക്രൈം ബ്രാഞ്ച് അന്വേഷിക്കും. ആലപ്പുഴ ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പിക്കാണ് അന്വേഷണ ചുമതല. ആശുപത്രിയില്‍ ചികിൽസക്ക് എത്തിയ കോവിഡ് ബാധിതയായ അമ്മ മരിച്ചതിനെ...
മുട്ടിൽ മരംമുറി; പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ കോടതിയിൽ
കൊച്ചി: വയനാട് മുട്ടിൽ മരംമുറി കേസിലെ പ്രതികൾ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. വനം വകുപ്പിന്റെയടക്കം അനുമതിയോടെയാണ് മരങ്ങൾ മുറിച്ചതെന്നും അതിനാൽ കേസ് നിലനിൽക്കില്ലെന്നുമാണ് പ്രതികളുടെ വാദം. റവന്യൂ-വനം...







































