സംസ്‌ഥാനത്ത് ഇന്നും ശക്‌തമായ മഴ മുന്നറിയിപ്പ്; ഏഴ് ജില്ലകളിൽ യെല്ലോ അലർട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും ശക്‌തമായ മഴ മുന്നറിയിപ്പ്. ഇന്ന് ഒറ്റപ്പെട്ട ശക്‌തമായ മഴക്ക് സാധ്യത ഉണ്ടെന്നാണ് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയത്. വ്യാപകമായ മഴക്കൊപ്പം ഇടിമിന്നലിനും സാധ്യത ഉണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു....
പെരുമ്പാവൂരിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ഗ്രേഡ് എസ്ഐ മരിച്ചു
എറണാകുളം: പെരുമ്പാവൂരിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഗ്രേഡ് എസ്ഐ മരിച്ചു. പെരുമ്പാവൂർ കുറുപ്പംപടി സ്വദേശി രാജു ജേക്കബാണ് മരിച്ചത്. മലയാറ്റൂരിൽ ഡ്യൂട്ടിക്ക് പോകുന്നതിനിടെ ആയിരുന്നു അപകടം.
മലയാറ്റൂർ കിഴക്കേ ഐമുറിയിൽ തകർന്ന...
ഗുരുവായൂർ ക്ഷേത്രത്തിൽ ബോംബ് വച്ചെന്ന വ്യാജ സന്ദേശം; പ്രതിയെ പിടികൂടി
തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ബോംബ് വച്ചിട്ടുണ്ടെന്ന വ്യാജ സന്ദേശത്തിന് പിന്നിലുള്ള പ്രതിയെ അറസ്‌റ്റ് ചെയ്‌തു. ഗുരുവായൂർ നെൻമിനിയിൽ താമസിക്കുന്ന സജീവൻ കോളിപ്പറമ്പിൽ എന്നയാളാണ് വ്യാജ ഫോൺ സന്ദേശം പ്രചരിപ്പിച്ചത്. പ്രതിയെ തിരിച്ചറിഞ്ഞ ഉടൻ...
തൃശൂരിൽ അച്ഛനെയും അമ്മയെയും മകൻ വെട്ടിക്കൊന്നു; പ്രതി ഒളിവിൽ
തൃശൂർ: തൃശൂരിൽ അച്ഛനെയും അമ്മയെയും മകൻ വെട്ടിക്കൊന്നു. ഇഞ്ചക്കുണ്ട് സ്വദേശി കുട്ടൻ (60), ഭാര്യ ചന്ദ്രിക(55) എന്നിവരാണ് കൊല്ലപ്പെട്ടത്. ഒളിവിൽ പോയ മകൻ അനീഷിനായി (30) തിരച്ചിൽ തുടരുകയാണ്. കുടുംബ വഴക്കാണ് കൊലപാതകത്തിൽ...
എ വിജയരാഘവൻ പിബിയിലേക്ക്; പി രാജീവും കെഎൻ ബാലഗോപാലും സിസിയിൽ
കണ്ണൂർ: എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ സിപിഐഎം പോളിറ്റ് ബ്യൂറോയിലേക്ക്. മഹാരാഷ്‌ട്രയിൽ നിന്നും അശോക് ധാവ്‌ലയും ആദ്യ ദളിത് പ്രതിനിധ്യമായി പശ്‌ചിമബംഗാളിൽ നിന്ന് രാമചന്ദ്ര ഡോമും പിബിയിലെത്താൻ ധാരണയായി. എസ് രാമചന്ദ്രൻ പിള്ളയുടെ...
തെളിവ് നശിപ്പിക്കൽ; ദിലീപിന്റെ അഭിഭാഷകരെ ചോദ്യം ചെയ്യാനൊരുങ്ങി ക്രൈം ബ്രാഞ്ച്
എറണാകുളം: അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ ദിലീപിന്റെ അഭിഭാഷകരെ ചോദ്യം ചെയ്യാനൊരുങ്ങി ക്രൈം ബ്രാഞ്ച്. കേസിലെ തെളിവുകൾ നശിപ്പിച്ചതിനാണ് അഭിഭാഷകർക്കെതിരെ നടപടി സ്വീകരിക്കുന്നത്. ചോദ്യം ചെയ്യലിനായി അഡ്വ. ഫിലിപ് ടി...
ഗുരുവായൂർ ക്ഷേത്രത്തിൽ വ്യാജ ബോംബ് ഭീഷണി; പ്രതിയെ കുറിച്ച് സൂചന
തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ വ്യാജ ബോംബ് ഭീഷണി. ഇന്നലെ രാത്രി ഒമ്പത് മണിക്ക് ശേഷമാണ് തിരുവനന്തപുരം പോലീസ് കൺട്രോൾ സെല്ലിലേക്ക് ഫോൺ സന്ദേശം എത്തിയത്. ക്ഷേത്രത്തിൽ ബോംബ് വെച്ചിട്ടുണ്ടെന്നായിരുന്നു ഫോൺ സന്ദേശം.
ഇതോടെ പരിഭ്രാന്തരായ...
നടിയെ ആക്രമിച്ച കേസ്; കാവ്യാ മാധവനെ ക്രൈം ബ്രാഞ്ച് നാളെ ചോദ്യം ചെയ്യും
എറണാകുളം: നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന്റെ ഭാഗമായി കാവ്യ മാധവനെ നാളെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യും. കേസിലെ പ്രധാന സാക്ഷിയായ ബാലചന്ദ്ര കുമാറിനൊപ്പം ഇരുത്തിയാണ് കാവ്യയെ അന്വേഷണ സംഘം ചോദ്യം ചെയ്യുക....








































