മേയർ- കെഎസ്ആർടിസി തർക്കം; നിർണായക സിസിടിവി ദൃശ്യങ്ങൾ ഇന്ന് പരിശോധിക്കും
തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവറുമായുള്ള തർക്കവുമായി ബന്ധപ്പെട്ട കേസിൽ, ബസിനുള്ളിലെ സിസിടിവി ദൃശ്യങ്ങൾ ഇന്ന് പരിശോധിക്കും. കേസിലെ നിർണായക തെളിവ് ശേഖരിക്കാൻ ബസ് ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് കെഎസ്ആർടിസിക്ക് കത്ത്...
‘ആരോപണങ്ങൾ പിൻവലിച്ച് മാപ്പ് പറയണം’; വക്കീൽ നോട്ടീസ് അയച്ച് ഇപി ജയരാജൻ
തിരുവനന്തപുരം: ബിജെപി നേതാവ് പ്രകാശ് ജാവ്‌ദേക്കറുമായി നടത്തിയ കൂടിക്കാഴ്‌ച വിവാദമായതിന് പിന്നാലെ നിയമനടപടിയുമായി എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ, കെപിസിസി അധ്യക്ഷൻ കെ സുധാകരൻ, ദല്ലാൾ നന്ദകുമാർ...
സിദ്ധാർഥന്റെ മരണം; സിബിഐയുടെ പ്രാഥമിക കുറ്റപത്രം ഹാജരാക്കാൻ ഹൈക്കോടതി ഉത്തരവ്
കൊച്ചി: പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ ജെഎസ് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട് സിബിഐ സമർപ്പിച്ച പ്രാഥമിക കുറ്റപത്രം മേയ് ഏഴിന് ഹാജരാക്കാൻ ഹൈക്കോടതി ഉത്തരവ്. കേസിൽ അറസ്‌റ്റിലായ വിദ്യാർഥികളുടെ ജാമ്യാപേക്ഷ പരിഗണിച്ചുകൊണ്ടാണ് ജസ്‌റ്റിസ് പിജി...
കൂടുതൽ ജില്ലകളിൽ ഉഷ്‌ണതരംഗ മുന്നറിയിപ്പ്; അതീവ ജാഗ്രത വേണം
തിരുവനന്തപുരം: സംസ്‌ഥാനത്തെ കൂടുതൽ ജില്ലകളിൽ ഉഷ്‌ണതരംഗ മുന്നറിയിപ്പ്. പാലക്കാട്, തൃശൂർ, കൊല്ലം ജില്ലകൾക്ക് പിന്നാലെ ആലപ്പുഴയിലും കോഴിക്കോട്ടും കേന്ദ്ര കാലാവസ്‌ഥാ വിഭാഗം ഉഷ്‌ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. പാലക്കാട് ഓറഞ്ച് അലർട് തുടരുകയാണ്. ആലപ്പുഴ,...
700-ലധികം ട്രാൻസ്‌ഫോർമറുകൾ തകർന്നു, ലോഡ് ഷെഡിങ് വേണം; സർക്കാരിനോട് കെഎസ്ഇബി
കൊച്ചി: സംസ്‌ഥാനത്ത് ലോഡ് ഷെഡിങ് ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സർക്കാരിനെ വീണ്ടും സമീപിച്ച് കെഎസ്ഇബി. കടുത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ, കുതിച്ചുയരുന്ന വൈദ്യുതി ഉപയോഗം കുറയ്‌ക്കാൻ ലോഡ് ഷെഡിങ് വേണമെന്നാണ് കെഎസ്ഇബിയുടെ പക്ഷം. അണക്കെട്ടുകളിൽ...
പി ജയരാജൻ വധശ്രമക്കേസ്; സുപ്രീം കോടതിയിൽ അപ്പീലുമായി സംസ്‌ഥാന സർക്കാർ
ന്യൂഡെൽഹി: മുതിര്‍ന്ന സിപിഎം നേതാവ് പി ജയരാജനെ വധിക്കാന്‍ ശ്രമിച്ച കേസിൽ ഒരാളൊഴികെ എട്ട് പ്രതികളെയും വെറുതെവിട്ട ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയിൽ അപ്പീൽ സമർപ്പിച്ച് സംസ്‌ഥാന സർക്കാർ. പ്രതികളെ ശിക്ഷിക്കാൻ മതിയായ...
ലൈംഗിക പീഡനക്കേസ്; പ്രജ്വൽ രേവണ്ണയെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്യും
ബെംഗളൂരു: ലൈംഗിക പീഡനക്കേസിൽ ഉൾപ്പെട്ട ഹാസൻ എംപിയും സ്‌ഥാനാർഥിയുമായ പ്രജ്വൽ രേവണ്ണയെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്യുമെന്ന് ജനതാദൾ (എസ്) കർണാടക അധ്യക്ഷൻ കുമാരസ്വാമി അറിയിച്ചു. ഇന്ന് സംസ്‌ഥാന നിർവാഹക സമിതിക്ക് ശേഷം...
അച്ചടക്ക നടപടി നേരിട്ട ഹരിത നേതാക്കൾക്ക് യൂത്ത് ലീഗ് ഭാരവാഹിത്വം തിരികെ നൽകി
കോഴിക്കോട്: അച്ചടക്ക നടപടി നേരിട്ട 'ഹരിത' നേതാക്കൾക്ക് യൂത്ത് ലീഗിൽ ഭാരവാഹിത്വം തിരികെ നൽകി മുസ്‌ലിം ലീഗ്. ഫാത്തിമ തഹലിയയെ യൂത്ത് ലീഗ് സംസ്‌ഥാന സെക്രട്ടറിയായി നിയമിച്ചു. മുഫീദ തസ്‌നിയെ ദേശീയ വൈസ്...









































