തീരുമാനമായില്ല; ശശീന്ദ്രനും മാണി സി കാപ്പനും തമ്മിൽ നടത്തിയ ചർച്ച അലസിപ്പിരിഞ്ഞു
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം എൻസിപി നേതാക്കളായ മാണി സി കാപ്പനും എകെ ശശീന്ദ്രനും നടത്തിയ ചർച്ച അലസിപ്പിരിഞ്ഞു. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പാലാ സീറ്റ് വിട്ടുനൽകില്ലെന്ന് മാണി സി കാപ്പനും ഇടതുമുന്നണി വിടാനാവില്ലെന്ന്...
തിയേറ്ററുകൾ തുറക്കാൻ ധാരണ; സെക്കൻഡ് ഷോ അനുവദിക്കില്ല
തിരുവനന്തപുരം: സംസ്‌ഥാനത്ത് തിയേറ്ററുകൾ തുറക്കുമെന്ന് സിനിമാ സംഘടനാ പ്രതിനിധികൾ. മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചക്ക് ശേഷമാണ് തീരുമാനം അറിയിച്ചത്. എന്നാൽ, സെക്കൻഡ് ഷോ അനുവദിക്കണമെന്ന സംഘടനകളുടെ ആവശ്യം മുഖ്യമന്ത്രി തള്ളി.
ജിസ്‌ടിക്ക് പുറമെയുള്ള വിനോദ നികുതി...
വെൽഫെയർ പാർട്ടിയുമായി ചർച്ച നടത്തിയിട്ടില്ല; മുല്ലപ്പള്ളി
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടിയുമായി സഖ്യമുണ്ടാക്കില്ലെന്ന് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ. തദ്ദേശ തിരഞ്ഞെടുപ്പിൽ താനുമായി ചർച്ച നടത്തിയെന്ന വെൽഫെയർ പാർട്ടിയുടെ വെളിപ്പെടുത്തൽ അദ്ദേഹം നിഷേധിച്ചു. വെൽഫെയർ പാർട്ടിയുമായി ചർച്ച നടത്തിയെന്ന...
ജോലിയിൽ നിന്ന് പിരിച്ചുവിട്ടു; സ്‌കൂൾ ബസ് ഡ്രൈവർ ജീവനൊടുക്കി
തിരുവനന്തപുരം: ജോലി നഷ്‌ടമായതിനെ തുടർന്ന് സ്വകാര്യ സ്‌കൂൾ ബസ് ഡ്രൈവർ ആത്‍മഹത്യ ചെയ്‌തു. ശ്രീകാര്യം സ്വദേശി ശ്രീകുമാർ ആണ് മരിച്ചത്. സ്‌കൂളിന് സമീപം ഓട്ടോറിക്ഷയിൽ കയറി പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. അഗ്‌നിശമന...
പരാതി പരിഹരിച്ചില്ലെങ്കിൽ മൽസരിക്കില്ലെന്ന് ശോഭാ സുരേന്ദ്രൻ
തിരുവനന്തപുരം: ബിജെപി സംസ്‌ഥാന നേതൃത്വം അവഗണിച്ചെന്ന പരാതിയിൽ പരിഹാരം ഉണ്ടായില്ലെങ്കിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കില്ലെന്ന് ശോഭാ സുരേന്ദ്രൻ. വിഷയത്തിൽ കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലിനായി പത്ത് ദിവസം കാത്തിരിക്കും. അനുനയ ചർച്ചകൾക്കായി എത്തിയ സംസ്‌ഥാന...
രാജ്യസഭാ സീറ്റ് ജോസ് കെ മാണിക്ക് തന്നെ; സിപിഎം നേതൃത്വം
കോട്ടയം: രാജിവെച്ച രാജ്യസഭാ സീറ്റ് ജോസ് കെ മാണിക്ക് തന്നെ നൽകാൻ ഇടതുമുന്നണി തീരുമാനിച്ചു. സിപിഎം നേതൃത്വം ഘടക കക്ഷികളുമായി നടത്തിയ ചർച്ചയിലാണ് ധാരണയായത്. ഘടകകക്ഷികളുടെ സീറ്റ് സിപിഎം ഏറ്റെടുക്കുന്നത് ഉചിതമല്ലെന്നും നേതൃത്വം...
റേഷൻ മുൻഗണനേതര പട്ടികയിലെ ഒഴിവുകൾ നികത്താൻ സർക്കാർ
തൃശൂർ: സംസ്‌ഥാനത്ത് റേഷൻ മുൻഗണനേതര സബ്‍സിഡി (എൻപിഎസ്) പട്ടികയിലെ ഒഴിവുകൾ നികത്താൻ സർക്കാർ. മുൻഗണന പട്ടികയിൽ നിന്നും പുറത്തുപോകുന്നവരെ പിണക്കാതിരിക്കാനാണ് നീക്കം.
2013ൽ ദേശീയ ഭക്ഷ്യഭദ്രത നിയമം നടപ്പിലാക്കിയ ശേഷം ഇതാദ്യമായാണ് മുൻഗണനേതര സബ്‍സിഡി...
വാക്‌സിനേഷൻ ആദ്യഘട്ടം; 665 ഉദ്യോഗസ്‌ഥർക്ക് ചുമതല
തിരുവനന്തപുരം: സംസ്‌ഥാനത്തെ ആദ്യഘട്ട വാക്‌സിൻ വിതരണത്തിന് 665 ഉദ്യോഗസ്‌ഥരെ ചുമതലപ്പെടുത്തും. പതിനാല് ജില്ലകളിലായി 133 കേന്ദ്രങ്ങളാണ് സജ്‌ജമാക്കിയിരിക്കുന്നത്. ഓരോ കേന്ദ്രത്തിലും ഡോക്‌ടർ ഉണ്ടാകണമെന്ന് പ്രത്യേക നിർദ്ദേശമുണ്ട്. വാക്‌സിനുകൾ ജനുവരി 13ന് സംസ്‌ഥാനത്ത് എത്തുമെന്നാണ്...








































