Mon, Nov 16, 2026
24 C
Dubai

കോട്ടയത്ത് ബാങ്ക് ഉദ്യോഗസ്‌ഥന്‍ തീകൊളുത്തി മരിച്ച നിലയില്‍

കോട്ടയം: ബാങ്ക് ഉദ്യോഗസ്‌ഥനെ തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. മാങ്ങാനം തുരുത്തേല്‍ നരസിംഹസ്വാമി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന പൈങ്ങളത്ത് വിഷ്‌ണു ഭാസ്‌കർ(28) ആണ് മരിച്ചത്. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സംഭവം. വിഷ്‌ണുവിന്റെ മാതാപിതാക്കളും...

അഫ്‌ഗാനിസ്‌ഥാൻ മതമൗലിക വാദികൾക്കുള്ള പാഠം; മുഖ്യമന്ത്രി

തിരുവനന്തപുരം: അഫ്‌ഗാനിസ്‌ഥാൻ മതമൗലിക വാദികൾക്കുള്ള പാഠമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശ്രീനാരായണ ഗുരുവിന്റെ 167ആം ജൻമ വാർഷിക ദിനത്തോട് അനുബന്ധിച്ച് നടന്ന പരിപാടി ഉൽഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. വർഗീയതയുടെ പേരിൽ തീ...

ഓണത്തിന് റെക്കോർഡ് മദ്യവിൽപ്പന; 10 ദിവസത്തിനിടെ വിറ്റഴിച്ചത് 750 കോടിയുടെ മദ്യം

തിരുവനന്തപുരം: ഇത്തവണത്തെ ഓണനാളുകളിലും കേരളത്തിലെ ബെവ്കോ ഔട്ട്ലെറ്റുകളിൽ റെക്കോർഡ് മദ്യ വിൽപ്പന. 750 കോടി രൂപയുടെ മദ്യമാണ് കഴിഞ്ഞ 10 ദിവസത്തിനിടെ കേരളത്തിൽ വിറ്റഴിച്ചത്. കോവിഡ് വ്യാപനത്തെ തുടർന്ന് പൊതുവെ വിപണികൾ മന്ദഗതിയിൽ...

കാക്കനാട് ലഹരിവേട്ട; ഇതുവരെ 10 കോടിയിലധികം ലഹരിമരുന്ന് കടത്തിയതായി അന്വേഷസംഘം

കൊച്ചി: കാക്കനാട് ലഹരിമരുന്ന് കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ട് അന്വേഷണസംഘം. കേരളത്തിലേക്ക് പ്രതികൾ ഇതിനോടകം 10 കോടിയിലധികം രൂപയുടെ ലഹരിമരുന്ന് കടത്തിയതായാണ് അന്വേഷണസംഘം വ്യക്‌തമാക്കുന്നത്‌. കൂടാതെ കേരളത്തിലേക്ക് അവസാനം എത്തിച്ച...

സിസ്‌റ്റർ തെരേസ കാബൂൾ വിമാനത്താവളത്തിൽ; ഡെൽഹിയിലേക്ക് മടങ്ങും

കാസർഗോഡ്: അഫ്‌ഗാനിസ്‌ഥാനിൽ കുടുങ്ങിയ മലയാളി കന്യാസ്‌ത്രീ സിസ്‌റ്റർ തെരേസ ക്രാസ്‌തയെ ഡെൽഹിയിൽ എത്തിക്കും. സിസ്‌റ്റർ കാബൂൾ വിമാനത്താവളത്തിൽ എത്തിയതായി സഹോദരൻ ജോൺ ക്രാസ്‌ത അറിയിച്ചു. വിമാനത്താവളത്തിന് അകത്തേക്ക് പ്രവേശിക്കാൻ സാധിച്ചിട്ടില്ല. വൻ തിരക്കാണെന്ന് സിസ്‌റ്റർ...

ഡിസിസി പട്ടികയിലെ തർക്കം; അവസാനഘട്ട ചർച്ചക്കായി നേതാക്കൾ ഡെൽഹിയിലേക്ക്

തിരുവനന്തപുരം: ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷ പട്ടിക സംബന്ധിച്ച തര്‍ക്കങ്ങള്‍ ഒഴിവാക്കാന്‍ കോണ്‍ഗ്രസ്. അന്തിമ പട്ടികയില്‍ ഒറ്റപ്പേരുകള്‍ മാത്രം നിശ്‌ചയിക്കാനാണ് പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും താൽപര്യം....

ഓൺലൈൻ ചതിക്കുഴികൾ പലവിധം; സംസ്‌ഥാനത്ത്‌ നടന്നത് 4 കോടിയുടെ തട്ടിപ്പ്

തിരുവനന്തപുരം: ഓൺലൈൻ തട്ടിപ്പുകളെ കുറിച്ച് സംസ്‌ഥാന സർക്കാരടക്കം നിരന്തരം മുന്നറിയിപ്പ് നൽകുമ്പോഴും ഇരകളാകുന്നവരുടെ എണ്ണം വർധിച്ച് വരികയാണ്. കേസുകളും പരാതികളും അനുദിനം കൂടുന്നു. കഴിഞ്ഞ 6 മാസത്തിനിടെ സംസ്‌ഥാനത്ത് 4 കോടിയോളം രൂപയുടെ...

കാബൂളിലേക്ക് എത്താനാകാതെ മലയാളി കന്യാസ്‌ത്രീ; ആശങ്കയിൽ കുടുംബം

കാബൂൾ: അഫ്‌ഗാനിസ്‌ഥാനിൽ കുടുങ്ങിയ കാസർഗോഡ് സ്വദേശിയായ കന്യാസ്‌ത്രീക്ക് കാബൂൾ വിമാനത്താവളത്തിലേക്ക് എത്താനാകുന്നില്ലെന്ന് വീട്ടുകാർ. സിസ്‌റ്റർ തെരേസ ക്രാസ്‌തയുടെ താമസസ്‌ഥലത്ത് നിന്ന് 20 കിലോമീറ്റർ അകലെയാണ് കാബൂൾ വിമാനത്താവളം. താലിബാൻ ചെക്‌പോസ്‌റ്റുകൾ കടന്നുവേണം ഇവിടേക്ക്...
- Advertisement -