കൊച്ചി: കാലടി ശ്രീശങ്കര കോളേജിൽ കെഎസ്‌യു- എസ്എഫ്‌ഐ സംഘർഷം. ഇന്നലെ വൈകിട്ടോടെയാണ് പ്രവർത്തകർ ഏറ്റുമുട്ടിയത്. പുതിയ അധ്യായന വർഷത്തിൽ നവാഗതരെ സ്വാഗതം ചെയ്യുന്നതുമായി ബന്ധപ്പെട്ട ഒരുക്കങ്ങളെ ചൊല്ലിയാണ് തർക്കമുണ്ടായതെന്നാണ് വിവരം.
തങ്ങൾ ഒരുക്കിയ തോരണങ്ങൾ എസ്എഫ്‌ഐ പ്രവർത്തകർ നശിപ്പിച്ചെന്ന് കെഎസ്‌യു ആരോപിച്ചു. എസ്എഫ്‌ഐയുടെ നേതൃത്വത്തിൽ പുറത്തുനിന്ന് എത്തിയ ആളുകളാണ് മർദിച്ചതെന്നും കെഎസ്‌യു പ്രവർത്തകർ പറഞ്ഞു.
എന്നാൽ കെഎസ്‌യു ആണ് സംഘർഷത്തിന് തുടക്കം കുറിച്ചതെന്നാണ് എസ്എഫ്‌ഐ പ്രവർത്തകരുടെ ആരോപണം.
അതേസമയം പരുക്കേറ്റ ശ്രീ ശങ്കര കോളേജ് യൂണിയൻ ചെയർമാൻ അനിസൺ കെ ജോയ് ഉൾപ്പടെയുള്ളവർ ആശുപത്രിയിൽ ചികിൽസ തേടി.
Most Read: കുട്ടികളിൽ ആന്റിബോഡി ശക്‌തം; മലബാറിലെ രണ്ട് ജില്ലകൾ മുന്നിൽ