കല കൊലപാതകം; മുഖ്യപ്രതി അനിൽ കുമാറിനായി ലുക്ക്‌ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു
കോട്ടയം: മാന്നാറിൽ കൊല്ലപ്പെട്ട ശ്രീകല എന്ന കലയുടെ കൊലപാതക കേസിലെ ഒന്നാംപ്രതിയും ഭർത്താവുമായ അനിൽ കുമാറിനായി ലുക്ക്‌ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. രാജ്യത്തെ ഏത് വിമാനത്താവളത്തിൽ എത്തിയാലും പിടികൂടാനാണ് നീക്കം. ഇന്റർപോൾ മുഖേന റെഡ്...
‘സുരേഷ് ഗോപിയെ പ്രശംസിച്ചതിൽ രാഷ്‌ട്രീയം കലർത്തേണ്ട’; തൃശൂർ മേയർ
തൃശൂർ: താൻ ബിജെപിയിലേക്ക് പോകുമെന്ന വാർത്തകൾ തെറ്റാണെന്ന് തൃശൂർ മേയർ എംകെ വർഗീസ്. ബിജെപി എംപിയും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപിയെ പ്രശംസിച്ചതിൽ രാഷ്‌ട്രീയം കലർത്തേണ്ടെന്നും അദ്ദേഹം പറഞ്ഞു. സുരേഷ് ഗോപിയുമായി നടന്നത്...
‘പാലക്കാട് തന്നോളൂ, കേരളം ഞങ്ങളിങ്ങ് എടുക്കും’; സുരേഷ് ഗോപി
പാലക്കാട്: പാലക്കാട്ടും ചേലക്കരയിലും വയനാട്ടിലും ബിജെപിക്കായി യോഗ്യരായ സ്‌ഥാനാർഥികൾ വരണമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. പാലക്കാട് തന്നോളൂ, കേരളം ഞങ്ങളിങ്ങ് എടുക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. കേന്ദ്രസഹമന്ത്രിമാരായ സുരേഷ് ഗോപിക്കും ജോർജ് കുര്യനും...
ആലപ്പുഴയിൽ വെസ്‌റ്റ് നൈൽ പനി സ്‌ഥിരീകരിച്ചു; യുവതി ചികിൽസയിൽ- ജാഗ്രതാ നിർദ്ദേശം
ആലപ്പുഴ: ജില്ലയിൽ വീണ്ടും വെസ്‌റ്റ് നൈൽ പനി സ്‌ഥിരീകരിച്ചു. ഹരിപ്പാട് തൃക്കുന്നപ്പുഴ പഞ്ചായത്തിലെ പല്ലന സ്വദേശിയായ യുവതിക്കാണ് രോഗം സ്‌ഥിരീകരിച്ചത്. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലാണ്. ജില്ലയിൽ ആരോഗ്യവകുപ്പ് ജാഗ്രതാ നിർദ്ദേശം...
‘സിപിഎം കടുംപിടിത്തം സഹിക്കാവുന്നതിലും അപ്പുറം; തുടർന്നാൽ കോൺഗ്രസുമായി സഖ്യം’
മലപ്പുറം: സിപിഎം തിരുത്തിയില്ലെങ്കിൽ ഇടതു മുന്നണി പൊളിയുമെന്ന് സിപിഐയുടെ മുന്നറിയിപ്പ്. മലപ്പുറത്ത് സിപിഐയുടെ ജില്ലാ ക്യാമ്പിലാണ് വിമർശനം. സിപിഎം കടുംപിടിത്തം തുടരുകയാണെങ്കിൽ കോൺഗ്രസുമായി സഖ്യം വേണമെന്ന് പൊന്നാനിയിൽ നിന്നുള്ള അംഗം ആവശ്യപ്പെട്ടു. രാജ്യവ്യാപകമായി...
‘വഴിയിൽ കെട്ടിയ ചെണ്ടയല്ല എസ്എഫ്ഐ; രക്‌തം കുടിക്കാൻ അനുവദിക്കില്ല’
തിരുവനന്തപുരം: സിപിഐ സംസ്‌ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ എസ്എഫ്ഐ- സിപിഎം വിമർശനത്തിന് മറുപടിയുമായി സിപിഐഎം നേതാവ് എകെ ബാലൻ. വഴിയിൽ കെട്ടിയ ചെണ്ടയല്ല എസ്എഫ്ഐയും സിപിഎമ്മുമെന്ന് എകെ ബാലൻ പ്രതികരിച്ചു. പുതിയ എസ്എഫ്ഐക്കാർക്ക്...
കല കൊലപാതകക്കേസ്; അനിലിനെ നാട്ടിലെത്തിക്കാൻ വൈകും- പ്രതികളെ ചോദ്യം ചെയുന്നു
ആലപ്പുഴ: മാന്നാറിൽ നിന്ന് 15 വർഷം മുൻപ് കാണാതായ ശ്രീകല എന്ന കലയുടെ കൊലപാതക കേസിലെ ഒന്നാംപ്രതിയും ഭർത്താവുമായ അനിൽ കുമാറിനെ നാട്ടിലെത്തിക്കാൻ സമയമെടുക്കുമെന്ന് വിവരം. കസ്‌റ്റഡിയിൽ ഉള്ള ജിനു, സോമരാജൻ, പ്രമോദ്...
കേരള സർവകലാശാല സെനറ്റ്; പുതിയ അംഗങ്ങളെ നാമനിർദ്ദേശം ചെയ്‌ത് ഗവർണർ
തിരുവനന്തപുരം: കേരള സർവകലാശാല സെനറ്റിലേക്ക് അഞ്ച് പുതിയ അംഗങ്ങളെ നാമനിർദ്ദേശം ചെയ്‌ത് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നാല് വിദ്യാർഥി പ്രതിനിധികളെയും ഒരു ഹെഡ്‌മാസ്‌റ്റർ പ്രതിനിധിയെയുമാണ് നിർദ്ദേശിച്ചത്. കെഎസ് ദേവി അപർണ, ആർ...









































