സംസ്‌ഥാനത്ത് ഇന്നും ശക്‌തമായ മഴ തുടരും; 11 ജില്ലകളിൽ യെല്ലോ അലർട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും ശക്‌തമായ മഴ തുടരാൻ സാധ്യത. 11 ജില്ലകളിൽ ഇന്ന് യെല്ലോ അലർട് പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ഒഴികെയുള്ള ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. ശ്രീലങ്കൻ തീരത്തെ ചക്രവാതചുഴിയാണ് ഇപ്പോഴത്തെ...
മോഫിയയുടെ ആത്‍മഹത്യ; ക്രൈം ബ്രാഞ്ച് അന്വേഷണം ഇന്ന് തുടങ്ങും
കൊച്ചി: ഗാർഹിക പീഡനത്തെ തുടർന്ന് ആലുവയിലെ നിയമ വിദ്യാർഥിനി ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ എറണാകുളം ജില്ലാ ക്രൈം ബ്രാഞ്ച് ഇന്ന് അന്വേഷണം ആരംഭിക്കും. ഡിവൈഎസ്‌പി രാജീവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനാണ് അന്വേഷണ ചുമതല.
മോഫിയയുടെ...
ബിച്ചു തിരുമല അന്തരിച്ചു; വിടവാങ്ങിയത് ജനപ്രിയ പാട്ടുകളുടെ അമരക്കാരൻ
തിരുവനന്തപുരം: കാവ്യഭംഗി തുളുമ്പുന്ന മൂവായിരത്തില്‍ അധികം ഗാനങ്ങള്‍ മലയാളിക്ക് സമ്മാനിച്ച പ്രശസ്‌ത ഗാനരചയിതാവ് ബിച്ചു തിരുമല അന്തരിച്ചു. 80 വയസായിരുന്നു. തിരുവനന്തപുരത്ത് ആയിരുന്നു അന്ത്യം. ശ്വാസ തടസത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു.
അരനൂറ്റാണ്ടോളം...
ഇടുക്കിയിൽ ഓറഞ്ച് അലർട്; രാത്രി യാത്രക്ക് നിരോധനം
ഇടുക്കി: കനത്ത മഴയുടെ പശ്‌ചാത്തലത്തിൽ ഇടുക്കി ജില്ലയിൽ രാത്രി യാത്ര നിരോധനം ഏർപ്പെടുത്തി. ജില്ലയിൽ നിലവിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അപകട സാധ്യത മുന്നിൽ കണ്ട് ജില്ലയിൽ രാത്രി യാത്രക്ക്...
ഹോട്ടലിൽ നിശ്‌ചിത സമയം കഴിഞ്ഞും മദ്യം വിളമ്പി; എക്‌സൈസ് റിപ്പോർട്
കൊച്ചി: നമ്പർ 18 ഹോട്ടലിൽ സമയപരിധി കഴിഞ്ഞും മദ്യം വിളമ്പിയെന്ന് എക്‌സൈസ് റിപ്പോർട്. ഡിജെ പാർട്ടിയോട് അനുബന്ധിച്ചാണ് സമയപരിധി കഴിഞ്ഞ് മദ്യം വിളമ്പിയത്. ലഹരിവസ്‌തുക്കൾ ഉപയോഗിച്ചോ എന്നറിയാൻ തുടരന്വേഷണം നടത്തും.
ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ...
മോഫിയയുടെ മരണം; എറണാകുളം ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷിക്കും
ആലുവ: ഗാർഹിക പീഡനത്തെ തുടർന്ന് ആലുവയിലെ നിയമ വിദ്യാർഥി ആത്‍മഹത്യ ചെയ്‌ത സംഭവം എറണാകുളം ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷിക്കും. ഡിവൈഎസ്‌പി രാജീവിനാണ് അന്വേഷണ ചുമതല. പ്രത്യേക അന്വേഷണ സംഘവും രൂപീകരിച്ചു.
മോഫിയയുടെ മരണത്തിൽ...
കനത്ത മഴ തുടരുന്നു; മലയോര മേഖലയിലേക്കുള്ള യാത്രക്ക് നിരോധനം
തിരുവനന്തപുരം: ശക്‌തമായ മഴയും മോശം കാലാവസ്‌ഥയും തുടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിലെ മലയോര മേഖലകളിലേക്കുള്ള യാത്ര നിരോധിച്ചു. കളക്‌ടർ നവ്ജ്യോത് ഖോസയാണ് ഇക്കാര്യം വ്യക്‌തമാക്കിയത്. ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ മലയോര മേഖലകളിലേക്കുള്ള യാത്രക്ക്...
പരാതി നൽകാനെത്തിയ മോഫിയയുടെ സുഹൃത്തുക്കളെ കസ്‌റ്റഡിയിൽ എടുത്തു; പ്രതിഷേധം
ആലുവ: ഗാർഹിക പീഡനത്തെ തുടർന്ന് ആത്‌മഹത്യ ചെയ്‌ത നിയമവിദ്യാർഥിനി മോഫിയ പർവീന്റെ സഹപാഠികളെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു. വിദ്യാർഥികൾ എസ്‌പിക്ക് പരാതി നൽകാൻ എത്തിയപ്പോഴായിരുന്നു സംഭവം. 17 പേരെയാണ് പോലീസ് കസ്‌റ്റഡിയിൽ എടുത്തത്.
മോഫിയയുടെ...







































