Wed, Jul 8, 2026
34.5 C
Dubai

കെടി ജലീലിന്റെ ബന്ധുനിയമന വിവാദ ഹരജി ഇന്ന് സുപ്രീം കോടതിയില്‍

ഡെൽഹി: കെടി ജലീല്‍ എംഎല്‍എ ഉള്‍പ്പെട്ട ബന്ധുനിയമന വിവാദ ഹരജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ഹൈക്കോടതി വിധി അടിയന്തരമായി സ്‌റ്റേ ചെയ്യണമെന്ന് ജലീല്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ പറയുന്നു. ബന്ധുവായ ആളെ...

മോൻസൺ മാവുങ്കലിനെ ഇന്ന് ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യും

കൊച്ചി: പുരാവസ്‌തു തട്ടിപ്പ് കേസില്‍ മോന്‍സണ്‍ മാവുങ്കലിനെ ക്രൈം ബ്രാഞ്ച് ഇന്നും ചോദ്യം ചെയ്യും. ഈ മാസം രണ്ട് വരെയാണ് മോന്‍സണെ ക്രൈം ബ്രാഞ്ച് കസ്‌റ്റഡിയില്‍ വിട്ടത്. എറണാകുളം എസിജെഎം കോടതിയുടേതാണ് ഉത്തരവ്....

സംസ്‌ഥാനത്തെ 961 എഞ്ചിനീയറിംഗ് കോളേജ് അധ്യാപകർ അയോഗ്യരെന്ന് സിഎജി

തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്‌തിട്ടുള്ള എഞ്ചിനീയറിംഗ് കോളേജുകളിലെ 961 അധ്യാപകർ അയോഗ്യരാണെന്ന് സിഎജി സർക്കാരിനും സാങ്കേതിക സർവകലാശാലക്കും റിപ്പോർട് നൽകി. സർക്കാർ എഞ്ചിനീയറിംഗ് കോളേജുകളിൽ 93, എയ്‌ഡഡ്‌ കോളേജുകളിൽ 49, സർക്കാർ...

ഇന്ന് മുതൽ മഴ വീണ്ടും ശക്‌തമാകും; ആറ് ജില്ലകളിൽ യെല്ലോ അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് മുതൽ മഴ വീണ്ടും ശക്‌തമാകും. ചൊവാഴ്‌ച വരെ സംസ്‌ഥാനമൊട്ടാകെ വ്യാപകമായി മഴയ്‌ക്ക്‌ സാധ്യതയുണ്ട്. ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്‌തമായ മഴയ്‌ക്ക്‌ ആണ് സാധ്യത. ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്...

സംസ്‌ഥാനത്ത് അടുത്ത ആഴ്‌ച മുതൽ കൂടുതൽ പാസഞ്ചർ സർവീസുകൾ

തിരുവനന്തപുരം: സംസ്‌ഥാനത്ത് അടുത്ത ആഴ്‌ച മുതൽ കൂടുതൽ പാസഞ്ചർ ട്രെയിൻ സർവീസുകൾ ആരംഭിക്കുമെന്ന് അധികൃതർ. സംസ്‌ഥാന സർക്കാർ റെയിൽവേയുമായി നടത്തിയ ചർച്ചയെ തുടർന്നാണ് കൂടുതൽ സർവീസുകൾ പുനഃരാരംഭിക്കാൻ തീരുമാനമായത്. പുനലൂർ–തിരുവനന്തപുരം, കോട്ടയം–കൊല്ലം, കൊല്ലം–തിരുവനന്തപുരം,...

ക്രഷർ തട്ടിപ്പ്; പിവി അൻവർ എംഎൽഎക്ക് എതിരെ ക്രൈം ബ്രാഞ്ച് റിപ്പോർട്

തിരുവനന്തപുരം: ക്രഷർ തട്ടിപ്പ് കേസിൽ പിവി അൻവർ എംഎൽഎ വഞ്ചന നടത്തിയെന്ന് ക്രൈം ബ്രാഞ്ച് അന്വേഷണ റിപ്പോർട്. കർണാടകയിൽ ക്രഷർ ബിസിനസിൽ പങ്കാളിത്തം വാഗ്‌ദാനം ചെയ്‌ത്‌ 50 ലക്ഷം തട്ടിയെന്ന കേസിൽ പിവി...

വീണ്ടും കൂട്ടി; കത്തിക്കയറി ഇന്ധനവില

കൊച്ചി: രാജ്യത്ത് ഇന്ധന വില ഇന്നും കൂടി. പെട്രോളിന് 25 പൈസയും ഡീസലിന് 31 പൈസയുമാണ് ഇന്ന് വർധിപ്പിച്ചത്. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 102.07 രൂപയും ഡീസലിന് 95.08 രൂപയുമാണ് ഇന്നത്തെ ഇന്ധനവില. തിരുവനന്തപുരത്ത് പെട്രോളിന്...

തിരഞ്ഞെടുപ്പ് തോൽവി; നേതാക്കളോട് വിശദീകരണം തേടി സിപിഐഎം

കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പിൽ കുണ്ടറ, കരുനാഗപ്പള്ളി മണ്ഡലങ്ങളിൽ ഉണ്ടായ പരാജയത്തിൽ നേതാക്കളോട് വിശദീകരണം തേടി സിപിഐഎം. കൊല്ലത്തെ ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ തുളസീധര കുറുപ്പ്, പിആർ വസന്തൻ, എൻഎസ് പ്രസന്നകുമാർ എന്നിവരിൽ നിന്നാണ്...
- Advertisement -