സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതിയുടെ മഹാസംഗമം ഇന്ന്

By News Desk, Malabar News
K Rail
Ajwa Travels

തിരുവനന്തപുരം: സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി സംഘടിപ്പിക്കുന്ന മഹാസം​ഗമം ഇന്ന് സെക്രട്ടേറിയറ്റിന് മുന്നിൽ നടക്കും. പരിസ്‌ഥിതി പ്രവർത്തക മേധ പട്കർ ആണ് ഉൽഘാടനം ചെയ്യുക. വിവിധ രാഷ്‌ട്രീയ നേതാക്കൾ സം​ഗമത്തിൽ പങ്കെടുക്കും.

അതേസമയം, സിൽവർ ലൈൻ പദ്ധതിക്ക് അംഗീകാരം തേടി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പ്രധാനമന്ത്രിയെ കാണും. രാവിലെ പതിനൊന്നിന് പ്രധാനമന്ത്രിയുടെ ഓഫീസിൽ വെച്ചാണ് കൂടിക്കാഴ്‌ച. പദ്ധതിയുടെ പ്രാധാന്യവും നിലവിൽ നടക്കുന്ന പ്രവർത്തികളും മുഖ്യമന്ത്രി പ്രധാനമന്ത്രിയെ ധരിപ്പിക്കും. റെയിൽവേ മന്ത്രാലയത്തിന് മുൻപിലുള്ള ഡിപിആറിന് എത്രയും പെട്ടെന്ന് അനുമതി ലഭ്യമാക്കണമെന്ന് അഭ്യർഥിക്കും.

സിൽവർ ലൈൻ പദ്ധതിക്കെതിരെ ബിജെപിയും പ്രതിഷേധ രംഗത്തുള്ളതിനാൽ ഇന്നത്തെ കൂടിക്കാഴ്‌ച നിർണായകമാണ്. നാളെ തുടങ്ങുന്ന പാർട്ടി നേതൃയോഗങ്ങൾക്കായി മുഖ്യമന്ത്രി നാല് ദിവസം ഡെൽഹിയിലുണ്ട്. പദ്ധതിയുമായി ബന്ധപ്പെട്ട് അനുകൂലമായ നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് അഭ്യർഥിക്കും.

വായ്‌പയുടെ ബാധ്യത അടക്കമുള്ള വിഷയങ്ങളില്‍ കേരള സര്‍ക്കാരിന്റെ നിലപാടുകള്‍ ഇതുവരെ റെയില്‍വേ അംഗീകരിച്ചിട്ടില്ല. വായ്‌പാ ബാധ്യത സംസ്‌ഥാനത്തിന് മാത്രമായിരിക്കും എന്നതാണ് റെയില്‍വേയുടെ നിലപാട്. അന്താരാഷ്‌ട്ര വായ്‌പാ സഹായം പദ്ധതിക്ക് ലഭിക്കാന്‍ ഈ നിലപാട് തടസമാകുമെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ ധരിപ്പിക്കും.

Most Read: സ്വകാര്യ ബസ് പണിമുടക്ക് തുടങ്ങി; അധിക സർവീസുമായി കെഎസ്ആർടിസി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE