കോട്ടയത്ത് ബാങ്ക് ഉദ്യോഗസ്‌ഥന്‍ തീകൊളുത്തി മരിച്ച നിലയില്‍

By Staff Reporter, Malabar News
suicide-kottayam
Ajwa Travels

കോട്ടയം: ബാങ്ക് ഉദ്യോഗസ്‌ഥനെ തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. മാങ്ങാനം തുരുത്തേല്‍ നരസിംഹസ്വാമി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന പൈങ്ങളത്ത് വിഷ്‌ണു ഭാസ്‌കർ(28) ആണ് മരിച്ചത്.

ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സംഭവം. വിഷ്‌ണുവിന്റെ മാതാപിതാക്കളും വീട്ടുകാരും ഈ സമയം വിവാഹ ചടങ്ങില്‍ പങ്കെടുക്കുവാന്‍ പോയിരിക്കുകയായിരുന്നു. വീടിനോട് ചേർന്ന് ഇവര്‍ വാടകയ്‌ക്ക് നല്‍കിയ മറ്റൊരു വീട്ടിലെ മുറിയില്‍ എത്തിയാണ് വിഷ്‌ണു മണ്ണെണ്ണയൊഴിച്ച്‌ തീകൊളുത്തിയത്.

മുറിയില്‍ നിന്നും തീയും പുകയും ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട സമീപവാസികളാണ് തീ കൊളുത്തിയ നിലയില്‍ വിഷ്‌ണുവിനെ കണ്ടെത്തിയത്. ഇവർ ഉടൻ കതക് തകര്‍ത്ത് അകത്ത് എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

സൗത്ത് ഇന്ത്യന്‍ ബാങ്ക് കോഴഞ്ചേരി ബ്രാഞ്ചിലെ ഉദ്യോഗസ്‌ഥനായ വിഷ്‌ണു അവിവാഹിതനാണ്.  സംഭവത്തില്‍ കോട്ടയം ഈസ്‌റ്റ് പോലീസ് കേസ് രജിസ്‌റ്റര്‍ ചെയ്‌ത്‌ അന്വേഷണം ആരംഭിച്ചു.

Most Read: കാബൂള്‍ എയർപോർട്ടിൽ വെടിവെപ്പ്; അഫ്‌ഗാൻ സുരക്ഷാ ഉദ്യോഗസ്‌ഥന്‍ കൊല്ലപ്പെട്ടു 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE