‘രാജ്യ താൽപര്യം സംരക്ഷിക്കും, നയതന്ത്രവും പ്രതിരോധവും ഒരുപോലെ പ്രയോഗിക്കും’

അമേരിക്കയുടെ സാമ്പത്തിക ഉപരോധങ്ങൾക്കെതിരെ ഉറച്ചുനിൽക്കുമെന്ന് ഇറാൻ വ്യക്‌തമാക്കി.

By Senior Reporter, Malabar News
Iran
Rep. Image

ടെഹ്‌റാൻ: പശ്‌ചിമേഷ്യൻ യുദ്ധത്തിൽ വീണ്ടും പ്രതികരണവുമായി ഇറാൻ രംഗത്ത്. അമേരിക്കയുടെ സാമ്പത്തിക ഉപരോധങ്ങൾക്കെതിരെ ഉറച്ചുനിൽക്കുമെന്ന് ഇറാൻ വ്യക്‌തമാക്കി. രാജ്യത്തിന്റെ താൽപര്യങ്ങൾ സംരക്ഷിക്കാൻ നയതന്ത്രവും പ്രതിരോധവും ഒരുപോലെ പ്രയോഗിക്കുമെന്നും ഇറാൻ വ്യക്‌തമാക്കി.

ഹോർമുസ് കടലിടുക്കിൽ കർശന നിയന്ത്രണം തുടരുകയാണെന്ന് ഐആർജിസി അറിയിച്ചു. അമേരിക്ക ഉപാധികൾ പാലിക്കാതെ ഹോർമുസ് തുറക്കില്ലെന്ന നിലപാടിലാണ് ഇറാൻ. എന്നാൽ, ഇറാനെതിരെ നാവിക-സാമ്പത്തിക ഉപരോധങ്ങൾ കൂടുതൽ ശക്‌തമാക്കുമെന്നാണ് അമേരിക്കയുടെ ഭീഷണി. നിലവിൽ ഇറാനുമായി ബന്ധപ്പെട്ട കൂടുതൽ സ്‌ഥാപനങ്ങൾക്ക്‌ മേൽ അമേരിക്ക ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്.

അതേസമയം, ഏഴാം മാസത്തേക്ക് കടന്ന് പശ്‌ചിമേഷ്യൻ സംഘർഷം പരിഹരിക്കാനുള്ള മധ്യസ്‌ഥ നീക്കങ്ങളിൽ കാര്യമായ പുരോഗതിയില്ല. ഖത്തർ, ഒമാൻ, പാക്കിസ്‌ഥാൻ എന്നീ രാജ്യങ്ങളുടെ നേതൃത്വത്തിലാണ് ചർച്ചകൾ നടക്കുന്നത്. അമേരിക്കയുടെ ഏകപക്ഷീയമായ ഉപരോധങ്ങളോട് സഹകരിക്കില്ലെന്ന് മധ്യസ്‌ഥ രാജ്യങ്ങൾ വ്യക്‌തമാക്കിയിട്ടുണ്ട്.

ഉപരോധങ്ങൾക്ക് വഴങ്ങില്ലെന്നും ഇറാനുമായുള്ള ഇടപാടുകൾ നിർത്തിവെക്കില്ലെന്നുമാണ് റഷ്യയുടെയും ചൈനയുടെയും നിലപാട്. ദക്ഷിണ ലബനനിലെ ആക്രമണത്തിൽ നടക്കുന്ന മധ്യസ്‌ഥ ചർച്ചകളും ഫലം കണ്ടില്ലെന്നാണ് വിവരം.

Most Read| ഓവുചാൽ നിർമാണത്തിനിടെ 18കാരന് ലഭിച്ചത് സ്വർണനിധി!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE