അനിൽ ദേശ്‌മുഖിനെതിരെ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി; വിധി ഇന്ന്
മുംബൈ : മഹാരാഷ്‌ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്‌മുഖിനെതിരെയുള്ള അഴിമതി ആരോപണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജിയിൽ മഹാരാഷ്‌ട്ര ഹൈക്കോടതി ഇന്ന് വിധി പറയും. അനിൽ ദേശ്‌മുഖിനെതിരെ മുംബൈ മുൻ പോലീസ്...
ലാവ്‌ലിൻ കേസ് നാളെ സുപ്രീം കോടതിയിൽ; സിബിഐ നിലപാട് നിർണായകം
തിരുവനന്തപുരം : സംസ്‌ഥാനത്ത് തിരഞ്ഞെടുപ്പ് ദിവസമായ നാളെ തന്നെ സുപ്രീം കോടതി ലാവ്‌ലിൻ കേസ് പരിഗണിക്കും. ജസ്‌റ്റിസ് യുയു ലളിത് അധ്യക്ഷനായ ബഞ്ചാണ് നാളെ കേസ് പരിഗണിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് നിർണായക രേഖകൾ സമർപ്പിക്കാമെന്ന്...
തിരക്കഥാകൃത്തും നടനുമായ പി ബാലചന്ദ്രൻ അന്തരിച്ചു
വൈക്കം: പ്രശസ്‌ത നടനും തിരക്കഥാകൃത്തുമായ പി ബാലചന്ദ്രൻ (70) അന്തരിച്ചു. ഇന്ന് പുലർച്ചെ 6 മണിയോടെ വൈക്കത്തെ വീട്ടിലായിരുന്നു അന്ത്യം. 8 മാസത്തോളമായി അസുഖബാധിതനായി ചികിൽസയിലായിരുന്നു. സംസ്‌കാരം വൈകിട്ട് മൂന്നുമണിക്ക് വീട്ടുവളപ്പിൽ നടക്കും....
പോളിങ് സാമഗ്രികളുടെ വിതരണം ഇന്ന്; നാളെ കേരളം ബൂത്തിലേക്ക്
തിരുവനന്തപുരം: സംസ്‌ഥാനം നാളെ പോളിങ് ബൂത്തിലേക്ക്. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പോളിംഗ് ബൂത്തുകള്‍ ഇന്ന് സജ്‌ജമാകും. പോളിംഗ് സാമഗ്രികളുടെ വിതരണം രാവിലെ 8 മണിക്ക് തുടങ്ങും. ഓരോ നിയമസഭാ മണ്ഡലത്തിലേക്കുമുള്ള പോളിംഗ് സാമഗ്രികളുടെ വിതരണത്തിന്...
തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ച സംഭവം; 4 പേർ കസ്‌റ്റഡിയിൽ
കരമന : തിരുവനന്തപുരം ജില്ലയിലെ കരമനയിൽ സ്വകാര്യ അപ്പാർട്മെന്റിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് 4 പേരെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു. 2 സ്‌ത്രീകൾ ഉൾപ്പടെയാണ് 4 പേരെ കരമന പോലീസ് കസ്‌റ്റഡിയിലെടുത്തത്....
ആർഎസ്എസ്-ഡിവൈഎഫ്ഐ സംഘർഷം; പത്തനംതിട്ടയിൽ 3 പേർക്ക് പരിക്ക്
പത്തനംതിട്ട : നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിച്ചതിന് പിന്നാലെ സംസ്‌ഥാനത്ത് മിക്കയിടങ്ങളിലും സംഘർഷം. പ്രചാരണം അവസാനിച്ചതിന് പിന്നാലെ പത്തനംനംതിട്ടയിൽ ആർഎസ്എസ്-ഡിവൈഎഫ്ഐ പ്രവർത്തകർ തമ്മിൽ സംഘർഷം ഉണ്ടായി. സംഘർഷത്തെ തുടർന്ന് മൂന്ന് ഡിവൈഎഫ്ഐ പ്രവർത്തകർക്ക്...
തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ബാങ്ക് ജീവനക്കാർ; വരും ദിവസങ്ങളിൽ ഇടപാടുകൾ മുടങ്ങും
തിരുവനന്തപുരം : തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി ബാങ്ക് ഉദ്യോഗസ്‌ഥരെ കൂട്ടത്തോടെ നിയമിച്ചതിനാൽ വരും ദിവസങ്ങളിൽ ബാങ്കുകളുടെ പ്രവർത്തനം തടസപ്പെടാൻ സാധ്യത. വോട്ടെടുപ്പ് ദിവസമായ ഏപ്രിൽ 6ന് ബാങ്ക് അവധിയാണ്. എന്നാൽ നാളെയും, 7ആം തീയതിയുമാണ് ഉദ്യോഗസ്‌ഥരുടെ...
വോട്ടർ പട്ടികയിൽ നിന്ന് പേര് ഒഴിവാക്കി; ആരോപണവുമായി സുരഭി ലക്ഷ്‌മി
കോഴിക്കോട്: വോട്ടർ പട്ടികയിൽ നിന്ന് തന്റെയും സഹോദരിയുടെയും പേര് നീക്കം ചെയ്യിപ്പിച്ചെന്ന പരാതിയുമായി നടി സുരഭി ലക്ഷ്‌മി. വ്യാജപരാതി നൽകി തന്നെയും തന്റെ സഹോദരിയേയും വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്യിപ്പിച്ചുവെന്നാണ് ആരോപണം....






































