ആലപ്പുഴ: പള്ളാത്തുരുത്തി ബോട്ട് ക്ളബിന്റെ കൈക്കരുത്തിലേറി കാരിച്ചാൽ ചുണ്ടൻ 70ആംമത് നെഹ്‌റു ട്രോഫി കിരീടം ചൂടി. തുടർച്ചയായി അഞ്ചു കിരീടമെന്ന ചരിത്ര നേട്ടത്തിലേക്കാണ് ഇക്കുറി പള്ളാത്തുരുത്തി ബോട്ട് ക്ളബ് തുഴഞ്ഞു കയറിയത്. കാരിച്ചാലിന് നെഹ്‌റു ട്രോഫി ചരിത്രത്തിൽ 16ആം കിരീടവും.
കൈനകരി വില്ലേജ് ബോട്ട് ക്ളബ് തുഴഞ്ഞ നിരണം ചുണ്ടനെ 0.5 മൈക്രോ സെക്കൻഡുകൾക്ക് പിന്തള്ളിയാണ് കാരിച്ചാൽ ചുണ്ടന്റെ ഇത്തവണത്തെ വിജയം. കുമരകം ടൗൺ ബോട്ട് ക്ളബിന്റെ നടുഭാഗം ചുണ്ടൻ മൂന്നാമതും നിരണം ബോട്ട് ക്ളബിന്റെ നിരണം ചുണ്ടൻ നാലാമതും എത്തി. ഫൈനലിന് നാല് വള്ളങ്ങളും ഒരു സെക്കൻഡിൽ താഴെ വ്യത്യാസത്തിലാണ് ഫിനിഷ് ചെയ്‌തത്.
1974, 1975, 1976, 1980, 1982, 1983, 1984, 1986, 1987, 2000, 2001, 2003, 2008, 2011, 2016 വർഷങ്ങളിലാണ് മുൻപ് കാരിച്ചാൽ ജവഹർലാൽ നെഹ്‌റുവിന്റെ കയ്യൊപ്പ് പതിഞ്ഞ വെള്ളിക്കപ്പ് സ്വന്തമാക്കിയത്. അഞ്ചു ഹീറ്റ്സ് മൽസരങ്ങളിലായി 19 ചുണ്ടൻ വള്ളങ്ങളാണ് മൽസരത്തിൽ പങ്കെടുത്തത്. ഒന്നാം ഹീറ്റ്‌സിൽ കൊല്ലം ജീസസ് ക്ളബ് ഒന്നാമതെത്തി.
രണ്ടാം ഹീറ്റ്‌സിൽ യുബിസി പുന്നമട ബോട്ട് ക്ളബിന്റെ ചമ്പക്കുളം ചുണ്ടനും മൂന്നാം ഹീറ്റ്‌സിൽ യുബിസി കൈനകരിയുടെ തലവടി ചുണ്ടനും നാലാം ഹീറ്റ്‌സിൽ വിബിസി കൈനകരിയുടെ വീയപുരം ചുണ്ടനും ഒന്നാമതെത്തി. ഹീറ്റ്‌സ് അഞ്ചിൽ കാരിച്ചാൽ ചുണ്ടനും ഒന്നാമതെത്തി. ഒന്നാം ലൂസേഴ്‌സ് ഫൈനലിൽ തലവടി ചുണ്ടനും രണ്ടാം ലൂസേഴ്‌സ് ഫൈനലിൽ വലിയ ദിവാൻജിയും മൂന്നാം യൂസേഴ്‌സ് ഫൈനലിൽ ആയാപറമ്പ് പാണ്ടി ചുണ്ടനും ജേതാക്കളായി.
Most Read| 116ആം വയസിൽ ലോക മുത്തശ്ശി റെക്കോർഡ്; കൊടുമുടി കീഴടക്കിയത് രണ്ടുതവണ