Sat, Aug 29, 2026
35 C
Dubai

ജി സുധാകരന് എതിരായ പരാതി പിന്‍വലിച്ചെന്ന് പോലീസ്; ഇല്ലെന്ന് പരാതിക്കാരി

ആലപ്പുഴ: പൊതുമരാമത്ത് മന്ത്രി ജി സുധാകരനെതിരെ മുന്‍ പേഴ്‌സണല്‍ സ്‌റ്റാഫ്‌ അംഗത്തിന്റെ ഭാര്യ നൽകിയ പരാതി പിന്‍വലിച്ചെന്ന് പോലീസ്. പരാതിയിൽ ഉറച്ച് നിൽക്കുന്നില്ലന്ന് തങ്ങളെ ഫോണിൽ വിളിച്ച് അറിയിക്കുകയായിരുന്നു എന്നും പോലീസ് പറഞ്ഞു. എന്നാൽ...

കോവിഡ് വ്യാപനം; തിരുവനന്തപുരത്ത് നിന്നുള്ള ഇടറോഡുകൾ തമിഴ്‌നാട് അടച്ചു

തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ തിരുവനന്തപുരത്ത് നിന്ന് തമിഴ്‌നാട്ടിലേക്കുള്ള ഇടറോഡുകള്‍ അടച്ച് തമിഴ്‌നാട് പോലീസ്. ബാരിക്കേഡുകള്‍ വെച്ചാണ് റോഡുകള്‍ അടച്ചത്. പാറശ്ശാല, വെള്ളറട ഭാഗങ്ങളില്‍ നിന്നുള്ള റോഡുകളാണ് അടച്ചത്. കഴിഞ്ഞ വര്‍ഷവും...

വാഹനാപകടം; ഹെൽമെറ്റ് ധരിച്ചില്ലെന്ന പേരിൽ നഷ്‌ടപരിഹാരം കുറക്കാനാകില്ല; ഹൈക്കോടതി

കൊച്ചി: ഹെൽമറ്റ് ധരിച്ചില്ലെന്ന പേരിൽ വാഹനാപകടത്തിൽ മരിച്ചയാളുടെ ബന്ധുക്കള്‍ക്കുള്ള നഷ്‌ടപരിഹാര തുക വെട്ടിക്കുറച്ച നടപടി ഹൈക്കോടതി റദ്ദാക്കി. ബൈക്കിൽ സഞ്ചരിക്കവെ ഹെൽമെറ്റ് ധരിച്ചില്ല എന്നത് യാത്രക്കാരന്റെ ഭാഗത്തു നിന്നുള്ള വീഴ്‌ചയായി വിലയിരുത്തി തിരൂർ...

അഭിമന്യു വധക്കേസ്; പ്രതികളുടെ അറസ്‌റ്റ് രേഖപ്പെടുത്തി

ആലപ്പുഴ: വള്ളികുന്നത്ത് 15 വയസുകാരൻ അഭിമന്യുവിനെ കുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതികളുടെ അറസ്‌റ്റ്‌ രേഖപ്പെടുത്തി. കേസിലെ മുഖ്യപ്രതിയും ആർഎസ്എസ് പ്രവർത്തകനുമായ സജയ് ജിത്ത്, ജിഷ്‌ണു എന്നിവരുടെ അറസ്‌റ്റ് ആണ് രേഖപ്പെടുത്തിയത്. അഭിമന്യുവിന്റെ സഹോദരൻ അനന്ദുവിനെ...

സരിതാ നായർ ഉൾപ്പെട്ട തൊഴിൽ തട്ടിപ്പ് കേസ്; സിപിഐ പഞ്ചായത്തംഗം അറസ്‌റ്റിൽ

വെള്ളറട: സരിതാ നായർ ഉൾപ്പെട്ട തൊഴിൽ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സിപിഐ പഞ്ചായത്തംഗത്തെ പോലീസ് അറസ്‌റ്റ് ചെയ്‌തു. കേസിലെ ഒന്നാംപ്രതിയായ കുന്നത്തുകാൽ പഞ്ചായത്ത് പാലിയോട് വാർഡ് അംഗം ആനാവൂർ കോട്ടക്കൽ പാലിയോട് പുത്തൻവീട്ടിൽ...

കോവിഡ് വ്യാപനം; രണ്ട് ദിവസം നീണ്ട കൂട്ട പരിശോധന ഇന്ന് പൂർത്തിയാകും

തിരുവനന്തപുരം: കോവിഡ് വ്യാപനം തീവ്രമാകുന്ന സാഹചര്യത്തിൽ സംസ്‌ഥാനത്ത്‌ ആരംഭിച്ച കൂട്ട പരിശോധന ഇന്ന് പൂർത്തിയാകും. ഇന്നലെയും ഇന്നുമായാണ് കൂട്ടപരിശോധന നടക്കുന്നത്. കോവിഡ് വ്യാപനം രൂക്ഷമായ ജില്ലകളിൽ പരിശോധന വർധിപ്പിക്കാനാണ് നിർദേശം. രണ്ട് ദിവസത്തിനുള്ളിൽ രണ്ടര...

തൃശൂർ പൂരം; ഇന്ന് കൊടിയേറ്റം

തൃശൂർ: പൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന് ഇന്ന് കൊടിയേറും. തിരുവമ്പാടി ക്ഷേത്രത്തിൽ 11.30നും 11.45നും മധ്യേയാണ് കൊടിയേറ്റം. തൊട്ടുപിന്നാലെ 12നും 12.15നും മധ്യേ പാറമേക്കാവ് ക്ഷേത്രത്തിലും കൊടിയേറ്റം നടക്കും. ആലിന്റേയും മാവിന്റേയും ഇലകൾ...

കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വേണമെന്ന ആവശ്യവുമായി ബസ് ഉടമകൾ

തിരുവനന്തപുരം: സംസ്‌ഥാനത്തെ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വേണമെന്നാവശ്യപ്പെട്ട് സ്വകാര്യ ബസ് ഉടമകൾ. നിന്നുകൊണ്ട് യാത്ര അനുവദിക്കില്ലന്ന തീരുമാനം മാറ്റണമെന്നും നിയന്ത്രണം കടുപ്പിച്ചാൽ സർവീസ് നിർത്തി വയ്‍ക്കേണ്ട സാഹചര്യമാണെന്നും ബസ് ഉടമകൾ പറയുന്നു. സംസ്‌ഥാനത്ത്...
- Advertisement -