Wed, May 27, 2026
37 C
Dubai

സിൽവർ ലൈൻ സംവാദം; വിയോജിപ്പുമായി അലോക് വർമ

തിരുവനന്തപുരം: സർക്കാരിന്റെ നേരിട്ടുള്ള ക്ഷണമില്ലെങ്കിൽ സിൽവർ ലൈൻ സംവാദത്തിന് വരില്ലെന്ന് സാങ്കേതിക വിദ്ഗധൻ അലോക് കുമാർ വർമ. ക്ഷണക്കത്ത് അയക്കേണ്ടത് കെ-റെയിൽ അല്ലെന്നും സർക്കാരാണെന്നുമാണ് അലോക് വർമയുടെ നിലപാട്. പദ്ധതിയുടെ അനുകൂല വശം...

കുടുംബസംഗമത്തില്‍ വെച്ച് ഭക്ഷണം കഴിച്ച പെണ്‍കുട്ടി മരിച്ചു; പലര്‍ക്കും വയറിളക്കം

തൃശൂർ: കാഞ്ഞാണിയിൽ കുടുംബസംഗമത്തിൽ പങ്കെടുത്ത് ഭക്ഷണം കഴിച്ച പെൺകുട്ടി വയറിളക്കവും ഛർദിയും ബാധിച്ച് മരിച്ചു. കണ്ടശ്ശാംകടവ് വടക്കേത്തല തോട്ടുങ്ങൽ ജോളി ജോർജിന്റെ മകൾ ആൻസിയ(9)യാണ് മരിച്ചത്. ഭക്ഷ്യവിഷബാധയാണെന്ന് സംശയമുണ്ട്. തിങ്കളാഴ്‌ച പുലർച്ചെയാണ് ആൻസിയക്ക് വയറിളക്കവും...

ദിലീപിന്റെ ജാമ്യം റദ്ദാക്കണം; ഹരജി ഇന്ന് വിചാരണ കോടതിയിൽ

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹരജി വിചാരണ കോടതി ഇന്ന് പരിഗണിക്കും. നേരത്തെ കേസിൽ ക്രൈം ബ്രാഞ്ച് മുദ്രവെച്ച കവറില്‍ തെളിവുകള്‍ കൈമാറിയിരുന്നു. ഇക്കാര്യത്തില്‍ ദിലീപിന്റെ മറുപടി സത്യവാങ്മൂലം...

ബയോമെട്രിക്ക് പഞ്ചിങ്ങുള്ള ഓഫിസുകള്‍ സ്‌പാര്‍ക്കുമായി ബന്ധിപ്പിക്കണം; ഉത്തരവ്

തിരുവനന്തപുരം: സംസ്‌ഥാനത്ത് ബയോമെട്രിക് പഞ്ചിങ് സംവിധാനം സ്‌ഥാപിച്ചിട്ടുള്ള സര്‍ക്കാര്‍ ഓഫിസുകളെ സ്‌പാര്‍ക്കുമായി ബന്ധിപ്പിക്കാന്‍ ഉത്തരവിട്ട് ചീഫ് സെക്രട്ടറി ഡോ. വിപി ജോയ്. ഓഫിസുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാനും ജീവനക്കാരുടെ കൃത്യനിഷ്‌ഠ ഉറപ്പു വരുത്തുന്നതിനുമായാണ് സര്‍ക്കാരിന്റെ...

ശ്രീനിവാസൻ വധം; രണ്ട് പേർ കൂടി അറസ്‌റ്റിൽ

പാലക്കാട്: ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടു പേർ കൂടി പിടിയിൽ. ശ്രീനിവാസനെ നേരിട്ട് വെട്ടിയ യുവാവും വാഹനമോടിച്ചിരുന്ന ആളുമാണ് പിടിയിലായിരിക്കുന്നത്. കേസിൽ കൂടുതൽ അറസ്‌റ്റുകൾ ഇന്നുണ്ടായേക്കും. ആറംഗ കൊലപാതക സംഘത്തില്‍...

കോൺഗ്രസ് അച്ചടക്കസമിതി യോഗം രാവിലെ; കെവി തോമസിനെതിരായ നടപടി ഇന്നറിയാം

തിരുവനന്തപുരം: പാർട്ടി വിലക്ക് ലംഘിച്ച് സിപിഎം സെമിനാറിൽ പങ്കെടുത്ത കെവി തോമസിനുള്ള നടപടി തീരുമാനിക്കാൻ കോൺഗ്രസ്. എകെ ആൻറണി അധ്യക്ഷനായ അച്ചടക്ക സമിതി ഇന്ന് യോഗം ചേർന്ന് വിഷയം ചർച്ച ചെയ്യും. രാവിലെ...

കെഎസ്ആർടിസി ഡീസൽ ലഭ്യത; എണ്ണക്കമ്പനികളുടെ അപ്പീൽ ഇന്ന് ഹൈക്കോടതിയിൽ

കൊച്ചി: കെഎസ്ആർടിസിക്ക് റീട്ടെയിൽ വിലയ്‌ക്ക് ഡീസൽ നല്‍കണമെന്ന സിംഗിൾ ബഞ്ച് ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എണ്ണക്കമ്പനികൾ ഹൈക്കോടതിയിൽ നൽകിയ അപ്പീൽ ഇന്ന് പരിഗണിക്കും. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ബിപിസിഎൽ ഓയിൽ എന്നീ കമ്പനികളാണ്...

ചലച്ചിത്ര അക്കാദമി ഭരണസമിതിയിൽ നിന്ന് ഒഴിവാക്കണം; അഭ്യർഥനയുമായി ഇന്ദ്രൻസ്

തിരുവനന്തപുരം: കേരള ചലച്ചിത്ര അക്കാദമിയുടെ ഭരണസമിതിയിൽ നിന്ന് ഒഴിവാക്കണമെന്ന് അഭ്യർഥിച്ച് നടൻ ഇന്ദ്രൻസ്. അക്കാദമി ചെയർമാനും സെക്രട്ടറിക്കും ഇന്ദ്രൻസ് ഇ മെയിൽ അയച്ചു. കേരള ചലച്ചിത്ര അക്കാദമി പോലൊരു ഉന്നതമായ സ്‌ഥാപനത്തിൽ ഭരണസമിതി അംഗമായി...
- Advertisement -