Tue, Jul 14, 2026
35.7 C
Dubai

ബലാൽസംഗം, വധശ്രമം; എൽദോസ് കുന്നപ്പിള്ളിക്കെതിരെ പോലീസ് കുറ്റപത്രം സമർപ്പിച്ചു

തിരുവനന്തപുരം: ലൈംഗിക പീഡനക്കേസിൽ പ്രതിയായ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്കെതിരെ പോലീസ് കുറ്റപത്രം സമർപ്പിച്ചു. തിരുവനന്തപുരം ജില്ലാ ക്രൈം ബ്രാഞ്ച് സംഘം നെയ്യാറ്റിൻകര കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. ബലാൽസംഗം, വധശ്രമം എന്നിവയടക്കമുള്ള കുറ്റങ്ങളാണ്...

തദ്ദേശ വാർഡ് വിഭജനം; ഓർഡിനൻസ് മടക്കിയയച്ച് ഗവർണർ

തിരുവനന്തപുരം: സംസ്‌ഥാനത്തെ തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലെ വാർഡ് വിഭജനവുമായി ബന്ധപ്പെട്ട ഓർഡിനൻസ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മടക്കിയയച്ചു. പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ ഓർഡിനൻസുകൾക്ക് അംഗീകാരം നൽകാനാവില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി ആവശ്യമാണെന്നും ചൂണ്ടിക്കാട്ടിയാണ്...

കേരളത്തിൽ പിടിമുറുക്കി പകർച്ചവ്യാധികൾ; കണക്കുകൾ ഉയരുന്നു

തിരുവനന്തപുരം: കാലവർഷം തുടങ്ങും മുൻപ് തന്നെ കേരളത്തെ പിടിമുറുക്കിയിരിക്കുകയാണ് പകർച്ചവ്യാധികൾ. ഓരോ ദിവസവും ആയിരങ്ങളാണ് പനിയും മറ്റു പകർച്ച വ്യാധികളുമായി ആശുപത്രികൾ കയറിയിറങ്ങുന്നത്. സംസ്‌ഥാനത്ത്‌ രണ്ടാഴ്‌ചക്കിടെ ഒരുലക്ഷത്തോളം പേരെയാണ് വിവിധ പകർച്ചവ്യാധികൾ ബാധിച്ചതെന്നാണ്...

ഇന്ന് രാത്രി ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യത; ജാഗ്രതാ മുന്നറിയിപ്പ്

തിരുവനന്തപുരം: വിഴിഞ്ഞം മുതൽ കാസർഗോഡ് വരെ ഇന്ന് രാത്രി ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്‌ഥിതി പഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന്...

ഗവർണർക്ക് തിരിച്ചടി; കേരള സർവകലാശാല സെനറ്റിലേക്കുള്ള നാമനിർദ്ദേശം റദ്ദാക്കി

കൊച്ചി: കേരള സർവകലാശാല സെനറ്റിലേക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്‌ത ഗവർണറുടെ നടപടി ഹൈക്കോടതി റദ്ദാക്കി. ഹരജിക്കാരുടെ ഭാഗം കൂടി കേട്ട് പുതിയ നോമിനേഷൻസ് വഴി അപ്പോയ്‌ൻമെന്റ് നടത്താൻ കോടതി ഗവർണർക്ക് നിർദ്ദേശം നൽകി....

ഇപി ജയരാജൻ വധശ്രമക്കേസ്; കെ സുധാകരൻ കുറ്റവിമുക്‌തൻ

കൊച്ചി: സിപിഎം നേതാവും എൽഡിഎഫ് കൺവീനറുമായ ഇപി ജയരാജനെ വെടിവെച്ച് കൊല്ലാൻ ശ്രമിച്ചെന്ന കേസിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരന് ആശ്വാസം. കേസിൽ നിന്ന് കെ സുധാകരനെ ഹൈക്കോടതി കുറ്റവിമുക്‌തനാക്കി. കുറ്റപത്രത്തിൽ നിന്ന്...

സംസ്‌ഥാനത്ത്‌ ഇന്നും അതിതീവ്ര മഴ മുന്നറിയിപ്പ്; ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഇന്നും അതിതീവ്ര മഴ മുന്നറിയിപ്പ്. തിരുവനന്തപുരം ഉൾപ്പടെ മിക്ക ജില്ലകളിലും പുലർച്ചെ മുതൽ ശക്‌തമായ മഴയാണ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഇന്നും റെഡ് അലർട് തുടരും. തിരുവനന്തപുരം, കൊല്ലം,...

അവയവക്കടത്ത്; കുറ്റം സമ്മതിച്ച് പ്രതി- പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു

കൊച്ചി: അവയവക്കടത്ത് കേസിൽ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. എറണാകുളം റൂറൽ എസ്‌പിയുടെ നേതൃത്വത്തിലുള്ള പത്തംഗ സംഘമാണ് കേസ് അന്വേഷിക്കുക. കേസിൽ പിടിയിലായ പ്രതി തൃശൂർ വലപ്പാട് സ്വദേശി സാബിത്ത് കുറ്റം സമ്മതിച്ചിരുന്നു....
- Advertisement -