Mon, Jun 8, 2026
34.8 C
Dubai

സിപിഎം പ്രവർത്തകന്റെ കൊലപാതകം: അന്വേഷണം ഊർജിതം, സുരക്ഷ ശക്‌തം; കമ്മീഷണർ

കണ്ണൂർ: സിപിഎം പ്രവര്‍ത്തകന്‍ ഹരിദാസിന്റെ കൊലപാതകത്തിൽ അന്വേഷണം ഊർജിതമെന്ന് സിറ്റി പോലീസ് കമ്മീഷണർ. അക്രമം നടന്ന സ്‌ഥലത്തും പ്രദേശത്തുമായി കൂടുതൽ പോലീസിനെ സുരക്ഷക്കായി വിന്യസിച്ചിട്ടുണ്ട്. കൊലക്ക് പിന്നിൽ ആർഎസ്എസ് ആണെന്ന് സിപിഎം ആരോപിച്ച...

സിപിഎം പ്രവർത്തകന്റെ കൊലപാതകം; സമാധാന അന്തരീക്ഷം തകർക്കാനുള്ള ശ്രമമെന്ന് വിജയരാഘവൻ

തിരുവനന്തപുരം: കണ്ണൂരിലെ സിപിഎം പ്രവര്‍ത്തകന്‍ ഹരിദാസിന്റെ കൊലപാതകം ആസൂത്രിതമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ആര്‍എസ്എസിന്റെ ഗൂഢനീക്കമാണിത്. സിപിഎം പതാകദിനത്തിലാണ് കൊലപാതകം നടന്നിരിക്കുന്നത്. ഈ ദിനത്തില്‍ തന്നെ കൊല...

കാലാവധി കഴിയാറായ വാക്‌സിൻ ഏറ്റെടുക്കാൻ സർക്കാർ

തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളിലെ കാലാവധി കഴിയാറായ കോവിഡ് വാക്‌സിൻ സർക്കാർ ഏറ്റെടുക്കുന്നു. സർക്കാർ കേന്ദ്രങ്ങളിൽ കുത്തിവെപ്പിന് ഉപയോഗിക്കാനാണ് തീരുമാനം. സർക്കാർ കേന്ദ്രങ്ങളിൽ വാക്‌സിൻ ക്ഷാമം നേരിടുകയും പ്രതിസന്ധി രൂക്ഷമാവുകയും ചെയ്‌ത സാഹചര്യത്തിൽ സ്വകാര്യ...

അന്തരിച്ച എംഎൽഎ പിടി തോമസിന് നിയമസഭ ഇന്ന് ആദരാഞ്‌ജലി അർപ്പിക്കും

തിരുവനന്തപുരം: അന്തരിച്ച തൃക്കാക്കര എംഎൽഎ പിടി തോമസിന് നിയമസഭ ഇന്ന് ആദരാഞ്‌ജലി അ‍ർപ്പിക്കും. സഭയുടെ ഇന്നത്തെ കാര്യപരിപാടിയിൽ ചരമോപചാരം മാത്രമാണുള്ളത്. സ്‌പീക്കറും മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും കക്ഷി നേതാക്കളും അനുസ്‌മരണ പ്രഭാഷണം നടത്തും. നേരത്തെ അർബുദ...

സ്‌കൂളുകൾ തുറന്നു, മുഴുവൻ സമയപ്രവർത്തനം; ആവേശത്തിൽ കുട്ടികൾ

തിരുവനന്തപുരം: സംസ്‌ഥാനത്തെ സ്‌കൂളുകൾ ഇന്ന് മുതൽ മുഴുവൻ സമയപ്രവർത്തനത്തിലേക്ക്. ഒന്ന് മുതൽ പത്ത് വരെയുള്ള ക്‌ളാസുകൾ രാവിലെ മുതൽ വൈകിട്ട് വരെ സാധാരണ ടൈം ടേബിൾ അനുസരിച്ച് പ്രവർത്തിക്കും. ഒരുക്കങ്ങൾ എല്ലാം പൂർത്തിയായെന്ന്...

തുടരന്വേഷണം തടയണം; ദിലീപിന്റെ ഹരജി ഇന്ന് പരിഗണിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് നടനും കേസിലെ പ്രതിയുമായ ദിലീപ് സമർപ്പിച്ച ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിന്റെ വിചാരണ നീട്ടിക്കൊണ്ടു പോകാനാണ് തുടരന്വേഷണം എന്നാണ് ദിലീപിന്റെ വാദം. നടി...

കൊടുങ്ങല്ലൂരിലെ കൂട്ട ആത്‍മഹത്യ; പോസ്‌റ്റുമോർട്ടം ഇന്ന്

തൃശൂർ: കഴിഞ്ഞ ദിവസം കൊടുങ്ങല്ലൂരിൽ വീട്ടിനകത്ത് മരിച്ചനിലയിൽ കണ്ടെത്തിയ കുടുംബത്തിന്റെ പോസ്‌റ്റുമോർട്ടം ഇന്ന് നടക്കും. തൃശൂർ മെഡിക്കൽ കോളേജിലാണ് പോസ്‌റ്റുമോർട്ടം നടത്തുന്നത്. ഇന്നലെ വൈകിട്ടാണ് സ്‌ഥലത്ത് നിന്ന് മൃതദേഹങ്ങൾ മാറ്റിയത്. ഇന്നലെ ഉച്ചയോടെയാണ് കൊടുങ്ങല്ലൂര്‍...

സിപിഎം പ്രവർത്തകന്റെ കൊലപാതകം; ആരോപണം നിഷേധിച്ച് ബിജെപി

കണ്ണൂർ: സിപിഎം പ്രവർത്തകൻ ഹരിദാസന്റെ കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന ആരോപണം നിഷേധിച്ച് ബിജെപി. യാഥാർഥ്യം മനസിലാക്കാതെയാണ് സിപിഎം പ്രതികരിക്കുന്നതെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് എൻ ഹരിദാസ് പറഞ്ഞു. ബിജെപിക്ക് കൊലപാതകവുമായി യാതൊരു ബന്ധവുമില്ലെന്ന്...
- Advertisement -